Author: Anu Nair

ന്യൂഡൽഹി : ഫരീദാബാദ് സർവകലാശാലയിലെ “വൈറ്റ് കോളർ” ഭീകര സംഘടനയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തിൽ നിന്നുള്ള മതപ്രഭാഷകനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല സമുച്ചയത്തിനുള്ളിലെ വാടക വീട്ടിൽ താമസിച്ചിരുന്ന മൗലവി ഇഷ്തിയാഖിനെയാണ് അറസ്റ്റ് ചെയ്തത്. ഇഷ്തിയാഖിന്റെ വാടക വീട്ടിൽ നിന്നാണ് 2,500 കിലോഗ്രാമിലധികം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവ പോലീസ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത രാസവസ്തുക്കൾ, ഡോ. മുസമ്മിൽ ഗനായ് എന്ന മുസൈബ്, ഡോ. ഉമർ നബി എന്നിവരാണ് സൂക്ഷിച്ചിരുന്നത് . ചെങ്കോട്ടയ്ക്ക് പുറത്ത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചിരുന്ന വ്യക്തിയാണ് ഡോ. ഉമർ നബി.ഭീകരവാദ മൊഡ്യൂളിന്റെ ഭാഗമാണെന്ന് കരുതുന്നവർക്കായി ഡൽഹി-എൻ‌സി‌ആറിലും സുരക്ഷാ ഏജൻസികൾ പരിശോധന നടത്തുകയാണ്. അതേസമയം, ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനത്തെത്തുടർന്ന് ഡൽഹി പോലീസ് അതീവ ജാഗ്രതയിലാണ് . ദേശീയ തലസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുന്നുണ്ട്. ഡൽഹിയിലെ എല്ലാ…

Read More

ലക്നൗ : വന്ദേമാതരത്തെ എതിർക്കുന്നവർ ഭാരത മാതാവിനെ തന്നെ എതിർക്കുന്നവരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ബരാബങ്കിയിലെ കുർസി പ്രദേശത്ത് ‘രാഷ്ട്രീയ ഏകതാ യാത്ര’യുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം . ‘ ചിലർ ഇന്ത്യയിൽ നല്ല രീതിയിൽ ജീവിക്കുകയും ഇവിടുത്തെ ഭക്ഷണം കഴിക്കുകയും ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു, പക്ഷേ വന്ദേമാതരം ആലപിക്കാൻ വിസമ്മതിക്കുന്നു. അവരുടെ ഉദ്ദേശ്യങ്ങൾ നാം വ്യക്തമായി മനസ്സിലാക്കണം. വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമല്ല പക്ഷെ അത് നമ്മുടെ ഭാരത് മാതാവിനോടുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണ്. വന്ദേമാതരം ഏതെങ്കിലും വ്യക്തിയെയോ, സമൂഹത്തെയോ, പ്രദേശത്തെയോ, ദേവതയെയോ, ആരാധനാരീതിയെയോ കുറിച്ചല്ല . ഇത് മാതൃരാജ്യത്തോടുള്ള ഒരു ഗാനമാണ്, നമ്മളെയെല്ലാം വളർത്തുന്ന മണ്ണിനോടുള്ള ഭക്തിയുടെ ഹൃദയംഗമമായ പ്രകടനമാണ്. ശക്തി, സമൃദ്ധി, ജ്ഞാനം എന്നിവയെ പ്രതീകപ്പെടുത്തുന്ന മൂന്ന് ദിവ്യ രൂപങ്ങളായ മഹാദുർഗ, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ആരാധനയിൽ നിന്നാണ് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ശക്തി വരുന്നത്. വന്ദേമാതരത്തിൽ,…

Read More

ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിന് പിന്നിലെ എല്ലാ കുറ്റവാളികളെയും കണ്ടെത്താൻ ഉത്തരവിട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ . സ്ഫോടനത്തെത്തുടർന്ന് ആഭ്യന്തരമന്ത്രി നടത്തിയ രണ്ടാമത്തെ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ ഉത്തരവ്. ഈ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. “ഡൽഹി കാർ സ്ഫോടനത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അവലോകന യോഗങ്ങൾ വിളിച്ചു. ഈ സംഭവത്തിന് പിന്നിലെ ഓരോ കുറ്റവാളിയെയും വേട്ടയാടി പിടിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ” അമിത് ഷാ എക്‌സിൽ കുറിച്ചു. സ്‌ഫോടനത്തെത്തുടർന്ന് ദേശീയ തലസ്ഥാനത്തും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള സുരക്ഷാ സ്ഥിതി അവലോകനം ചെയ്യാനായി അമിത് ഷാ രണ്ടുതവണ യോഗം വിളിച്ച് ചേർത്തു. ആദ്യ യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് ദേത് എന്നിവർ പങ്കെടുത്തു. ജമ്മു കശ്മീർ…

