Author: Suneesh

തിരുവനന്തപുരം: അടുത്ത 5 ദിവസം കൂടി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് പ്രവചനം. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം തുടരുകയാണ്. മഴക്കെടുതിയിൽ തിങ്കളാഴ്ച ഒരു മരണം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. മഴക്കെടുതിയിൽ 7 പേർ മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവർ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണുണ്ടായ അപകടത്തിൽ മരിച്ചു. തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരാൾ മരിച്ചു. ഇടുക്കിയിൽ മരം വീണ് തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് ഒരാൾ കൂടി മരിച്ചു. പാലക്കാട് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് വില്ല്യാപ്പള്ളിയിലാണ് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന്‍ എന്നയാൾ മരിച്ചത്. മുക്കം വാലില്ലാപ്പുഴയില്‍ സംരക്ഷണഭിത്തി കിടപ്പുമുറിയിലേക്ക് ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു. ദേശീയ പാത നിര്‍മ്മാണം നടക്കുന്ന പയ്യോളിയില്‍ രാത്രി വലിയ വെള്ളക്കെട്ട് ഉണ്ടായി. പാലക്കാട് ജില്ലയിൽ മീൻപിടിക്കാൻ പോയ നാൽപ്പത്തിയെട്ടുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് മൈലാഞ്ചിക്കാട് പള്ളത്ത്പടി സുരേഷ്…

Read More

കൊച്ചി: വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കണ്ടെയ്‌നര്‍ കപ്പല്‍ ആലപ്പുഴയ്ക്ക് സമീപത്ത് ഉള്‍ക്കടലില്‍ ചരിഞ്ഞു. ലൈബീരിയന്‍ പതാക വഹിക്കുന്ന എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിൽ ചിലത് കടലില്‍ വീണതോടെ കേരള തീരത്ത് ആശങ്ക പടർന്നിരിക്കുകയാണ്. മറൈന്‍ ഓയിലും രാസവസ്തുക്കളുമാണ് കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവ കടലില്‍ പരക്കാനിടയായാല്‍ അപകടകരമായ സാഹചര്യത്തിനിടയാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വെള്ളിയാഴ്ചയാണ് കപ്പല്‍ വിഴിഞ്ഞത്തുനിന്ന് യാത്ര തിരിച്ചത്. കപ്പലില്‍ 24 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. 184 മീറ്റര്‍ നീളവും 26 മീറ്റര്‍ വിസ്താരവുമുള്ള എം.എസ്.സി. എല്‍സ 3 എന്ന കപ്പലാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. 1997 ല്‍ നിര്‍മ്മിച്ച കപ്പലാണിതെന്നാണ് റിപ്പോർട്ട്. ഒരു റഷ്യന്‍ സ്വദേശിയും 20 ഫിലീപ്പിന്‍സ് സ്വദേശികളും യുക്രൈനില്‍ നിന്നുള്ള രണ്ടുപേരും ഒരു ജോര്‍ജിയ സ്വദേശിയുമാണ് കപ്പലിലുണ്ടായിരുന്നവര്‍. സള്‍ഫര്‍ അടങ്ങിയ ദ്രാവകം കണ്ടെയ്‌നറുകളില്‍ ഉള്ളതിനാല്‍ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ സുരക്ഷാമുന്‍കരുതലിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

കോർക്ക്: കോർക്കിൽ പുതിയ എം 28 മോട്ടോർവേ നിർമ്മിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ട് കോർക്ക് കൗണ്ടി കൗൺസിൽ. കോർക്ക് മുതൽ റിംഗാസ്കിഡി വരെയായിരിക്കും പാതയുടെ നിർമ്മാണം. 2028ൽ പണി പൂർത്തീകരിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കോർക്ക് തുറമുഖത്തെ റിംഗാസ്കിഡി തുറമുഖത്തിലെ ജാക്ക് ലിഞ്ച് ടണൽ, എം 8 കോർക്ക്- ഡബ്ലിൻ മോട്ടോർവേ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ എം 28 മോട്ടോർവേ. 11 കിലോമീറ്റർ ആയിരിക്കും ഇതിന്റെ നീളം. 456 മില്ല്യൺ യോറോയാണ് പദ്ധതിയുടെ ആകെ മൂല്യം. ഇതിൽ 206 മില്ല്യൺ യൂറോയുടെ നിർമ്മാണ പ്രവർത്തനത്തിനാണ് നിലവിൽ കരാർ ആയിരിക്കുന്നത്. കോർക്ക് കൗണ്ടി ഹാളിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഗതാഗത മന്ത്രി ദാര ഒബ്രയാൻ, ഗ്രാമീണ ഗതാഗത സഹമന്ത്രി ജെറി ബട്ടിമർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു കരാറിൽ ധാരണയായത്.

