Author: Suneesh

കൊല്ലം: പാഴ്വസ്തുക്കളിൽ നിന്നും തീ ആളിക്കത്തി സ്കൂൾ പരിസരത്ത് തീപിടുത്തം ഉണ്ടായി. ചിതറ ഗവൺമെന്റ് എൽ പി സ്കൂൾ പരിസരത്താണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയാണ് സ്കൂളിന്റെ സമീപത്ത് കൂട്ടിയിട്ട പാഴ്വസ്തുകളിൽ നിന്നും തീ പടർന്നത് . തീപിടുത്ത വിവരം അറിഞ്ഞതോടെ പരിസരവാസികൾ ഫയർഫോഴ്സിനെ അറിയിച്ചു. പിന്നീട് കടയ്ക്കലിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീ കെടുത്തുകയായിരുന്നു. അവധി ദിവസമായിരുന്നതിനാൽ സ്കൂളിൽ ആളില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.

Read More

തൃശൂർ: ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പട്ടാപ്പകൽ കവർച്ച നടത്തി 15 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 10 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്നാണ് പ്രതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയായിരുന്നു പ്രതി 15 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. 4 സംഘമായി തിരിഞ്ഞു പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്. ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ കവർന്നത്. 3 മിനിറ്റിനുള്ളിൽ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. കവർച്ച നടന്ന് മൂന്നാം ​ദിവസമാണ് പ്രതി പിടിയിലായിരിക്കുന്നത്. 45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് ഇയാൾ എടുത്തത്.

Read More

പട്യാല: മതിയായ രേഖകൾ ഇല്ലാത്തതിനാൽ അമേരിക്കയിൽ നിന്നും പുറത്താക്കിയ ഇന്ത്യൻ കുടിയേറ്റക്കാരിൽ കൊലക്കേസ് പ്രതികളും ഉൾപ്പെടുന്നു. ശനിയാഴ്ച രാത്രി സി-17 വിമാനത്തിൽ അമൃത്സർ വിമാനത്താവളത്തിൽ വന്നിറങ്ങിയ 116 പേരിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൊലക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 2023ൽ രജിസ്റ്റർ ചെയ്ത ഒരു കൊലപാത കേസിലെ പ്രതികളാണ് അറസ്റ്റിലായ സണ്ണിയും പ്രദീപ് സിംഗും. കേസിൽ മറ്റ് മൂന്ന് പ്രതികൾ കൂടിയുണ്ടെന്ന് സീനിയർ പോലീസ് സൂപ്രണ്ട് നാനാക് സിംഗ് അറിയിച്ചു. അമേരിക്ക പുറത്താക്കിയ 116 യാത്രക്കാരുമായി ശനിയാഴ്ച രാത്രി 11.35നാണ് സി-17 വിമാനം അമൃത്സർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഇതിൽ 65 പേരും പഞ്ചാബ് സ്വദേശികളാണ്. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാൻ അമേരിക്കയിലെ ട്രമ്പ് ഭരണകൂടം തീരുമാനിച്ചതിന് ശേഷം ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം എത്തിയത്.

Read More

മുംബൈ: യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ശിവം നായർ സംവിധാനം ചെയ്യുന്ന ബോളിവുഡ് പൊളിറ്റിക്കൽ ത്രില്ലർ ‘ദ് ഡിപ്ലോമാറ്റ്‘ ട്രെയിലർ പുറത്തിറങ്ങി. ജോൺ എബ്രഹാം നായകനാകുന്ന ചിത്രത്തിൽ, മുൻ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജിനെ അനുസ്മരിപ്പിക്കുന്ന ശക്തമായ കഥാപാത്രമായി രേവതി എത്തുന്നു. വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുടെ റോൾ ചെയ്ത രേവതിയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് ഡിപ്ലോമാറ്റിലേത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക്കിസ്താൻ പൗരൻ വിവാഹം ചെയ്തു എന്നാരോപിച്ച് 2017ൽ ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ഡോക്ടർ ഉസ്മയെ, ശക്തമായ സമ്മർദ്ദങ്ങളെ അതിജീവിച്ച് ഇന്ത്യയിൽ എത്തിച്ച കഥയാണ് ‘ദ് ഡിപ്ലോമാറ്റ്‘ പറയുന്നത്. ചിത്രത്തിൽ പാകിസ്താനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനായ ജെ പി സിംഗിന്റെ വേഷമാണ് ജോൺ എബ്രഹാമിന്. സാദിയ ഖതീബ്, ശരീബ് ഹാഷ്മി, കുമുദ് മിശ്ര എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. സുഷമ സ്വരാജിന്റെ ജന്മവാർഷിക ദിനമായ ഫെബ്രുവരി 14ന് റിലീസ് ചെയ്ത…

