Author: Suneesh

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ മുഹമ്മദ് ഷെഹ്സാദ് എന്ന മുപ്പത് വയസ്സുകാരൻ ബംഗ്ലാദേശ് പൗരനാണെന്ന് വ്യക്തമായി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിടുവാൻ ബാന്ദ്ര കോടതി ഉത്തരവിട്ടു. ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത രേഖകൾ വ്യാജമാണെന്നും, ഇയാൾ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാരനാണെന്ന് സംശയിക്കുന്നതായും മുംബൈ പോലീസ് അറിയിച്ചു. ഈ സാഹചര്യത്തിൽ, സംഭവം പ്രതിപക്ഷ മുന്നണിയായ ഇൻഡിയ സഖ്യത്തിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപിയും ശിവസേനയും. സെയ്ഫ് അലിഖാനെ ആക്രമിച്ച മുഹമ്മദ് ഷെഹ്സാദ് എന്ന ബംഗ്ലാദേശ് പൗരൻ ഹിന്ദു നാമത്തിലുള്ള വ്യാജരേഖയിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നതെന്ന് ബിജെപി വക്താവ് അമിത് മാളവ്യ വ്യക്തമാക്കി. ഇത് കോൺഗ്രസ് നയിക്കുന്ന ഇൻഡിയ മുന്നണിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ദുരന്ത ഫലമാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് റോഹിംഗ്യകൾ ഉൾപ്പെടെയുള്ള അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സുവർണ്ണാവസരം ഒരുക്കിയത് ഇൻഡിയ സഖ്യത്തിലെ പ്രധാന കക്ഷികളായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും…

Read More

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിൽ 6 ആഴ്ചയ്ക്കിടെ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെടുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ജൈവ-രാസായുധ പ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് വിവരം. പകർച്ചവ്യാധിയുടെ സാധ്യതകളും വിദഗ്ധർ തള്ളുകയാണ്. സംഭവത്തിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും എന്നാണ് വിവരം. 2024 ഡിസംബർ 7 മുതലാണ് രജൗറിയിലെ ബുധാൽ ​ഗ്രാമത്തിൽ അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങുന്നത്. ഇതുവരെ ​ഗ്രാമത്തിലെ 5700 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ വൈറസിന്റെയോ ബാക്ടീരിയയുടെയോ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. വിഷം നൽകിയതാണോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ നയിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ജമ്മു കശ്മീർ പോലീസിനൊപ്പം കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യസുരക്ഷ, ഫൊറൻസിക് വിഭാഗങ്ങളിലെ വിദഗ്ധരുമുണ്ട്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന വിഷവസ്തുവാകാം മരണങ്ങൾക്ക് പിന്നിൽ എന്ന…

Read More

കൊച്ചി: അകാരണമായ സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തനിക്ക് ഉണ്ടായ ദുരനുഭവവും തുടർന്ന് നിയമ നടപടി സ്വീകരിക്കാൻ ഇടയായ സാഹചര്യവും വ്യക്തമാക്കി ഫേസ്ബുക്കിൽ അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പാണ് നിലവിൽ ചർച്ചയാകുന്നത്. സിനിമയിൽ ജോലി ചെയ്യുന്ന 90% ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യകൾ. സത്യം എന്താണെന്ന് പോലും മനസിലാക്കാതെ ചിലർ കമന്റ് ബോക്സിൽ ഒത്തുകൂടുമ്പോൾ പ്രതികരിക്കാൻ തോന്നാറുണ്ടെന്നും എന്നാൽ ശബദ്മുയർത്തുന്നവരെ വേട്ടയാടുന്ന സോഷ്യൽ മീഡിയയെ ഭയന്ന് മൗനം പാലിക്കുകയാണ് ചെയ്യുന്നതെന്നും അഭിലാഷ് പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ കുറിച്ച് ഒരാൾ എഴുതിയിട്ട പോസ്റ്റ് കണ്ടപ്പോൾ അതിലും മികച്ച രീതിയിൽ മറുപടി കൊടുക്കാൻ തോന്നി. പക്ഷേ അങ്ങനെ ചെയ്താൽ അയാളും താനും തമ്മിൽ വ്യത്യാസമില്ലാതാകും. അതുകൊണ്ട് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ള പൗരൻ എന്ന നിലയിൽ അയാൾക്ക് എതിരെ ഡിവൈഎസ്പി ഓഫീസിലും, സൈബർ പൊലീസിനും പരാതി നൽകി. ബാക്കി നിയമം പോലെ…

