ന്യൂദൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഫരീദാബാദിൽ അറസ്റ്റിലായ ഡോ. ഷഹീൻ ജെയ്ഷെ-ഇ-മുഹമ്മദ് (ജെഎം) വനിതാ വിഭാഗം മേധാവി . ലഖ്നൗ നിവാസിയും ഭീകരൻ ഡോ. മുസമ്മിലിന്റെ കാമുകിയുമാണ് ഡോ. ഷഹീൻ .
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരി ഷാഹിദ അസറുമായി ഡോ. ഷഹീന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. അവരുടെ നിർദ്ദേശപ്രകാരം, ഇന്ത്യയിൽ ജെയ്ഷെയ്ക്ക് വേണ്ടി ഒരു വനിതാ ഭീകര സംഘത്തെ തയ്യാറാക്കുന്നുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. ജെയ്ഷെയുടെ ജമാഅത്ത് ഉൽ മൊമിനത്ത് സംഘടനയുമായും അവർക്ക് ബന്ധമുണ്ടായിരുന്നു.
ലഖ്നൗവിൽ താമസിക്കുന്ന ഷഹീൻ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. മുസമ്മിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫരീദാബാദിൽ വെച്ചാണ് ജമ്മു കശ്മീർ പോലീസ് ഷഹീനെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഷഹീനും അതേ തീവ്രവാദ ശൃംഖലയുടെ ഭാഗമാണെന്ന് കണ്ടെത്തി.അതേസമയം, ഡൽഹി പോലീസിൽ നിന്നുള്ള ഒരു സംഘം അൽ ഫലാഹ് സർവകലാശാലയിൽ എത്തിയിട്ടുണ്ട്. ഡൽഹി പോലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.