Read More

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ പൈശാചികമായ റാഗിംഗിൽ ശക്തമായ നടപടിയുമായി നഴ്സിംഗ് കൗൺസിൽ. സംഭവത്തിൽ പ്രതികളായ 5 പേരുടെയും തുടർ പഠനം തടയാൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഇതോടെ പ്രതികൾക്ക് ഇനി ഒരിക്കലും കേരളത്തിൽ നേഴ്സിംഗ് പഠനം തുടരുവാനോ നേഴ്സ് ആയി ജോലി ചെയ്യുവാനോ സാധിക്കില്ല. ജൂനിയർ വിദ്യാർത്ഥികളോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് പ്രതികളായ കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റിജിൽ ജിത്ത്, എൻ വി വിവേക് എന്നിവർ ചെയ്തത്. ക്രൂരമായ റാഗിംഗാണ് നടന്നത്. കുറ്റക്കാരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നും നേഴ്സിംഗ് കൗൺസിൽ വ്യക്തമാക്കി. സേവന മേഖലയിൽ മനുഷ്യത്വം ഉള്ളവരാണ് കടന്നു വരേണ്ടത്. ജനറൽ നേഴ്സിംഗ് പഠിക്കുന്ന കുട്ടികളുടെ ബോർഡ് നേഴ്സിങ് കൗൺസിലാണ്. തുടർ നടപടികൾ അതിവേഗത്തിലാക്കാൻ സർക്കാരിനെ സമീപിക്കും. ഇതേ കോളേജിൽനിന്ന് 2 വർഷം മുന്നേ പരാതി വന്നിരുന്നുവെന്നും നേഴ്സിംഗ് കൗൺസിൽ അംഗം ഉഷാദേവി മാധ്യമങ്ങളോട് പറഞ്ഞു.

Read More

ന്യൂഡൽഹി: ഉരുൾ പൊട്ടൽ ദുരിതത്തിന്റെ കെടുതികൾ അനുഭവിക്കുന്ന വയനാടിന്റെ 530 കോടി രൂപ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശരഹിതമായ ഈ വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് സംസ്ഥാന ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്ക് കേന്ദ്രം കത്തയച്ചു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്രം സഹായം അനുവദിച്ചിരിക്കുന്നത്. അതേസമയം, മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നും കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. കാലതാമസം നേരിട്ടാൽ തുടർനടപടികൾ ദുഷ്കരമാകും. എന്നാൽ, സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന സമയത്തിൽ പണം അനുവദിച്ച ശേഷം ചെലവ് കാണിക്കണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ലെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ പ്രാഥമിക പ്രതികരണം.

Read More

ശ്രീനഗർ : ജമ്മു കാശ്മീരിൽ ഉണ്ടായ കുഴി ബോംബ് സ്ഫോടനത്തിൽ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ അഖ്നൂരിലാണ് സ്ഫോടനം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പെട്രോളിംഗിന് പോയ സൈനിക സംഘത്തിലെ ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു പേർ അടങ്ങുന്ന സംഘമാണ് പെട്രോളിംഗിനായി പോയത്. ഇതിൽ രണ്ടുപേർ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു എന്നും ഒരു ഉദ്യോഗസ്ഥനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമാണ് ലഭിക്കുന്ന വിവരം. സ്ഫോടനം നടന്ന പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കൂടുതൽ കരസേന ഉദ്യോഗസ്ഥർ മേഖലയിലെത്തി തിരച്ചിൽ ഊർജതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയോട് ചേർന്നുള്ള കർണാ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. കർണാ തെഹ്സിയിലെ ബാഡി മൊഹല്ല അമ്രോഹിയിലാണ് സൈന്യത്തിന്റെയും പോലീസിന്റെയും സംഘം തിരച്ചിൽ നടത്തിയത്. തുടർന്ന് ഒരു എകെ 47 റൈഫിൾ, ഒരു എ കെ മാഗസിൻ , ഒരു സൈഗ എം കെ റൈഫിൾ, 12 തിരകൾ തുടങ്ങിയവ കണ്ടെത്തിയിരുന്നു.…

