Author: Suneesh

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തം. ബസ്റ്റാൻഡിന് സമീപത്തെ തുണിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. തീ പടർന്നയുടൻ ആളുകളെ കടയുടെ സമീപത്ത് നിന്നും മാറ്റിയതിനാൽ ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. ബസ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന കടയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കടയിൽ ഉണ്ടായിരുന്ന തുണിയിലൂടെ തീ ആളിക്കത്തിയതോടെ സമീപത്തെ കടകളിലേക്കും തീ പടർന്നു. കൂടാതെ ബസ് സ്റ്റാൻഡിന്റെ ഉൾവശത്തേക്കും തീ പടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന മുഴുവൻ വാഹനങ്ങളും മാട്ടിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം പാകിസ്താനിൽ ഭീകര സംഘടനകളുടെ നേതാക്കൾക്കെതിരെ അജ്ഞാതരുടെ ആക്രമണങ്ങൾ ആവർത്തിക്കുന്നു. ഇന്ത്യയിൽ കുപ്രസിദ്ധമായ മൂന്ന് ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച കൊടും ലഷ്കർ ഭീകരൻ അബു സെയ്ഫുള്ള എന്ന റസാവുള്ള നിസാമാനി കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വെച്ചാണ് ആയുധധാരികളായ അജ്ഞാതർ ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. സിന്ധിലെ മാത്ലിയിൽ സ്വന്തം വീടിന് സമീപം വെച്ചായിരുന്നു നിസാമാനി ആക്രമിക്കപ്പെട്ടത്. ഇവിടെ പാക് സർക്കാർ ഒരുക്കിയ അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളെ മറികടന്നാണ് അജ്ഞാതർ ആക്രമണം നടത്തിയത്. 2001ലെ റാംപൂരിലെ സി ആർ പി എഫ് ക്യാമ്പ് ആക്രമണം, 2005ലെ ബംഗലൂരിലെ ഇന്ത്യൻ സയൻസ് കോൺഗ്രസിന് നേരെ നടന്ന ആക്രമണം, 2006ൽ നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ മുഖ്യ സൂത്രധാരനായിരുന്നു റസാവുള്ള നിസാമാനി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊടും ഭീകരരായ യൂസുഫ് അസർ, അബ്ദുൾ മാലിക് റൗഫ്, മുദാസിർ അഹമ്മദ് എന്നിവരെ ഇന്ത്യൻ സൈന്യം വകവരുത്തി ദിവസങ്ങൾക്കുള്ളിലാണ്…

Read More

ടെൽ അവീവ്: മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് തലവൻ യഹിയ സിൻവാറിന്റെ സഹോദരനും ഹമാസ് ഉന്നത കമാൻഡറുമായ മുഹമ്മദ് സിൻവാറും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച തങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രൈഇൽ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ ഒരു തുരങ്കത്തിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയതായും ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിന്റെ സമീപ പ്രദേശത്ത് വെച്ചാണ് മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടത്. യഹിയ സിൻവാറിന്റെ ഇളയ സഹോദരനായിരുന്നു മുഹമ്മദ് സിൻവാർ. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ദക്ഷിണ ഗാസയിൽ വെച്ച് ഇസ്രയേൽ സൈന്യം യഹിയ സിൻവാറിനെ കൊലപ്പെടുത്തിയത്. ഖാൻ യൂനിസിലെ യൂറോപ്യൻ ഹോസ്പിറ്റലിന്റെ അടിയിൽ ഭൂഗർഭ അറയുണ്ടാക്കി അതിൽ ഹമാസ് ഭീകരർ ഭീകരവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജൻസ് വിവരങ്ങൾ ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് അവിടെ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പ്രതിരോധ സേനകൾ വ്യക്തമാക്കി. മുഹമ്മദ് സിൻവാറിന്റെ മൃതദേഹത്തിനൊപ്പം ഇയാളുടെ മുഖ്യ കൂട്ടാളികളായ പത്ത്…

