Author: Suneesh

ഷാർജ : യുഎഇയിലെ താമസ കെട്ടിടത്തിലെ തീപിടിത്തത്തിൽ മരണസംഖ്യ അഞ്ചായി ഉയർന്നു. തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 3 പേർ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയാണ് മരിച്ചത്. കൂടാതെ ഒരാൾ അപകടത്തിന്റെ ഞെട്ടലിൽ ഹൃദയാഘാതം സംഭവിച്ചും, മറ്റൊരാൾ കനത്ത പുകയിൽ ശ്വാസം മുട്ടിയും ആണ് മരിച്ചത് . റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നാൽപ്പത്തിനാലാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു . ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും, കെട്ടിടത്തിനുള്ളിലെ താമസക്കാരെ പുറത്തെത്തിക്കുകയും ചെയ്തു. ഏഴു മണിയോടെ സംഭവ സ്ഥലത്തെ തീ പൂർണ്ണമായും അണച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സൗത്ത് 24 പർഗാനയിലെ ഭാംഗറിൽ കലാപകാരികൾ പോലീസുമായി ഏറ്റുമുട്ടി. നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റോഡുകൾ കൈയ്യേറിയതായി അധികൃതർ അറിയിച്ചു. തെരുവുകളിൽ പോലീസിനെ നോക്കുകുത്തിയാക്കി കലാപകാരികൾ അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഭാംഗറിൽ നടന്ന അക്രമങ്ങളിൽ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത പ്രതിഷേധമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ബംഗാൾ പോലീസ് അറിയിച്ചു. കൊൽക്കത്തയിലെ രാം ലീല മൈതാനത്തേക്ക് ഐ എസ് എഫ് നയിച്ച മാർച്ച് പ്രകോപനമൊന്നുമില്ലാതെ പെട്ടെന്ന് അക്രമാസക്തമാകുകയായിരുന്നു. ഐ എസ് എഫ്, എം എൽ എ നൗഷാദ് സിദ്ദീഖിയാണ് റാലിക്ക് ആഹ്വാനം നൽകിയത്. ഇതിന് പോലീസ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും, സംഘടന റാലിയുമായി മുന്നോട്ട്…

Read More

ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളി മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത് ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരമെന്ന് സ്ഥിരീകരിച്ച് ബെൽജിയം. ബെൽജിയൻ ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 13,000 കോടി രൂപയുടെ പിഎൻബി ബാങ്ക് ലോൺ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് ചോക്സി. ഏപ്രിൽ 12 ശനിയാഴ്ചയാണ് മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്തത്. സത്വര നിയമനടപടികൾക്കായി അയാളെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. നിയമസഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബെൽജിയൻ ഫെഡറൽ പബ്ലിക് സർവീസ് ഓഫ് ജസ്റ്റിസ് പ്രസ്താവനയിൽ വ്യക്തമാക്കി. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരുടെ രേഖാമൂലമുള്ള അഭ്യർത്ഥനയെ തുടർന്നാണ് മെഹുൽ ചോക്സിയെ പിടികൂടിയിരിക്കുന്നത്. 2018ൽ ഇന്ത്യയിൽ നിന്നും ആന്റിഗ്വയിൽ എത്തിയ ചോക്സി അടുത്തയിടെ ബെൽജിയത്തിലേക്ക് കടന്നതായി ഇന്ത്യൻ ഏജൻസികൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. നിലവിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന നീരവ് മോദി മുഖ്യപ്രതിയായ പിഎൻബി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയാണ് ചോക്സി. ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2018ലും 2021ലും ഇയാൾക്കെതിരെ…

Read More

മലപ്പുറം: കൃഷ്ണപ്രിയയുടെ അച്ഛൻ മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹം, തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്തരിച്ചത്. പ്രസാദ്, പ്രകാശ് എന്നിവരാണ് മറ്റുമക്കൾ. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ 2001 ഫെബ്രവരി ഒൻപതിന് സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. പെൺകുട്ടിയുടെ വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പ്രതി മുഹമ്മദ് കോയയുടെയും വീട്. തുടർന്ന് മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. എന്നാൽ, 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയും ശങ്കരനാരായണൻ ഉൾപ്പെടെ ഉള്ളവരെ വെറുതെ വിടുകയുമായിരുന്നു. ക്രിമിനൽ സ്വഭാവമുള്ള മുഹമ്മദ് കോയക്ക് മറ്റുശത്രുക്കളും ഉണ്ടാകാമെന്ന വാദം അംഗീകരിച്ചായിരുന്നു…