Read More

ന്യൂഡൽഹി : ലോട്ടറിക്ക് സേവന നികുതി ചുമത്താൻ കേന്ദ്രസർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി. ലോട്ടറി വിതരണക്കാരിൽ നിന്നും നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന് മാത്രമാണെന്നും കേന്ദ്രസർക്കാരിന് ഇടപെടാൻ അധികാരം ഇല്ലെന്നും കോടതി വ്യക്തമാക്കി . ലോട്ടറി വിതരണക്കാരുടെ സേവനനികുതി കേന്ദ്രസർക്കാരിന് കീഴിൽ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനം അല്ലെന്നും അതേസമയം അത് സംസ്ഥാനത്തിന് വരുമാനം നേടാനുള്ള മാർഗം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹർജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സർക്കാരിന്റെ പരിധിയിലാണ് വരേണ്ടത് എന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു.

Read More

കട്ടക്ക്: രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ 4 വിക്കറ്റിന് തകർത്ത് ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദർശകർ 304 റൺസ് എന്ന മികച്ച ടോട്ടൽ പടുത്തുയർത്തിയപ്പോൾ, 44.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 308 റൺസ് നേടി. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ രോഹിത് ശർമ്മയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണർ ബെൻ ഡക്കറ്റ് 56 പന്തിൽ 65 റൺസും ജോ റൂട്ട് 69 റൺസും നേടി. ലിയാം ലിവിംഗ്സ്ടൺ 32 പന്തിൽ 41 റൺസെടുത്തു. മുൻ നിര മികച്ച തുടക്കവും മദ്ധ്യനിര ശരാശരി മികവും പുലർത്തിയപ്പോൾ, ലോവർ മിഡിൽ ഓർഡറിന് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാത്തതാണ് ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിൽ നിന്നും പിന്നോട്ടടിച്ചത്. അവസാന ഓവറിലെ അഞ്ചാം പന്തിൽ അവർ ഓൾ ഔട്ട് ആകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ 3 വിക്കറ്റെടുത്തു. മൂന്ന് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർ റൺ…

Read More

രാജ്യം കാത്തിരുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞ് ചരിത്ര വിജയം നേടി ബിജെപി. 70 അംഗ നിയമസഭയിൽ നാൽപ്പത്തിയെട്ടോളം സീറ്റുകളുമായി ബിജെപി ഐതിഹാസിക വിജയം നേടിയപ്പോൾ, ഇരുപത്തിരണ്ടോളം സീറ്റുകളിൽ മാത്രമാണ് ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് മുന്നേറാൻ സാധിച്ചത്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസ് പൂജ്യത്തിൽ ഒതുങ്ങിയപ്പോൾ, മറ്റുള്ളവർക്ക് ആർക്കും തന്നെ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുന്നത്. 2014ലെ മോദി തരംഗത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടിക്ക് മുന്നിൽ തലസ്ഥാനത്ത് ബിജെപിക്ക് അടിപതറിയിരുന്നു. തലസ്ഥാനത്ത് അധികാരമില്ലാത്ത ഭരണകക്ഷി എന്ന ചീത്തപ്പേരിന് ഈ തിരഞ്ഞെടുപ്പോടെ പരിഹാരം കണ്ട ബിജെപിക്ക്, ഈ വിജയം ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ കരുത്ത് പകരും. അഴിമതിക്കും വിശ്വാസവഞ്ചനയ്ക്കും എതിരായ ജനവിധിയാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് എതിരെ ഉണ്ടായത് എന്ന് നിസ്സംശയം പറയാം. യുപിഎ സർക്കാരുകളുടെ അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ…

Read More