Author: Suneesh

കൊച്ചി: ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ സംവിധായകൻ സമീർ താഹിർ‌ അറസ്റ്റിൽ. കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തിലാണ് സമീര്‍ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഫ്ലാറ്റിലെ ലഹരി ഉപയോഗം തൻ്റെ അറിവോടെ അല്ലെന്നാണ് സമീർ മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നു പേര്‍ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നും എക്‌സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഷാലിഫ് മുഹമ്മദ് എന്നിവരായിരുന്നു അന്ന് പിടിയിലായത്. തൃശൂർ സ്വദേശിയാണ് സമീർ താഹിർ താമസിക്കുന്ന കൊച്ചിയിലെ ആഡംബര ഫ്ളാറ്റിന്റെ ഉടമ. ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങൾക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും സമീർ താഹിറിനെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിക്കണമെന്നും…

Read More

ന്യൂഡൽഹി: അതിർത്തി ലംഘിക്കാനുള്ള ശ്രമത്തിനിടെ പാകിസ്താൻ സൈനികൻ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി. രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിലാണ് സംഭവം. പാകിസ്താൻ അതിർത്തി രക്ഷാസേനയായ പാക് റേഞ്ചേഴ്സിലെ സൈനികനാണ് പിടിയിലായത് എന്നാണ് വിവരം. ഒരാഴ്ച മുൻപ് അബദ്ധത്തിൽ അതിർത്തി കടന്ന ബി എസ് എഫ് ജവാന്റെ മോചനം നീളുന്നതിനിടെയാണ് പാക് സൈനികൻ ഇന്ത്യയിൽ പിടിയിലായിരിക്കുന്നത്. ബി എസ് എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായാണ് നിലവിൽ പാകിസ്താന്റെ കസ്റ്റഡിയിൽ ഉള്ളത്. ഇദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഉന്നതങ്ങളിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാൽ മാത്രമേ ഷായെ മോചിപ്പിക്കാൻ കഴിയൂ എന്ന പല്ലവിയാണ് പാകിസ്താൻ ആവർത്തിക്കുന്നത്. ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഇരുപക്ഷത്തും അതിർത്തിരക്ഷാ സൈനികർ പിടിയിലായിരിക്കുന്നത്. സൈനികരും സാധാരണക്കാരും അബദ്ധത്തിൽ അതിർത്തി കടക്കുന്നത് സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ വ്യവസ്ഥാപിത നടപടിക്രമങ്ങൾ പൂർത്തിയാക്കി അതിർത്തി കടന്നവരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുകയാണ് പതിവ്. എന്നാൽ…

Read More

ജയ്പൂർ:  വെറും പതിമൂന്നാമത്തെ വയസ്സിൽ ഐപിഎൽ കരാർ ലഭിക്കുന്ന താരം എന്ന പേരിലാണ് വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാകുന്നത്. 1.1 കോടി രൂപയ്ക്ക് ഡൽഹി ക്യാപ്പിറ്റൽസിനെ മറികടന്ന് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരം, പതിനാലാം വയസ്സിൽ ഐപിഎൽ സെഞ്ച്വറി നേടി, തന്റെ വരവറിയിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ 35 പന്തിൽ സെഞ്ച്വറി കുറിച്ച താരം ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയാണ് ചരിത്രത്തിലേക്ക് നടന്നുകയറിയിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ വേഗതയേറിയ ഹാഫ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. ലീഗിന്റെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ അണ്ടർ 17 താരവും രണ്ടാമത്തെ അണ്ടർ 18 താരവുമാണ് വൈഭവ്. പതിനേഴാം വയസ്സിൽ ഐപിഎൽ അർദ്ധ സെഞ്ച്വറി നേടിയ രാജസ്ഥാന്റെ തന്നെ റിയാൻ പരാഗ്, പതിനെട്ടാം വയസ്സിൽ ഈ നേട്ടം സ്വന്തമാക്കിയ സഞ്ജു സാംസൺ എന്നിവരെയാണ് ഈ നേട്ടത്തോടെ താരം പിന്നിലാക്കിയിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും…