Read More

ഇസ്ലാമാബാദ് ; പാക് കോടതിക്ക് പുറത്ത് 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ ഒരു കാഡറ്റ് കോളേജിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് ഷെഹ്ബാസ് ഷെരീഫിന്റെ ആരോപണം. ആക്രമണങ്ങൾക്ക് പിന്നിൽ “ഇന്ത്യ സ്പോൺസർ ചെയ്ത തീവ്രവാദ പ്രോക്സികൾ” ആണെന്നാണ് ഷെഹ്ബാസ് ഷെരീഫ് പറയുന്നത് . “പാകിസ്ഥാനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യ സ്പോൺസർ ചെയ്ത ഭീകരതയുടെ തുടർച്ചയാണ് ഈ ആക്രമണങ്ങൾ,” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണങ്ങളെ കാബൂളിലെ താലിബാൻ ഭരണകൂടവുമായി ബന്ധിപ്പിച്ച പാകിസ്ഥാൻ താലിബാൻ “ഇന്ത്യയുടെ പാവ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതിനായി ടിടിപിയെ ഫിറ്റ്ന അൽ ഹിന്ദുസ്ഥാൻ എന്ന് പോലും അവർ പരിഹാസപൂർവ്വം നാമകരണം ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെയാണ് ഇസ്ലാമാബാദിലും സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്ഫോടനം ഉണ്ടായത്. തിരക്കേറിയ ദിവസമായിരുന്നു. ഉച്ചയ്ക്ക്…

Read More

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരിച്ച ജസ്ന സലിം കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന്റെ വീഡിയോയും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആളുകൾ എന്തിനാണ് എന്നെ ഇത്രയധികം വെറുക്കുന്നതെന്ന് ചോദിച്ചാണ് ചോരയൊലിക്കുന്ന കൈയുടെ ദൃശ്യങ്ങൾ ജസ്ന പങ്ക് വച്ചത്.ദൃശ്യങ്ങൾ പിന്നീട് നീക്കം ചെയ്തു. തുടർന്ന് മുറിവ് കെട്ടിവച്ച കൈയുടെ ദൃശ്യം യൂട്യൂബിൽ ജസ്ന പങ്ക് വച്ചു . കൈയിലെ വേദന കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പുതിയ വീഡിയോ . ‘ഞാൻ അകത്ത് പോയി കണ്ണനെ കാണും, എന്റെ വിവാഹവും ഇവിടെ നടക്കും’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. പലരും വീഡിയോയെ വിമർശിച്ച് രൂക്ഷമായി കമന്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ എത്ര തവണ ഈ ആത്മഹത്യാ നാടകം നടത്തും, ഇങ്ങനെ അഭിനയിക്കാൻ നിങ്ങൾക്ക് നാണമില്ലേ? എന്നിങ്ങനെയാണ് കമന്റുകൾ . ഹൈക്കോടതി ഉത്തരവ് ലംഘിച്ച് റീൽ ചിത്രീകരിച്ചതിന് ജസ്നയ്‌ക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ കേക്ക് മുറിച്ച്…

Read More

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മീഷണറുമായ എൻ. വാസു അറസ്റ്റിൽ . പ്രത്യേക അന്വേഷണ സംഘം നേരത്തെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു . കേസിൽ മൂന്നാം പ്രതിയണ് അദ്ദേഹം. വാസു ദേവസ്വം കമ്മീഷണറായിരുന്നപ്പോൾ സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയിരുന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴികളും വാസുവിനെതിരെയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി എസ്.ഐ.ടി വാസുവിനെ ചോദ്യം ചെയ്തുവരികയാണ്. രേഖകളിൽ വരുത്തിയ തിരുത്തലുകളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, വാസു മറുപടി നൽകിയില്ല. ഈഞ്ചയ്ക്കലിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാസുവിന്റെ അറിവോടെയാണ് തങ്ങൾ എല്ലാം ചെയ്തതെന്ന് മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നൽകിയിട്ടുണ്ട്. മുൻ തിരുവാഭരണ കമ്മീഷണറുടെ മൊഴിയും വാസുവിനെതിരെയായിരുന്നു. അറസ്റ്റിലായ സുധീഷ് കുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു, പിന്നീട്…