Read More

തിരുവനന്തപുരം : രോഗിക്ക് നൽകിയ ഗുളികയിൽ നിന്നും മൊട്ടുസൂചി കണ്ടെത്തി. മേമന സ്വദേശി വസന്തയ്ക്കാണ് ഗുളികയിൽ നിന്ന് സൂചി ലഭിച്ചത് . വിതുര താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ശ്വാസംമുട്ടലിനെ തുടർന്ന് നൽകിയ മോക്സ് ക്യാപ്സ്യൂളിൽ നിന്നാണ് സൂചി ലഭിച്ചത്. ഗുളികയുടെ അകം കാലിയാണെന്ന സംശയത്തെ തുടർന്ന്, തുറന്ന് നോക്കിയപ്പോൾ ആണ് മൊട്ട് സൂചി കണ്ടെത്തിയത്. ഇതേതുടർന്ന് വിതുര പോലീസിലും മെഡിക്കൽ ഓഫീസർക്കും മൊട്ട് സൂചി ലഭിച്ച വസന്ത പരാതി നൽകി . അഡീഷണൽ ഡി എച്ച് എസും, ഡി എം ഓ യും ഉൾപ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Read More

കൊച്ചി: മാജിക് മഷ്രൂമിനെ എൻഡിപിഎസ് നിയമപ്രകാരം നിരോധിത ലഹരി വസ്തുവായി കാണാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിദത്തമായി ഉണ്ടാകുന്ന ഫംഗസ് ഇനത്തിൽ പെട്ട വസ്തുക്കളാണ് കൂണുകൾ. അതിനാൽ ഇവ കൈവശം വെക്കുന്നത് കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. മയക്കുമരുന്ന് കൈവശം വെച്ചതിന് 90 ദിവസമായി ജയിലിൽ കഴിയുന്ന വ്യക്തിയുടെ കേസ് പരിഗണിക്കവെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. കർണാടക, മദ്രാസ് ഹൈക്കോടതികളുടെ മുൻകാല നിരീക്ഷണങ്ങൾ കൂടി പരാമർശിച്ച കോടതി, കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. 2024 ഒക്ടോബർ മാസത്തിലാണ് യുവാവ് അറസ്റ്റിലാകുന്നത്. ഇയാളിൽ നിന്നും 226 ഗ്രാം മാജിക് മഷ്രൂമും 50 ഗ്രാം മാജിക് മഷ്രൂം ക്യാപ്സ്യൂളുകളും ചെറിയ അളവിൽ കഞ്ചാവും ചരസും കണ്ടെടുത്തിരുന്നു. തന്റെ പക്കൽ നിന്നും പിടികൂടിയ മറ്റ് ലഹരിവസ്തുക്കൾ എൻഡിപിഎസ് വകുപ്പ് ചുമത്താൻ പര്യാപ്തമായ അളവിൽ ഉണ്ടായിരുന്നില്ലെന്നും ഇയാൾ വാദിച്ചു. ഇതും കോടതി അംഗീകരിക്കുകയായിരുന്നു.

Read More

ഹൈദരാബാദ് : തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ ഡാകു മഹാരാജിന്റെ റിലീസ് ആഘോഷത്തിന് ആടിനെ ബലി നൽകിയതിനെ തുടർന്ന് ആരാധകർക്കെതിരെ കേസ്. മൃഗസംരക്ഷണ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽ) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പതി പോലീസ് ആണ് കേസെടുത്തത്. ആഘോഷത്തിന്റെ ഭാഗമായി ആടിനെ കഴുത്തറുത്ത് കൊല്ലുന്നതും ആടിന്റെ രക്തം നടൻ ബാലയ്യയുടെ പോസ്റ്ററിൽ പുരട്ടുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് പെറ്റ നടപടിക്കൊരുങ്ങിയത്. പെറ്റയുടെ വെബ്സൈറ്റിൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ 5 പേർക്കെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 325, 270 പ്രകാരമാണ് കേസെടുത്തത്. കൂടാതെ, ആന്ധ്രപ്രദേശ് ആനിമൽ ആൻഡ് ബേഡ്സ് സാക്രിഫൈസ് പ്രോഹിബിഷൻ ആക്ട് 1950 ലെ 5,6 വകുപ്പുകൾ പ്രകാരവും, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 311 (1) എ , 11 (1) എൽ എന്നീ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തതെന്ന്…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് താപനില ഉയർന്നു വരുന്ന സാഹചര്യത്തിൽ ആശ്വാസമായി വീണ്ടും മഴ വരുന്നു. രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകൾക്കാണ് അലർട്ട്. അടുത്ത ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴയെത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 64. 5 മി. മീ മുതൽ 115.5 മി മീ വരെ മഴ ലഭിക്കുവാനും, ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. കൂടാതെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷ്യദീപ് തീരങ്ങളിൽ ഇന്ന് (17/1/2025) മത്സ്യബന്ധനത്തിന് തടസ്സം ഇല്ലെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട് . ഇന്ന്  (17/ 1/2025) തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, അതിനോട് ചേർന്ന് ഗൾഫ് ഓഫ് മന്നാർ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും…