Read More

ഇസ്താംബുൾ : തുർക്കിയിലെ ഇസ്താംബുളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് 12: 49 നാണ് ഭൂചലനം ഉണ്ടായത് എന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ഇസ്താംബുളിലെ മാർമര കടലിൽ 6.9 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി തുറസ്സായ സ്ഥലത്തേക്ക് മാറുകയായിരുന്നു. നിലവിൽ നാശനഷ്ടങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിലും, പിന്നീട് അപകടങ്ങൾ ഉണ്ടായേക്കാവുന്ന തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും, ഇസ്താബുൾ വീണ്ടും ഭൂചലനത്തിന് ഒരുങ്ങിയിരിക്കണം എന്നുമുള്ള മുന്നറിയിപ്പും ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. അതേസമയം, ഇസ്താംബുളിലെ വിവിധ മേഖലകളെ ഭൂചലനം ബാധിച്ചതായി അഫാദ് ദുരന്ത നിവാരണ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട്‌ ചെയ്യുന്നു. 2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 53000 ആളുകളോളം മരിക്കുകയും വലിയ തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. റിക്ടർ സ്കെയിലിൽ 7.8 തീവ്രതയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

Read More

തിരുവനന്തപുരം : സിപിഎമ്മിന് തലസ്ഥാനത്ത് 9 നിലകളുള്ള പുതിയ എ കെ ജി സെന്റർ. പുതിയ സിപിഎം ആസ്ഥാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കൂടാതെ ശിലാഫലകത്തിന്റെ അനാഛാദനവും നിർവ്വഹിച്ചു 32 സെന്റ് ഭൂമിയിലാണ് ഒമ്പത് നിലകളുള്ള പുതിയ ആസ്ഥാനമന്ദിരം നിർമ്മിച്ചിരിക്കുന്നത്. അതോടൊപ്പം മന്ദിരത്തിന് താഴെ രണ്ട് ഭൂഗർഭ നിലകളിലായി വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നാൽപ്പതോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന സൗകര്യങ്ങളോടുകൂടിയാണ് പാർക്കിംഗ് ഒരുക്കിയിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോൾ നടപ്പാക്കാൻ തീരുമാനിച്ച ആശയമായിരുന്നു പുതിയ എ കെ ജി സെന്റർ നിർമ്മിക്കുക എന്നത്. പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി എം എ ബേബിയും പോളിറ്റ് ബ്യൂറോ അംഗമായ എ വിജയരാഘവനും സംസാരിച്ചു.

Read More

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ രണ്ട് വിദേശികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക ഭീകര സംഘടനയായ ടി ആർ എഫ് ഏറ്റെടുത്തു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. നടന്നത് ഭീകരാക്രമണമാണെന്ന് ഏറെക്കുറെ ഉറപ്പായതോടെ, അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. അമിത് ഷായുടെ നിർദ്ദേശപ്രകാരം ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഡിജിപിയും ശ്രീനഗറിൽ എത്തിയിട്ടുണ്ട്. സൗദി സന്ദർശനത്തിനിടെ വിവരമറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങൾ ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്. നിരോധിത ഭീകര സംഘടനകളായ ലഷ്കർ ഇ ത്വയിബ, ജെയ്ഷെ മുഹമ്മദ് എന്നിവയെ ഉപയോഗിച്ച് ഇന്ത്യയിൽ വീണ്ടും അസ്ഥിരത സൃഷ്ടിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന്റെ ഭാഗമാണ് പഹൽഗാം ഭീകരാക്രമണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോനാഗാമിൽ അമർനാഥ് തീർത്ഥാടകർക്ക് നേരെ നടന്ന…