Read More

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കോടതിക്ക് പുറത്ത് സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക് . ചൊവ്വാഴ്ച ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്. ഇസ്ലാമാബാദിൽ കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായിരിക്കാം സ്ഫോടനത്തിന് കാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് . ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. വലിയ സ്‌ഫോടന ശബ്ദം ഉണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു.പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കാർ പാർക്ക് ചെയ്യുന്നതിനിടെ സ്‌ഫോടന ശബ്ദം കേട്ടതായി റുസ്തം മാലിക് എന്ന അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് അഭിഭാഷകരും ആളുകളും സമുച്ചയത്തിലേക്ക് ഓടുകയായിരുന്നു. ഗേറ്റിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നതും നിരവധി കാറുകൾക്ക് തീപിടിക്കുന്നതും കണ്ടുവെന്ന് മാലിക് പറഞ്ഞു.പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Read More

ന്യൂദൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഫരീദാബാദിൽ അറസ്റ്റിലായ ഡോ. ഷഹീൻ ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഎം) വനിതാ വിഭാഗം മേധാവി . ലഖ്‌നൗ നിവാസിയും ഭീകരൻ ഡോ. മുസമ്മിലിന്റെ കാമുകിയുമാണ് ഡോ. ഷഹീൻ . ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരി ഷാഹിദ അസറുമായി ഡോ. ഷഹീന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. അവരുടെ നിർദ്ദേശപ്രകാരം, ഇന്ത്യയിൽ ജെയ്‌ഷെയ്ക്ക് വേണ്ടി ഒരു വനിതാ ഭീകര സംഘത്തെ തയ്യാറാക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ജെയ്‌ഷെയുടെ ജമാഅത്ത് ഉൽ മൊമിനത്ത് സംഘടനയുമായും അവർക്ക് ബന്ധമുണ്ടായിരുന്നു. ലഖ്‌നൗവിൽ താമസിക്കുന്ന ഷഹീൻ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുസമ്മിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫരീദാബാദിൽ വെച്ചാണ് ജമ്മു കശ്മീർ പോലീസ് ഷഹീനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഷഹീനും അതേ തീവ്രവാദ ശൃംഖലയുടെ ഭാഗമാണെന്ന് കണ്ടെത്തി.അതേസമയം, ഡൽഹി പോലീസിൽ നിന്നുള്ള ഒരു സംഘം അൽ ഫലാഹ് സർവകലാശാലയിൽ എത്തിയിട്ടുണ്ട്. ഡൽഹി പോലീസ് സിസിടിവി…

Read More

ഇസ്‌ലാമാബാദ് ; ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്ഥാൻ. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. പാക്കിസ്ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദേശം നൽകി. വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്ഥാന്‍റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ സജീവമാണ്. നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടിസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട് തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Read More

ന്യൂദൽഹി : ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സ്ഫോടനം രാജ്യത്തിന്റെ ഉള്ളുലച്ചു . അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ രാജ്യം മുഴുവൻ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ അന്വേഷണത്തിൽ ഉൾപ്പെട്ട എല്ലാ ഏജൻസികളുമായും രാത്രി മുഴുവൻ ബന്ധപ്പെട്ടു . ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഈ ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ എല്ലാ നീക്കങ്ങളും നടത്തും. ആരെയും വെറുതെ വിടില്ല . മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ . കുറ്റവാളികളെ തിരിച്ചറിയുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ സാധ്യമായ ഏറ്റവും ശക്തമായ നടപടി ഉറപ്പാക്കുന്നതിനും നീതിയുക്തവും വേഗത്തിലുള്ളതുമായ അന്വേഷണം നടത്താൻ സുരക്ഷാ, നിയമ നിർവ്വഹണ ഏജൻസികൾക്ക് പൂർണ്ണ അധികാരം നൽകിയിട്ടുണ്ട്.‘- അദ്ദേഹം പറഞ്ഞു. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും വ്യക്തമാക്കി.…

Read More