- പൊലീസ് നന്നായി ബുദ്ധിമുട്ടിച്ചു ; വിചിത്രമായ നടപടിയാണ് അവര്ക്ക് ; പിണറായി വിജയൻ
- സമരമല്ലാതെ മറ്റ് മാർഗ്ഗമില്ല; ഫോർസ
- ഡെയ്ൽ യോഗം ചേരില്ല
- അച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മകന് അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു
- കളമശ്ശേരി ലൈംഗികാതിക്രമ കേസ് : അതിജീവിത കടുത്ത മാനസികാഘാതത്തിലാണെന്ന് ബിന്ദു കൃഷ്ണ
- ബാൻബ്രിഡ്ജിൽ വാഹനാപകടം; മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
- കലാപം തന്നെ ശ്രമം ; 24 മണിക്കൂറിനുള്ളിൽ അറസ്റ്റുകൾ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധിക്കാൻ താനുമെത്തുമെന്ന് സോനം വാങ്ചുക്
- താഴ്ന്നവരുമാനക്കാർക്ക് നേട്ടം; വിലയിരുത്തലുമായി ഇഎസ്ആർഐ
ലേഖകന്‍: Suneesh
തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന പ്രകടനം രാത്രിയിൽ അക്രമാസക്തമായി. മന്ത്രി ഒ ജെ ജനീഷ്, ഷാഫി പറമ്പിൽ എം പി എന്നിവർ നേതൃത്വം നൽകിയ സെക്രട്ടറിയേറ്റ് മാർച്ച്, യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ എസ് എഫ് ഐ പ്രവർത്തകരുമായി ഇടഞ്ഞതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മാർച്ച് പാളയത്ത് എത്തിയപ്പോൾ കറന്റ് പോയതിനെ തുടർന്ന് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ നിന്നും ആരോ ‘പൂക്കി കട്ട്‘ എന്ന് കൂവിയതോടെയാണ് സംഘർഷം ആരംഭിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂവലിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. തുടർന്ന് ഹോസ്റ്റലിനുള്ളിൽ നിന്നും കല്ലും ബീയർ കുപ്പികളും മാർച്ചിന് നേരെ പാഞ്ഞ് വന്നു. ഇതിന് മറുപടിയായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിനുള്ളിലേക്ക് തീപ്പന്തം എറിഞ്ഞു. ഇതോടെ പോലീസ് ലാത്തിച്ചാർജ്ജും ഗ്രനേഡ് പ്രയോഗവും കണ്ണീർവാതക പ്രയോഗവും നടത്തുകയായിരുന്നു. ഹോസ്റ്റലിനുള്ളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറിഞ്ഞ പന്തങ്ങളിലൊന്ന് നിർത്തിയിട്ടിരുന്ന വാഹനത്തിന് മേൽ പതിച്ചു.…
പോയ്മറഞ്ഞ കാർഷിക സംസ്കൃതിയുടെ സജീവമായ സ്മരണകൾ ബാക്കിയാക്കി ഒരു ഓണക്കാലം കൂടി വിടവാങ്ങുന്നു. കർക്കടകത്തിലെ പിള്ളേരോണത്തിൽ തുടങ്ങി കന്നിയിലെ തിരുവോണത്തിൽ അവസാനിക്കുന്ന ഓണക്കാലത്തിനായി ഇനി ഒരു വർഷത്തിന്റെ കാത്തിരിപ്പ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ കാളകെട്ട് മഹോത്സവത്തോടെയാണ് ഓണാട്ടുകരയുടെ ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീഴുന്നത്. കാർഷികവൃത്തി ജീവനോപാധിയായിരുന്ന കാലത്ത് പാടത്തെ പണിയിൽ സന്തത സഹചാരികളായിരുന്ന കന്നുകാലികൾക്ക് നന്ദി പറയുന്ന ആഘോഷമാണ് കാളകെട്ട്. മഹാദേവന്റെ വാഹനമായ നന്ദികേശന്റെ രൂപങ്ങളുമായി കന്നി മാസത്തിലെ തിരുവോണം നാളിൽ ദേശത്തെ 52 കരക്കാരും ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ എത്തുന്നു. പാലമരത്തിന്റെ തടിയും വൈക്കോലും കൊണ്ട് നിർമ്മിക്കുന്ന കാളകളുടെ രൂപങ്ങളും പേറി ആഘോഷത്തോടെ ആർപ്പുവിളിച്ച് കായബലമുള്ള കരക്കാർ ദേശവഴികളിൽ ആരവങ്ങൾ തീർക്കുന്നു. ആകാരസൗഷ്ടവത്തിൽ പരസ്പരം മത്സരിക്കുന്ന കാലഭൈരവനും ഓണാട്ടുകതിരവനും എടുപ്പുകാളകളിൽ തലപ്പൊക്കമുള്ളവരാണ്. വജ്രതേജോമുഖൻ, രൗദ്രബ്രഹ്മ ഋഷഭൻ, അഘോരരുദ്ര നേത്രൻ, പ്രയാർ വടക്ക് ശിവപ്രിയൻ, കിണറുമുക്ക് കൊമ്പൻ, വള്ളിക്കാവ് കൊമ്പൻ, പായിക്കുഴിക്കര ഇടംപിരി വലംപിരി വാരനാട് കൊമ്പൻ, അമ്പലക്കര…
കണ്ണൂർ: കർക്കടക മാസത്തിൽ ‘സാകേതം‘ എന്ന ഭക്തിസാന്ദ്രമായ രാമായണ പ്രഭാഷണ പരമ്പര അവതരിപ്പിച്ച സുപ്രസിദ്ധ ആത്മീയ പ്രഭാഷകൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്ററെ ആദരിച്ച് ന്യൂസ് ഇൻഡിപെൻഡൻസ്. കണ്ണൂരിൽ വെച്ച് നടന്ന ചടങ്ങിൽ ന്യൂസ് ഇൻഡിപെൻഡൻസ് മീഡിയ വിഭാഗം മേധാവി അമൽ കാനത്തൂർ മാസ്റ്റർക്ക് സ്നേഹോപഹാരം സമർപ്പിച്ചു. സന്ദീപ് കെ വി പൊന്നാട അണിയിച്ചു. കേരളത്തിനകത്തും പുറത്തുമായി മൂവായിരത്തിൽ പരം വേദികളിൽ പ്രഭാഷണങ്ങൾ നടത്തി പ്രഭാഷക കേസരി പട്ടം നേടിയിട്ടുള്ള രാധാകൃഷ്ണൻ മാസ്റ്റർ. ഭാരതീയ തത്വചിന്ത, വേദോപനിഷത്തുകൾ, പുരാണേതിഹാസങ്ങൾ, സ്മൃതി ദർശനങ്ങൾ, കല, സാഹിത്യ മേഖലകൾ എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വിശിഷ്ട വ്യക്തിത്വമാണ്. അസംഖ്യം പുരസ്കാരങ്ങളാൽ ആദരിക്കപ്പെട്ടിട്ടുള്ള അദ്ദേഹം ഭാരതീയ ആത്മീയ ചിന്താധാരയുടെ പ്രചാരകനാണ്. മൂല്യചുതി വന്നുകൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന് ആദ്ധ്യാത്മിക വെളിച്ചം പകർന്ന് സംസ്കൃതിയുടെ വീണ്ടെടുപ്പിന്റെ പാതയിലേക്ക് ആനയിക്കാൻ ചിദഗ്നി സനാതന ധർമ്മ പാഠശാല ആരംഭിച്ച അദ്ദേഹം, ശ്രീശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെയും സ്ഥാപകനാണ്. ആകാശവാണിയിൽ നിരവധി സുഭാഷിതങ്ങൾ…
കാന്തപുരം എ പി അബൂബക്കർ മുസലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശ പരമ്പര കേരളത്തിന്റെ നാലതിരുകളും കടന്ന് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയാകുന്നു. അന്യപുരുഷന്മാർക്കിടയിലും പൊതുഇടങ്ങളിലും സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമസ്ത മഹല്ലുകൾക്ക് അയച്ച സർക്കുലറാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ കൊച്ചിയിൽ നടന്ന ഹുബ്ബുൽ റസൂൽ സമ്മേളനത്തിൽ സംസാരിക്കവെ, സ്ത്രീകൾ പൊതുരംഗത്തുനിന്ന് മാറിനിൽക്കണമെന്ന നിലപാട് കാന്തപുരം ആവർത്തിച്ചു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, പൊതുരംഗത്തേക്ക് വന്നാൽ വലിയ നാശമുണ്ടാകുമെന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകൾ. ഇത് ആദ്യമായല്ല മതത്തെ ചാരി കാന്തപുരം സ്ത്രീവിരുദ്ധ നിലപാട് പറയുന്നത്. ലിംഗനീതി അനിസ്ലാമികമാണെന്നും അത് മാനവികതയ്ക്ക് വിരുദ്ധമാണെന്നും ഇതിന് മുൻപ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സമാനമായ മറ്റ് പല പരാമർശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും പലകാലങ്ങളിലും ഉണ്ടായിട്ടുണ്ട്. അതേസമയം കർണാടകയിലെ ബിജെപി സർക്കാർ 2022ൽ ക്ലാസ് മുറികളിൽ ഹിജാബ് നിരോധിച്ചപ്പോൾ, കാന്തപുരം സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചു. ഹിജാബ് നിരോധനം മുസ്ലിം സ്ത്രീകളോടുള്ള വിവേചനമാണെന്നും, ഹിജാബ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള…
പാലക്കാട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ബാലൻസ് ചെയ്യാൻ ആർ എസ് എസ്സിനെതിരെ വിമർശനം ഉന്നയിച്ച സിപിഎം നേതാവ് പി കെ ശ്രീമതിയെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ. കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർ എസ് എസ്സിനെ ചാരി രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. 1936-ൽ സ്ത്രീകൾക്കായി രാഷ്ട്ര സേവികാ സമിതി രൂപീകരിച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനും നേതൃത്വത്തിനും പ്രാധാന്യം നൽകിയ പ്രസ്ഥാനമാണ് ആർ എസ് എസ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ആർ എസ് എസ്സിന്റെ നിലപാട്. ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്ത് ഒരു സ്ത്രീ എത്തിനിൽക്കുന്നതും, ബിജെപിയുടെ വിവിധ തലങ്ങളിൽ നിരവധി സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേക്ക് ഉയർന്നുവന്നതിന്റെ പിന്നിലും ആർ എസ് എസ് ആണെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആർ എസ് എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത്, അതിന് സമാനമാണ് കാന്തപുരത്തിന്റെ പ്രതികരണം എന്നായിരുന്നു…
ഡൽഹി: പാറ്റ ജനതാ പാർട്ടി സ്ഥാപകർ വിശുദ്ധരല്ലെന്നും അവർക്ക് രാഷ്ട്രീയ താത്പര്യങ്ങളുണ്ടെന്നും ആക്ടിവിസ്റ്റ് സോനം വാംഗ്ചുക്ക്. ജന്തർ മന്തർ പ്രക്ഷോഭകാലത്ത് തനിക്ക് അത് ബോദ്ധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, രാഷ്ട്രീയമായ ആഗ്രഹങ്ങൾ ഉണ്ടാകുന്നത് തെറ്റല്ല. കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരണം. യുവാക്കൾക്ക് പ്രാമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കപ്പെടുകയും വേണം. വാംഗ്ചുക്ക് കൂട്ടിച്ചേർത്തു. ഞാൻ സിജെപി നേതാക്കളെ അടുത്ത് നിന്ന് വിലയിരുത്തിയതാണ്. തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങളെ കുറിച്ച് അവർ എന്നോട് സംസാരിച്ചില്ല. എന്നാൽ എനിക്ക് കാര്യങ്ങൾ സ്വയം ബോദ്ധ്യപ്പെടുകയായിരുന്നു. പ്രകാർ ഗുപ്തയുമായുള്ള പോഡ്കാസ്റ്റിൽ സോനം വാംഗ്ചുക്ക് വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുമ്പോൾ തന്നെ അഭിജിത് ദീപ്കെയുടെ ആം ആദ്മി പാർട്ടി പശ്ചാത്തലം തനിക്ക് അറിയാമായിരുന്നു. എന്നാൽ നിരാഹാര സമരകാലത്ത്, വിദ്യാർത്ഥി പ്രക്ഷോഭ വേദി രാഷ്ട്രീയവത്കരിക്കരുതെന്ന് താൻ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്നും വാംഗ്ചുക്ക് പറഞ്ഞു.
