Author: Suneesh

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ചെപ്പോക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവ് ആതിഥേയരെ ബാറ്റിംഗിന് ക്ഷണിച്ചു. ആദ്യ മത്സരത്തിലേത് പോലെ, ക്യാപ്ടൻ ജോസ് ബട്ട്ലർ ഒഴികെ മറ്റാർക്കും ഇംഗ്ലീഷ് നിരയിൽ കാര്യമായി തിളങ്ങാൻ സാധിക്കാതെ പോയതോടെ, നിശ്ചിത ഓവറുകൾ പൂർത്തിയാക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന ടോട്ടൽ ഇംഗ്ലണ്ട് കുറിച്ചു. 45 റൺസെടുത്ത ബട്ട്ലറിന് പിന്നാലെ, 17 പന്തിൽ 31 റൺസ് നേടിയ ബ്രൈഡൻ കാഴ്സിന്റെ പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് എടുത്ത് പറയാൻ ഉണ്ടായിരുന്നത്. ഇന്ത്യക്ക് വേണ്ടി അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ 2 വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, അഭിഷേക് ശർമ്മ, അർഷ്ദീപ് സിംഗ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മറുപടി ബാറ്റിംഗിൽ ആദ്യ മത്സരത്തിലേത്…

Read More

കോഴിക്കോട് : ഇന്ത്യ വിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ എം കെ മുനീറിന് തിരിച്ചടി. 2.60 കോടി രൂപ തിരിച്ച് നൽകാൻ കോടതി വിധി. കോഴിക്കോട് ജെ എഫ് സി യുടെ ഏഴാം കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കോഴിക്കോട് സ്വദേശിയായ അഡ്വക്കേറ്റ് മുനീർ അഹമ്മദിന്റെ പരാതിയെ തുടർന്നാണ് കോടതി വിധി. 2012- 2013 കാലഘട്ടത്തിൽ ഇന്ത്യാ വിഷന്റെ നടത്തിപ്പിനായി ഒരു കോടി മുപ്പത്തിനാലേ കാൽ ലക്ഷം എം കെ മുനീർ വാങ്ങിയിരുന്നു. വാങ്ങിയ തുക തിരിച്ച് നൽകാത്തതിനെ തുടർന്നാണ് അഡ്വക്കേറ്റ് മുനീർ പരാതി നൽകിയത്. കൂടാതെ മുനീറിന്റെ ഭാര്യ നഫീസക്കും സഹപ്രവർത്തകനായ ജമാലുദ്ദീൻ ഫറൂഖിക്ക് എതിരെയും പരാതിയുണ്ട്. ഇന്ത്യാ വിഷൻ ചാനൽ 1 ലക്ഷം രൂപയും, എം കെ മുനീറും, ഭാര്യ നഫീസയും, സഹപ്രവർത്തകനായിരുന്ന ജമാലുദ്ദീൻ ഫാറൂഖിയും ചേർന്ന് ആകെ 2.60 കോടി രൂപ നൽകാനുമാണ് വിധി. പണം അടച്ചില്ലെങ്കിൽ കുറ്റാരോപിതർ ആറുമാസം തടവ് ശിക്ഷ അനുഭവിക്കണം . ഫെബ്രുവരി…

Read More

കോഴിക്കോട്: ഫറോക്കിൽ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ സഹപാഠി കഴുത്തിന് കുത്തി. കുത്തേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍ പദ്മരാജ സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഒരേ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തേ നിലനിന്നിരുന്നു. ഇതു പറഞ്ഞ് തീര്‍ക്കുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നാലെ കുത്തിയ വിദ്യാര്‍ഥിയേയും പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