Read More

കൊച്ചി: എക്സ് ആൻഡ് എക്സ് ക്രിയേഷൻസിന്റെ ബാനറിൽ ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട് എന്നിവർ ചേർന്നു നിർമ്മിച്ച് നവാഗതനായ പി കെ ബിനു വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ‘ഹിമുക്രി‘ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റീലിസായി. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കതീതമായി മാനവികത, സ്നേഹം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ഹിമുക്രി ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.പുതുമുഖം അരുൺ ദയാനന്ദ് നായക നായകനാവുന്ന ഈ ചിത്രത്തിൽ ക്രിസ്റ്റി ബെന്നറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സതീഷ് എന്നിവരാണ് നായികമാരാകുന്നത. ശങ്കർ, കലാഭവൻ റഹ്മാൻ, നന്ദു ജയ്, രാജ്‌മോഹൻ, ഡിക്സൺ, രാജഗോപാലൻ, എലിക്കുളം ജയകുമാർ, ചന്ദ്രകാന്തൻ പുന്നോർക്കോട്, മത്തായി തണ്ണിക്കോട്ട്, പി ജി എസ് ആനിക്കാട്, സുകുമാരൻ അത്തിമറ്റം, കെ പി പീറ്റർ, തജ്ജുദ്ദീൻ, വിവേക്, ജേക്കബ്ബ്, ജെറിക്സൺ, ഇച്ചു ബോർഖാൻ, അംബിക മോഹൻ, ശൈലജ ശ്രീധരൻനായർ, അമ്പിളി അമ്പാളി, ജാനകി ജീതു, ഷൈനി കോഴിക്കോട് തുടങ്ങിയവരും അഭിനയിക്കുന്നു. എലിക്കുളം ജയകുമാർ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്ന…

Read More

കൊച്ചി: മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന “916 കുഞ്ഞൂട്ടൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ഗിന്നസ് പക്രു നായകനാകുന്ന ഈ ചിത്രത്തിൽ ടിനി ടോം, രാകേഷ് സുബ്രമണ്യം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ‘. ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ. ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്പാല,സുനിൽ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ,ടി ജി രവി,സീനു സോഹൻലാൽ, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പൂർണ്ണമായും കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നൽകുന്ന ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ‘. മില്ലേനിയം ഓഡിയോസാണ് ഗാനങ്ങൾ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ…

Read More

കോട്ടയം: കോട്ടയത്ത്‌ മീനച്ചിലാറ്റിൽ അമ്മയും രണ്ട് പെൺ മക്കളും മരിച്ച നിലയിൽ. ഹൈക്കോടതിയിലും പാലായിലും പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയും മുൻ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജിസ്മോൾ തോമസും മക്കളായ നോഹ (5), നോറ(2) എന്നിവരുമാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ഏറ്റുമാനൂർ പേരൂർ കണ്ണമ്പുര കടവിലാണ് ഒഴുകിയെത്തിയ നിലയിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതേ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പുഴക്കരയുടെ ആറുമാനൂർ ഭാഗത്തുനിന്ന് അമ്മയുടെ മൃതദേഹവും കണ്ടെത്തി. മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് കണ്ണൻപുര ഭാഗത്തുനിന്ന് അഭിഭാഷകരുടെ ചിഹ്നം പതിച്ച സ്കൂട്ടർ കണ്ടെത്തി. മൂവരും സ്കൂട്ടറിൽ കടവിലേക്ക് എത്തി കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത് എന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വരും മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകൾക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂറിലേക്കാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, കോട്ടയം, തൃശ്ശൂർ,ഇടുക്കി, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്കാണ് ഓറഞ്ച് അലർട്ട് . നദീതീരങ്ങളിൽ താമസിക്കുന്നവർക്കും, മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക ജാഗ്രത നിർദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11: 30 വരെ ഉയർന്ന തിരമാലകൾക്കും, കടലാക്രമണങ്ങൾക്കും സാധ്യതയുണ്ടെന്നും സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ ഇന്ന് ഉച്ചമുതൽ കനത്ത മഴ പെയ്തു. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്ന് ശക്തമായ മഴ ലഭിച്ചത്.

Read More