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിൽ ആരോഗ്യ വകുപ്പും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ സമവായം. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ കെ ജി എം ഒ എക്ക് ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ കെ ജി എം ഒ എ ആദ്യം മുതൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒഴിവുകൾ നികത്തണമെന്നും കൂടുതൽ നിയമനങ്ങൾ നടത്തണമെന്നുമായിരുന്നു കെ ജി എം ഒ എയുടെ ആവശ്യങ്ങൾ. എന്നാൽ, ആവശ്യത്തിന് ഡോക്ടർമാർ നിലവിലുണ്ടെന്നും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റുമാരെ വിന്യസിച്ച് പദ്ധതി നടപ്പാക്കാമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. തുടർന്ന് കെജിഎംഒഎയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ അവരോട് സമ്മതം ചോദിക്കും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുമാർക്ക്…
മാസ് ആക്ഷൻ ഹീറോ യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രമാണ് ടോക്സിക്. യാഷിന് പുറമേ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ഗീതു മോഹൻദാസിന്റെ കഥയ്ക്ക്, ഗീതുവും യാഷും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എൽ എൽ പി, കെ വി എൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ യാഷ്, വെങ്കട്ട് കെ നാരായണ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിംഗ് ഉജ്ജ്വൽ കുൽക്കർണിയും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് വിശാൽ മിശ്ര, രവി ബാസ്രൂർ, തനിഷ്ക് ബാഗ്ചി, ഫഹീം അബ്ദുള്ള, ആർസ്ലൻ നിസാമി എന്നിവരാണ്. രവി ബാസ്രുറിന്റേതാണ് ഒറിജിനൽ സ്കോർ. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ, അത്യന്തം ടോക്സിക് ആയ ഒരു ഡോണിന്റെ പിറവിയും ഉയർച്ച താഴ്ചകളും ജീവിതസന്ധികളും അനിവാര്യമായ പതനവുമാണ് ചിത്രത്തിന്റെ പ്രമേയം. യാഷ് അവതരിപ്പിക്കുന്ന…
പൂക്കളങ്ങളുടെയും ഓണസദ്യയുടെയും പുതുവസ്ത്രങ്ങളുടെയും ആഘോഷവുമായി മറ്റൊരു തിരുവോണം കൂടി മലയാളിയുടെ തിരുമുറ്റത്ത് എത്തി നിൽക്കുന്നു. കേവലം ഒരു ആഘോഷത്തിനപ്പുറം മലയാളിയുടെ സാമൂഹികബോധത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണം. എല്ലാവർക്കും തുല്യനീതി ലഭിച്ചിരുന്ന, സമൃദ്ധിയും സമാധാനവും നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതീകമായാണ് മലയാളി മാവേലിയെ വരവേൽക്കുന്നത്. എങ്ങനെയായിരിക്കണം ഒരു ഭരണാധികാരി എന്ന ചോദ്യത്തിന് ലോകമെമ്പാടുമുള്ള മലയാളികൾക്ക് അഭിമാനത്തോടെ പറയാനുള്ള സങ്കൽപ്പമാണ് മഹാബലി. വർത്തമാനകാല കേരളീയ സമൂഹത്തിൽ ഓണത്തിന്റെ പ്രസക്തി ആഘോഷത്തിന്റെ ആഡംബരത്തിലല്ല, അതിന്റെ സന്ദേശത്തിലാകണം എന്നതാണ് വസ്തുത. ഓണം ഇന്ന് വലിയൊരു വിപണി ഉത്സവം കൂടിയാണ്. ഓണക്കാലത്തെ വ്യാപാരവും വിനോദസഞ്ചാരവും ഉപഭോഗവും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകുന്നു. ആയിരക്കണക്കിന് വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും തൊഴിലാളികൾക്കും ഓണം അതിജീവനത്തിന്റെ കാലം കൂടിയാണ്. മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകൾക്കപ്പുറം മലയാളിയുടെ പൊതുസാംസ്കാരിക ഇടത്തെ അടയാളപ്പെടുത്തുന്ന ആഘോഷം കൂടിയാണ് ഓണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മലയാളികൾ പോലും ഓണത്തിലൂടെ സ്വന്തം നാടിനെയും ഭാഷയെയും സംസ്കാരത്തെയും…
കണ്ണൂർ: നാറാത്ത് ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ നൂറ് വീടുകളിൽ സൗജന്യമായി രാമായണം വിതരണം ചെയ്തു. ചേലേരി ഈശാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ ചിദഗ്നി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെസി സോമൻ നമ്പ്യാർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ വി വി ഗീത , ചെയർമാൻ ഷാജി സദനം, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി കെ ജനാർദ്ദനൻ, ടി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു. .ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് കെ വി മനോജ് മാസ്റ്റർ സ്വാഗതവും മാതൃസമിതി പ്രസിഡണ്ട് ചന്ദ്രികാ വാര്യർ നന്ദിയും പറഞ്ഞു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