ചെന്നൈ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള പ്രവൃത്തികളിൽ മോശമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ അത് ലൈംഗിക അതിക്രമങ്ങളിൽ ഉൾപ്പെടുമെന്ന് മദ്രാസ് ഹൈക്കോടതി. ഉദ്ദേശത്തേക്കാൾ കുറ്റാരോപിതന്റെ പ്രവൃത്തിയാണ് ഏറ്റവും പ്രധാനമെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ മഞ്ജുള വ്യക്തമാക്കി. എച്ച് സി എൽ ടെക്നോളജിയിലെ 3 വനിത ജീവനക്കാർ മേലുദ്യോഗസ്ഥനെതിരെ നൽകിയ പരാതി, ലൈംഗിക പീഡനമല്ലെന്ന ലേബർ കോടതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസിന്റെ പരാമർശം. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സ്വീകാര്യമല്ലാത്ത തരത്തിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെ പെരുമാറ്റവും, പ്രവൃത്തികളും വ്യക്തിയുടെ ഉദ്ദേശം പരിഗണിക്കാതെ തന്നെ ലൈംഗിക പീഡനമാണെന്ന യുഎസ് കോടതിവിധി ഉദ്ധരിച്ചാണ് ജസ്റ്റിസ് ആർ എൻ മഞ്ജുളയുടെ ഉത്തരവ്. സ്ത്രീകളുടെ പരാതി ശക്തമായതോടെ കമ്പനിയിൽ നിന്നും മേൽ ഉദ്യോഗസ്ഥനെ നേരത്തെ പുറത്താക്കിയിരുന്നു . മേലുദ്യോഗസ്ഥൻ തന്റെ പദവി ദുരുപയോഗം ചെയ്തു എന്നാണ് സ്ത്രീകളുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ ജോലി സമയങ്ങളിൽ സ്ഥിരമായി തോളിൽ തൊടുക, ഹസ്തദാനം ചെയ്യാൻ നിർബന്ധിക്കുക തുടങ്ങിയവയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, താൻ ഇവരുടെ…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള പാരച്യൂട്ട് വെളിച്ചെണ്ണയിൽ ഹലാൽ മുദ്ര എന്ന തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രമുഖ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഫാക്ട് ചെക്കിംഗ് ഏജൻസികൾ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ മാരികോ ആണ് പാരച്യൂട്ട് വെളിച്ചെണ്ണയുടെ ഉത്പാദകർ. 1992 മുതൽ കമ്പനി പുറത്തിറക്കുന്ന പാരച്യൂട്ട് വെളിച്ചെണ്ണ നിലവിൽ 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരച്യൂട്ട് വെളിച്ചെണ്ണയുടെ ഹലാൽ സെർട്ടിഫൈഡ് എന്ന ലേബൽ പതിപ്പിച്ച 100 മില്ലി ലിറ്റർ കുപ്പിയുടെ ചിത്രം ചേർത്തായിരുന്നു വ്യാജ പ്രചാരണം. എന്നാൽ ഇത് എഡിറ്റ് ചെയ്ത ചിത്രമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, പ്രകൃദിത്തമായ തേങ്ങയിൽ നിന്ന് എടുക്കുന്ന വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങളിൽ ഇസ്‌ലാം മതം നിഷിദ്ധമാക്കുന്ന ഘടകങ്ങൾ ഇല്ലാത്തതിനാൽ ഹലാൽ എന്ന സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം മതപണ്ഡിതരുടെ അഭിപ്രായം. വെളിച്ചെണ്ണ പോലുള്ള ഉത്പന്നങ്ങൾക്ക് ഹലാൽ ലേബലിംഗ് നിർബന്ധമല്ലെന്നും പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്നും ഇവർ അവകാശപ്പെടുന്നു. പാരച്യൂട്ട് വെളിച്ചെണ്ണയിൽ ഹലാൽ…

Read More

കോഴിക്കോട് : കുന്ദമംഗലത്ത് യുവതിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു . ചാർജ് ചെയ്യാൻ ഇട്ടിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. പയ്യാമ്പ്ര പുറ്റുമണ്ണിൽ താഴത്തിനടുത്ത് മണിയഞ്ചേരി പൊയിലിൽ സുനിൽകുമാറിന്റെ ഭാര്യ അനൂജയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം ഉണ്ടായത് . അപകടത്തിൽ ആർക്കും പരിക്കില്ല. പതിനാലായിരത്തോളം രൂപ വിലയുള്ള സ്മാർട്ട്ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണിനു സമീപം വച്ചിരുന്ന 500 രൂപയുടെ രണ്ട് നോട്ടുകളും ഭാഗികമായി കത്തിനശിച്ചു. കുടുംബശ്രീയിൽ അടയ്ക്കാനായി വച്ചിരുന്ന പണമാണ് കത്തി നശിച്ചതെന്നും അനൂജ പറഞ്ഞു.

Read More

പുരുഷന്മാർക്കെതിരെ വ്യാജപീഡന പരാതികളും പ്രണയം നടിച്ചുള്ള വഞ്ചനകളും വ്യാപകമാകുന്ന പശ്ചാത്തലത്തിൽ, വനിതാ കമ്മീഷൻ മാതൃകയിൽ ഒരു പുരുഷാവകാശ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തമാകുന്നു. ചാനൽ ചർച്ചകളിലെ സജീവ സാന്നിദ്ധ്യമായ രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ളവർ ഇത്തരം ഒരു ആവശ്യവുമായി മുന്നോട്ട് വരുമ്പോൾ, അവർ ഉന്നയിക്കുന്ന വാദഗതികളോട് പൊതുസമൂഹത്തിന് പരിഹാസമാണ് തോന്നുന്നത് എങ്കിലും, അത്തരമൊരു ആശയത്തിന്റെ അനിവാര്യത ചർച്ച ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട് എന്നത് അവഗണിക്കാനാകില്ല. നിയമത്തിന്റെ ആനുകൂല്യം സ്ത്രീകൾ പണം തട്ടാനുള്ള ഉപാധികളാക്കി മാറ്റുന്നതിനെതിരെ രാജ്യത്തെ വിവിധ കോടതികൾ തന്നെ പല വിധത്തിലുള്ള ആശങ്കകൾ പങ്കുവെച്ച് കഴിഞ്ഞു. ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ട് സ്ത്രീയാണെന്ന ആനുകൂല്യത്തിൽ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകുന്ന സാഹചര്യങ്ങളെയും ന്യായാധിപർ പലപ്പോഴായി വിമർശിച്ചിട്ടുണ്ട് സ്ത്രീപക്ഷ നിയമങ്ങൾ പലപ്പോഴും പണം തട്ടാനുള്ള മാർഗ്ഗങ്ങളായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ, സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ള സ്ത്രീകളോടും പുരുഷന്മാരോടും വ്യത്യസ്ത സമീപനങ്ങളാണ് പലപ്പോഴും സ്വീകരിക്കപ്പെടുന്നത്. ക്രിമിനൽ കേസുകളിൽ പോലും സ്ത്രീയെന്ന പരിഗണന നൽകി ശിക്ഷകൾ ലഘൂകരിക്കുന്നു. ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും…