Read More

സുനീഷ് വി ശശിധരൻ എഴുത്തുകാരനും കോളേജ് പ്രൊഫസറുമായ അനിലേഷ് അനുരാഗ് എഴുതി, 2023ൽ ഐവറി ബുക്സ് പ്രസിദ്ധീകരിച്ച ഭീതികഥകളുടെ സമാഹാരമാണ് ‘ഭയങ്കുരം‘. വായനക്കാരനെ ഒരേസമയം ഭീതിയുടെയും ആകാംക്ഷയുടെയും നിഗൂഢരസതന്ത്രത്തിൽ നിലനിർത്തുക എന്ന ധർമ്മം നിർവ്വഹിക്കുന്ന കഥകളെയാണ് ഭീതികഥകൾ എന്ന് വിശേഷിപ്പിക്കാറുള്ളത്. അത്തരത്തിൽ വിലയിരുത്തിയാൽ, എണ്ണം പറഞ്ഞ എട്ട് ഭീതികഥകളാണ് ‘ഭയങ്കുരം‘ എന്ന ഈ സമാഹാരത്തിൽ എഴുത്തുകാരൻ ഉൾപ്പെടുത്തിയിട്ടുള്ളത്. അപൂർവ്വ ഭീതിയുടെ എട്ട് ആഖ്യാനങ്ങൾ എന്ന ലഘു വിവരണമാണ് പുസ്തകത്തിന്റെ വിശേഷണമായി അദ്ദേഹം ചേർത്തിരിക്കുന്നത്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും അനുഭവവിവരണങ്ങളും ഭാവനയും വേർതിരിച്ചെടുക്കാൻ കഴിയാത്തവിധം ഇഴചേർന്ന് കിടക്കുന്ന ഗ്രാമീണഭൂമികയാണ് ഭയങ്കുരത്തിലെ പ്രധാന കഥകളുടെ പശ്ചാത്തലം. കാലം തെറ്റി പെയ്ത പെരുമഴയിൽ നനഞ്ഞ് കുതിർന്ന് കിടക്കുന്ന നാട്ടിടവഴികളിലെ നിശ്ശബ്ദസന്ധ്യകളിൽ, വൈദ്യുതിവിളക്കുകൾ കൂടി കെട്ടുപോകുന്നതോടെ അരിച്ചുകയറുന്ന നിർവ്വികാരമായ തണുപ്പിനൊപ്പം പടർന്നുകയറുന്ന ഭീതിയുടെ കിനാവള്ളികൾ. അവിടങ്ങളിലെ അസമയങ്ങളിൽ അപ്രതീക്ഷിതമായി അകപ്പെട്ട്, ഒറ്റപ്പെട്ട് പോകുന്ന നിർദ്ദോഷ ജന്മങ്ങൾ. ഭയം എന്ന വികാരം ബോധാബോധങ്ങളിൽ വരച്ചിടുന്ന ചലന ചിത്രങ്ങളിൽ തങ്ങൾ പോലുമറിയാതെ…

Read More

ന്യൂഡൽഹി: 12 മണിക്കൂർ നീണ്ടുനിന്ന സുദീർഘമായ ചർച്ചയ്ക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ പാസാക്കി രാജ്യസഭ. അധോസഭയിലും ഉപരിസഭയിലും ബിൽ പാസായതോടെ, രാഷ്ട്രപതിയുടെ അംഗീകാരം എന്ന സാങ്കേതികത കൂടി കടന്നാൽ ബിൽ നിയമമാകും. രാജ്യസഭയിൽ വ്യാഴാഴ്ച ആരംഭിച്ച ബില്ലിന്മേലുള്ള ചർച്ച, വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഒടുവിൽ 95നെതിരെ 128 വോട്ടുകൾ നേടി ബിൽ പാസാകുകയായിരുന്നു. നേരത്തേ, 232നെതിരെ 288 വോട്ടുകൾ നേടി ബിൽ ലോക്സഭയിലും പാസായിരുന്നു. ബില്ലിന് മതവുമായി യാതൊരു ബന്ധവും ഇല്ലെന്നും, വസ്തുവകകളുമായി ബന്ധപ്പെട്ട ബിൽ മാത്രമാണ് ഇതെന്നും, ബിൽ രാജ്യസഭയുടെ മേശപ്പുറത്ത് വെക്കവെ കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. നേരത്തേ ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനക്ക് വന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉമീദ് ബിൽ എന്ന പേരിലാകും പുതിയ ബിൽ അറിയപ്പെടുക. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ, ബിജെപി അംഗം ജഗദംബിക പാലിന്റെ നേതൃത്വത്തിലുള്ള സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ചിരുന്നു. 1995ലെ വഖഫ് ഭേദഗതി…