Read More

ഡബ്ലിൻ: കളിക്കാർക്ക് ഇഷ്ടാനുസരണം സ്കോർട്ടോ ഷോർട്ട്സോ ധരിക്കാമെന്ന പ്രമേയം പാസാക്കി കമോഗി അസോസിയേഷൻ സ്പെഷ്യൽ കോൺഗ്രസ്. 98 ശതമാനം പ്രതിനിധികളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഷോർട്ട്സ് ധരിക്കുന്നതിനുള്ള വിലക്കിനെതിരെ ഡബ്ലിനിലെയും കിൽകെന്നിയിലെയും കളിക്കാർ നടത്തിയ പ്രതിഷേധം വലിയ വിവാദങ്ങൾക്കും സംവാദങ്ങൾക്കും തിരി കൊളുത്തിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ, ക്രോക്ക് പാർക്കിലെ 133 പ്രതിനിധികളിൽ ബഹുഭൂരിപക്ഷവും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. വിവാദത്തിൽ ഭൂരിപക്ഷ അഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞതോടെ, വിഷയം തർക്കത്തിൽ നിന്ന് പരിഹാരത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ പ്രകടമായി തുടങ്ങിയതായി കമോഗി അസോസിയേഷൻ പ്രസിഡന്റ് ബ്രയാൻ മൊളോയ് പറഞ്ഞു. ഇന്ന് അർദ്ധരാത്രി മുതൽ ഓരോ കളിക്കാരനും സ്കോർട്ട്സോ ഷോർട്ട്സോ ധരിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read More

മലയാളം ബോക്സ് ഓഫീസിന്റെ മാക്സിമം പൊട്ടൻഷ്യൽ അറിയാൻ ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് റെസ്പോൺസ് വന്നാൽ മതിയെന്ന പല്ലവി എത്രത്തോളം അർത്ഥവത്താണെന്ന് തെളിയിച്ച് മോഹൻലാൽ തന്റെ പടയോട്ടം തുടരുകയാണ്. വിമർശനത്തിനപ്പുറം കടക്കുന്ന വെറുപ്പിന്റെ പ്രചാരണങ്ങളെയും കൂസാതെ സ്വതസിദ്ധമായ തന്റെ അഭിനയസൗകുമാര്യം സ്വയം ആസ്വദിച്ച് അയാൾ മലയാള സിനിമയെ തനിക്ക് മാത്രം എത്തിക്കാൻ സാധിക്കുന്ന ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നു. നാല് ദശാബ്ദങ്ങൾ കടന്ന് മോഹൻലാൽ എന്ന പ്രതിഭാസം തന്റെ അറുപത്തിയഞ്ചാം പിറന്നാളിലും മലയാള സിനിമയെ തന്റെ ചരിഞ്ഞ തോളിൽ ഉയർത്തി ആഘോഷങ്ങളുടെ കാവടിയാട്ടം തുടരുന്നു. മണിയൻപിള്ള രാജു, സുരേഷ് കുമാർ, ഉണ്ണി, പ്രിയദർശൻ, രവികുമാർ എന്നീ സുഹൃത്തുക്കൾക്കൊപ്പം 1978ൽ ചെയ്ത തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ വിശ്വനാഥൻ നായർ മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാലെടുത്ത് വെക്കുന്നത്. ചിത്രത്തിൽ കുട്ടപ്പൻ എന്ന മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിച്ചത്. എന്നാൽ സെൻസറിംഗുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികൾ കാരണം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം മാത്രമായിരുന്നു ആ…