Read More

കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 20 ഓവറിൽ 132 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ വെറും 12.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം വിജയലക്ഷ്യം മറികടന്നു. 3 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗും അക്ഷർ പട്ടേലും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇംഗ്ലണ്ടിനെ ചെറിയ ടോട്ടലിൽ ഒതുക്കിയത്. 68 റൺസ് എടുത്ത് ടോപ് സ്കോററായ ക്യാപ്ടൻ ജോസ് ബട്ട്ലറെ കൂടാതെ മറ്റ് രണ്ട് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. താരതമ്യേന ദുർബലമായ ടോട്ടൽ പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് മികച്ച തുടക്കം നൽകി. 26 റൺസുമായി സഞ്ജുവും പിന്നാലെ റണ്ണൊന്നും എടുക്കാതെ ക്യാപ്ടൻ സൂര്യകുമാർ യാദവും മടങ്ങിയെങ്കിലും, മൂന്നാം വിക്കറ്റിൽ തിലക് വർമ്മയെ…

Read More

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർത്ഥിക്ക് എസ്എഫ്ഐ മർദ്ദനം. ഒന്നാംവർഷ വിദ്യാർത്ഥിയായ അബ്ദുല്ലയ്ക്കാണ് മർദ്ദനമേറ്റത്. എസ്എഫ്ഐ വിദ്യാർത്ഥികൾ ഹെൽമെറ്റ് വച്ച് മർദ്ദിചെന്നാണ് ആരോപണം. തുടർന്ന് കണ്ടോൺമെന്റ് പോലീസിൽ വിദ്യാർത്ഥികൾ പരാതി നൽകി. നേരത്തെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തിലാണ് മർദ്ദനം എന്നാണ് ആരോപണം. രക്തദാനത്തിനെ ചൊല്ലി ഉണ്ടായ വാക്കു തർക്കക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. രക്തദാനം നടത്തണമെന്ന് എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ, താൻ രണ്ടുമാസം മുന്നേ രക്തദാനം നടത്തിയിരുന്നു എന്ന അബ്ദുല്ലയുടെ മറുപടിയിൽ വാക്കു തർക്കം ഉണ്ടാവുകയും, അബ്ദുല്ലയെ എസ്എഫ്ഐ പ്രവർത്തകർ ഹെൽമെറ്റ് വെച്ച് മർദ്ദിക്കുകയും ആയിരുന്നു . അതേ സമയം, അബ്ദുള്ള തന്നെ അസഭ്യം പറഞ്ഞുവെന്ന പേരിൽ കോളേജ് യൂണിയൻ ചെയർപേഴ്സനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ട് പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് മുന്നേ ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ യൂണിവേഴ്‌സിറ്റി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. അന്നത്തെ കേസില്‍ പ്രതികളായ…

Read More

മുംബൈ : പുഷ്പക് എക്സ്പ്രസ്സിലെ ബോഗികളിൽ ഒന്നിൽ പുക ഉയർന്നതോടെ പുറത്തേക്ക് ചാടിയ 11 പേർക്ക് ദാരുണന്ത്യം. മഹാരാഷ്ട്രയിലെ ജൽഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന ട്രെയിൻ ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുപതോളം യാത്രക്കാരാണ് ഇത്തരത്തിൽ പുറത്തേക്കു ചാടിയത്. അതിൽ പത്തോളം പേരുടെ നില ഗുരുതരമാണ്. പുഷ്പക് എക്സ്പ്രസ്സിന്റെ ബോഗിയിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് തീപിടുത്തം ഉണ്ടാകും എന്ന് ഭയന്ന് രക്ഷപ്പെടാനുള്ള തിടുക്കത്തിൽ ആളുകൾ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് കാരണമായത് . എതിർ ട്രാക്കിലൂടെ വന്ന കർണാടക എക്സ്പ്രസ് ഇടിച്ചാണ് ആളുകൾ മരിച്ചതെന്നാണ് റിപ്പോർട്ട് . രക്ഷാപ്രവർത്തനങ്ങൾക്കായി റെയിൽവേ ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തി. കൂടാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാനായി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും, മറ്റ് രക്ഷാപ്രവർത്തകരും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. അതേ സമയം, തീവണ്ടിയിൽ തീപ്പിടുത്തം ഉണ്ടായത് റെയിൽവേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Read More