Read More

കോഴിക്കോട് : കോഴിക്കോട് നിന്ന് കാണാതായ 13 കാരനെ കണ്ടെത്തി. അന്വേഷണസംഘം പൂനയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ 24 ന് വേദവ്യാസ സ്കൂളിലെ ഹോസ്റ്റലിൽ നിന്നും സൻസ്കാർ കുമാർ സാഹസികമായി ചാടി പോയിരുന്നു . ഇതേ തുടർന്ന് ഹോസ്റ്റൽ അധികൃതർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പൂനെയിൽ ഉള്ളതായി പോലീസിന് വിവരം ലഭിക്കുന്നത് . 24ാം തീയതി പാലക്കാട് നിന്ന് കന്യാകുമാരി – പൂനൈ എക്സ്പ്രസിൽ കുട്ടി കയറിയ വിവരം പോലീസിന് ലഭിക്കുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായതോടെ കുട്ടിയെ കണ്ടെത്താൻ സാധിച്ചു. അതേസമയം, ഹോസ്റ്റലിൽ നിന്നും സൻസ്കാർ കുമാർ ചാടി പോകുന്നതിനു മുൻപ് താൻ പൂനെയിലേക്ക് പോകുമെന്ന് സഹപാഠികളോട് നേരത്തെ പറഞ്ഞതായും വിവരം ലഭിച്ചിരുന്നു.

Read More

തിരുവനന്തപുരം :കേരളത്തിൽ ഞായറാഴ്ച ശവ്വാൽ മാസപ്പിറവി തെളിഞ്ഞു. ഇതോടെ കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കും. ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനു ശേഷമാണ് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. തിരുവനന്തപുരം നന്തൻകോട്, മലപ്പുറം പൊന്നാനി, കോഴിക്കോട് കപ്പക്കൽ എന്നിവിടങ്ങളിലുമാണ് മാസപ്പിറവി കണ്ടത്. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുന്നത്. സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി തുടങ്ങിയവർ മാസപ്പിറവി ദൃശ്യമായതായി അറിയിച്ചു.

Read More

മലപ്പുറം : ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അൻവർ അറസ്റ്റിലായി. അൻവറിന്റെ ക്രൂര മർദ്ദനമാണ് യുവതി തൂങ്ങിമരിക്കാൻ കാരണമെന്ന പോലീസിന്റെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. കൊലപാതക ശ്രമം, ആത്മഹത്യ പ്രേരണ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റെജുലയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു . മലപ്പുറം കോണോംപാറയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് റെജുലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടി, ഒളവട്ടൂർ സ്വദേശിയാണ് റെജുല. ദമ്പതികൾക്ക് കൈക്കുഞ്ഞ് അടക്കം രണ്ടു മക്കളുണ്ട്.

Read More

കൊച്ചി: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അന്ന രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തേരി മേരി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സമീർ ചെമ്പായിൽ എന്നിവർ നിർമ്മിക്കുന്ന ചിത്രമാണ് തേരി മേരി. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് വർക്കലയിൽ പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, അന്ന രാജൻ എന്നിവരെ കൂടാതെ തെലുങ്കു നടി ശ്രീരംഗസുധ, ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വർക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ചിത്രം മെയ് മാസത്തിൽ തിയേറ്ററിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത് സംഗീതം – കൈലാസ് മേനോൻ.…

Read More