Read More

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തം. ബസ്റ്റാൻഡിന് സമീപത്തെ തുണിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. തീ പടർന്നയുടൻ ആളുകളെ കടയുടെ സമീപത്ത് നിന്നും മാറ്റിയതിനാൽ ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. ബസ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന കടയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കടയിൽ ഉണ്ടായിരുന്ന തുണിയിലൂടെ തീ ആളിക്കത്തിയതോടെ സമീപത്തെ കടകളിലേക്കും തീ പടർന്നു. കൂടാതെ ബസ് സ്റ്റാൻഡിന്റെ ഉൾവശത്തേക്കും തീ പടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന മുഴുവൻ വാഹനങ്ങളും മാട്ടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം പാകിസ്താനിൽ ഭീകര സംഘടനകളുടെ നേതാക്കൾക്കെതിരെ അജ്ഞാതരുടെ ആക്രമണങ്ങൾ ആവർത്തിക്കുന്നു. ഇന്ത്യയിൽ കുപ്രസിദ്ധമായ മൂന്ന് ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൊടും ലഷ്കർ ഭീകരൻ അബു സെയ്ഫുള്ള എന്ന റസാവുള്ള നിസാമാനി കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വെച്ചാണ് ആയുധധാരികളായ അജ്ഞാതർ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. സിന്ധിലെ മാത്ലിയിൽ സ്വന്തം വീടിന് സമീപം വെച്ചായിരുന്നു നിസാമാനി ആക്രമിക്കപ്പെട്ടത്. ഇവിടെ പാക് സർക്കാർ ഒരുക്കിയ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നാണ് അജ്ഞാതർ ആക്രമണം നടത്തിയത്. 2001ലെ റാംപൂരിലെ സി ആർ പി എഫ് ക്യാമ്പ് ആക്രമണം, 2005ലെ ബംഗലൂരിലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന് നേരെ നടന്ന ആക്രമണം, 2006ൽ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ മുഖ്യ സൂത്രധാരനായിരുന്നു റസാവുള്ള നിസാമാനി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊടും ഭീകരരായ യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെ ഇന്ത്യൻ സൈന്യം വകവരുത്തി ദിവസങ്ങൾക്കുള്ളിലാണ്…

Read More

ടെൽ അവീവ്: മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിന്റെ സഹോദരനും ഹമാസ് ഉന്നത കമാൻഡറുമായ മുഹമ്മദ് സിൻവാറും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച തങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രൈഇൽ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ ഒരു തുരങ്കത്തിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയതായും ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിന്റെ സമീപ പ്രദേശത്ത് വെച്ചാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടത്. യഹിയ സിൻവാറിന്റെ ഇളയ സഹോദരനായിരുന്നു മുഹമ്മദ് സിൻവാർ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദക്ഷിണ ഗാസയിൽ വെച്ച് ഇസ്രയേൽ സൈന്യം യഹിയ സിൻവാറിനെ കൊലപ്പെടുത്തിയത്. ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിന്റെ അടിയിൽ ഭൂഗർഭ അറയുണ്ടാക്കി അതിൽ ഹമാസ് ഭീകരർ ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് അവിടെ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേനകൾ വ്യക്തമാക്കി. മുഹമ്മദ് സിൻവാറിന്റെ മൃതദേഹത്തിനൊപ്പം ഇയാളുടെ മുഖ്യ കൂട്ടാളികളായ പത്ത്…

Read More

ധാക്ക: ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതകഥ പറയുന്ന ‘മുജീബ്: ദ് മേക്കിംഗ് ഓഫ് എ നേഷൻ‘ എന്ന സിനിമയിൽ ഷെയ്ഖ് ഹസീനയുടെ വേഷം ചെയ്ത നടി നുസ്രത് ഫാരിയ ബംഗ്ലാദേശിൽ അറസ്റ്റിലായി. ധാക്കയിലെ ഹസ്രത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഒരു കൊലപാതക കേസിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. നുസ്രത്ത് ഉൾപ്പെടെ 17 നടീനടന്മാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തായ്ലനഡിലേക്ക് യാത്ര പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നുസ്രത്തിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ, ബംഗ്ലാദേശ് സംയുക്ത നിർമ്മാണ സംരംഭമായി 2023ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘മുജീബ്: ദ് മേക്കിംഗ് ഓഫ് എ നേഷൻ‘. ആരിഫിൻ ഷുവൂ നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ശ്യാം ബെനഗൽ ആയിരുന്നു. ഷെയ്ഖ് ഹസീനയുടെ വേഷം സിനിമയിൽ ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് അന്ന് നുസ്രത്…

Read More