ലക്നൗ : വന്ദേമാതരത്തെ എതിർക്കുന്നവർ ഭാരത മാതാവിനെ തന്നെ എതിർക്കുന്നവരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ബരാബങ്കിയിലെ കുർസി പ്രദേശത്ത് ‘രാഷ്ട്രീയ ഏകതാ യാത്ര’യുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം .
‘ ചിലർ ഇന്ത്യയിൽ നല്ല രീതിയിൽ ജീവിക്കുകയും ഇവിടുത്തെ ഭക്ഷണം കഴിക്കുകയും ഇന്ത്യയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നു, പക്ഷേ വന്ദേമാതരം ആലപിക്കാൻ വിസമ്മതിക്കുന്നു. അവരുടെ ഉദ്ദേശ്യങ്ങൾ നാം വ്യക്തമായി മനസ്സിലാക്കണം. വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമല്ല പക്ഷെ അത് നമ്മുടെ ഭാരത് മാതാവിനോടുള്ള നന്ദിയുടെയും സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണ്.
വന്ദേമാതരം ഏതെങ്കിലും വ്യക്തിയെയോ, സമൂഹത്തെയോ, പ്രദേശത്തെയോ, ദേവതയെയോ, ആരാധനാരീതിയെയോ കുറിച്ചല്ല . ഇത് മാതൃരാജ്യത്തോടുള്ള ഒരു ഗാനമാണ്, നമ്മളെയെല്ലാം വളർത്തുന്ന മണ്ണിനോടുള്ള ഭക്തിയുടെ ഹൃദയംഗമമായ പ്രകടനമാണ്. ശക്തി, സമൃദ്ധി, ജ്ഞാനം എന്നിവയെ പ്രതീകപ്പെടുത്തുന്ന മൂന്ന് ദിവ്യ രൂപങ്ങളായ മഹാദുർഗ, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരുടെ ആരാധനയിൽ നിന്നാണ് ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ശക്തി വരുന്നത്. വന്ദേമാതരത്തിൽ, ‘ശസ്യ ശ്യാമളം മാതരം’ എന്ന് നാം പാടുമ്പോൾ, സമൃദ്ധിയും പവിത്രവും എന്നെന്നും ജീവിക്കുന്നതുമായ ഭാരത മാതാവിന്റെ അതേ ആത്മാവിനെയാണ് നാം ആവാഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
‘ വന്ദേമാതരത്തിനെതിരായ എതിർപ്പിന് ഇന്ത്യയിൽ സ്ഥാനമില്ല. ഇന്ത്യയുടെ സ്വന്തം സമ്പത്ത് ഇന്ത്യയെ വിഭജിക്കാനും, ഇന്ത്യയെ ദുർബലപ്പെടുത്താനും, അതിന്റെ ഐക്യം തകർക്കാനും ഉപയോഗിച്ചു. വെറും 5 കിലോമീറ്റർ അകലെയുള്ള മുഹമ്മദാബാദ് ആ വഞ്ചനയ്ക്ക് സാക്ഷ്യം വഹിച്ചു ‘ യോഗി ആദിത്യനാഥ് പറഞ്ഞു.