Read More

തിരുവനന്തപുരം : ജനങ്ങൾക്ക് ഹാനികരമായ നിയമം സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും, വനനിയമ ഭേദഗതി ഉപേക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ വന നിയമ ഭേദഗതിയിൽ ആശങ്കകൾ ഉയർന്നിട്ടുണ്ടെന്നും, അത് പരിഹരിക്കാതെ മുന്നോട്ടുപോകില്ലെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും സർക്കാർ നടപ്പിലാക്കില്ല. നിയമം മനുഷ്യർക്ക് വേണ്ടിയാണ്. വന നിയമ ഭേദഗതിയിൽ സർക്കാരിന് വാശിയില്ലെന്നും, വേണ്ടെന്ന് വെക്കാനാണ് സർക്കാർ തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന നിയമ ഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 2013ൽ യുഡിഎഫ് സർക്കാർ ഭരണകാലത്താണ് വനം നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. മനഃപൂർവം കടന്നു കയറുക, എന്ന ഉദ്ദേശത്തോടെ വനത്തിൽ കയറുക, വനത്തിനുള്ളിൽ വാഹനം നിർത്തുക ഇതെല്ലാം കുറ്റമാക്കുക എന്നായിരുന്നു അന്നത്തെ ഭേദഗതി നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പിന്നീട് അതിന്റെ തുടർ നടപടികളാണ് ഉണ്ടായിരുന്നത്. കർഷകരുടെയും, മലയോര മേഖലകളുടെയും ന്യായമായ ആവശ്യങ്ങൾക്കെതിരെ സർക്കാർ ഒരു നിയമവും കൊണ്ട് വരില്ല. വനം…

Read More

കൊച്ചി :ലഹരി വിൽപ്പനക്കെതിരെ പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ വീടുകയറി ആക്രമണം. സ്ത്രീകളും കുട്ടികളും അടക്കം 8 പേർക്ക് പരിക്കേറ്റു. എറണാകുളം മുളന്തുരുത്തി ചേപ്പനംതാഴം കോളനിയിലെ വിൽസന്റെ വീട്ടിൽ ആണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കമ്പിവടിയും, കത്തിയും ഉൾപ്പെടെയുള്ള മാരക ആയുധങ്ങളുമായിട്ടാണ് അക്രമിസംഘം വീട്ടിലെത്തിയത്. ഇതോടെ വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീകൾ നിലവിളിച്ചു. വീടിന്റെ ഉള്ളിലേക്ക് കയറാൻ ശ്രമിച്ച അക്രമി സംഘത്തെ വിൽസന്റെ പിതാവ് വീട്ടിലുണ്ടായിരുന്ന വടിവാളുമായി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ അക്രമികൾ വീട്ടിൽ ഉണ്ടായിരുന്നവരെല്ലാം തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസിയായ ശരത്തിന്റെ ലഹരി ഉപയോഗത്തെക്കുറിച്ച് വിൽസൻ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു . ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായതെന്നും, ശരത്തും ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളുമായ മറ്റു മൂന്നുപേരും ചേർന്നാണ് തന്നെ ആക്രമിച്ചതെന്നും വിൽസനും കുടുംബവും ആരോപിച്ചു. ആക്രമണം നടന്നയുടനെ പോലീസിൽ വിവരം അറിയിച്ചെങ്കിലും പോലീസ് എത്താൻ വൈകിയെന്നും വിൽസൻ പരാതി നൽകിയിട്ടുണ്ട്. അതേസമയം അക്രമിസംഘവും…

Read More

തൃശൂർ: ഗുരുവായൂരിലെ തുളസിത്തറയിൽ ഗുഹ്യരോമം പറിച്ചെറിഞ്ഞ സംഭവത്തിൽ ഒടുവിൽ കേസെടുത്ത് പോലീസ്. ചാവക്കാട് അകലാട് സ്വദേശിയായ ചില്ലിക്കൽ വീട്ടിൽ അബ്ദുൾ ഹക്കീം (48) എന്നയാൾക്കെതിരെ ഗുരുവായൂർ ടെമ്പിൾ പോലീസാണ് സ്വമേധയാ കേസെടുത്തത്. പ്രതി 25 വർഷത്തോളമായി മാനസിക വൈകല്യമുള്ള ആളാണെന്നും അതിനുള്ള ചികിത്സയിലാണെന്നും അന്വേഷണത്തിൽ അറിവായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിന്റെ സമീപത്തുള്ള സ്ഥാപനത്തിനോട് ചേർന്നുള്ള തുളസിത്തറയിൽ യുവാവ് ഗുഹ്യരോമം പറിച്ചെറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചകൾ നടന്നിരുന്നു, തുളസിത്തറയെ അവഹേളിച്ചയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്ത് വന്നിരുന്നു. എന്നാൽ ആദ്യം യുവാവ് മാനസിക വൈകല്യമുള്ള ആളാണെന്ന വിശദീകരണം മാത്രമാണ് പോലീസ് നൽകിയിരുന്നത്. സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്യുന്നതും ഇതുമായി ബന്ധപെട്ട് സമൂഹ സ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരും കർശനമായ നിയമ നടപടികൾക്ക് വിധേയമാകുന്നതായിരിക്കുമെന്ന മുന്നറിയിപ്പും പോലീസ് നൽകിയിരുന്നു. അതേസമയം പ്രതി ഹക്കീം ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ…

Read More