Read More

ധാക്ക: ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതകഥ പറയുന്ന ‘മുജീബ്: ദ് മേക്കിംഗ് ഓഫ് എ നേഷൻ‘ എന്ന സിനിമയിൽ ഷെയ്ഖ് ഹസീനയുടെ വേഷം ചെയ്ത നടി നുസ്രത് ഫാരിയ ബംഗ്ലാദേശിൽ അറസ്റ്റിലായി. ധാക്കയിലെ ഹസ്രത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഒരു കൊലപാതക കേസിലാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. നുസ്രത്ത് ഉൾപ്പെടെ 17 നടീനടന്മാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തായ്ലനഡിലേക്ക് യാത്ര പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു നുസ്രത്തിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ, ബംഗ്ലാദേശ് സംയുക്ത നിർമ്മാണ സംരംഭമായി 2023ൽ റിലീസ് ചെയ്ത ചിത്രമായിരുന്നു ‘മുജീബ്: ദ് മേക്കിംഗ് ഓഫ് എ നേഷൻ‘. ആരിഫിൻ ഷുവൂ നായകനായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ശ്യാം ബെനഗൽ ആയിരുന്നു. ഷെയ്ഖ് ഹസീനയുടെ വേഷം സിനിമയിൽ ചെയ്യാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് അന്ന് നുസ്രത്…

Read More

ന്യൂയോർക്ക്: ലഷ്കർ ഇ ത്വയിബ, അൽ ഖ്വായിദ എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളവരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ നിയമിച്ചതായി ആരോപണം. 2000-2001 കാലഘട്ടത്തിൽ പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും, കശ്മീരില്‍ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത 2 പേരെയാണ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചിരിക്കുന്നത്. ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ട്രംപ് ഭരണകൂടം വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്. അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ യുഎസ് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. അൽ-ഖ്വയ്ദയ്ക്കും ലഷ്കർ ഇ തൊയ്ബക്കും ഇസ്മായിൽ റോയർ സഹായം നൽകിയതായും തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാൻ സൗകര്യങ്ങളൊരുക്കിയെന്നും എഫ്ബിഐ അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഭീകരവാദ പ്രവർത്തനത്തിന് 20 വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും…

Read More

ന്യൂഡൽഹി: ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഭീകരരുടെ ലോഞ്ച് പാഡുകൾക്ക് നേരെ 2016ൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തി. 2019ൽ പാകിസ്താനിലെ ഭീകര ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ഈ രണ്ട് ആക്രമണങ്ങൾക്കും ശേഷമുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ നയമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ വ്യക്തമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ കൃത്യമായി ഉന്നം വെച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയത്. ഇന്ത്യൻ കരസേനയും നാവിക സേനയും അതിർത്തി രക്ഷാസേനയും അർദ്ധസൈനിക വിഭാഗങ്ങളും ഇപ്പോഴും ജാഗ്രതയിലാണ്. ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് ഇന്ത്യ നൽകുന്ന ആദ്യ സന്ദേശം ഇതാണ്. ഇന്ത്യയിൽ ഇനി ഒരു ഭീകരാക്രമണം ഉണ്ടായാൽ അതിന് തക്കതായ തിരിച്ചടി…

Read More

ന്യൂഡൽഹി: ഏപ്രിൽ 22ന്, സാധാരണക്കാരായ 26 ഇന്ത്യക്കാരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന്, ഇന്ത്യ പാകിസ്താന് ശക്തമായ മറുപടി നൽകിയതായി സംയുക്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ സൈന്യം. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ലെഫ്റ്റ്നന്റ് ജനറൽ രാജീവ് ഘായ്, നേവൽ ഓപ്പറേഷൻസ് ഡിജി വൈസ് അഡ്മിറൽ എ എൻ പ്രമോദ്, എയർ ഓപ്പറേഷൻസ് ഡിജി, എയർ മാർഷൽ എ കെ ഭാരതി എന്നിവരാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത്. അതിർത്തിക്കപ്പുറം പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമാക്കി നടത്തിയ ഒരു ഭീകരവിരുദ്ധ സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. നൂറിലധികം ഭീകരവാദികളെ ഈ ദൗത്യത്തിലൂടെ സൈന്യം വധിച്ചു. പാകിസ്താനിലെ 11 വ്യോമതാവളങ്ങൾ തകർത്തു. പാകിസ്താന്റെ സൈനിക ഘടനക്ക് വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കി. സാധാരണ ജനങ്ങൾക്ക് യാതൊരു അപായവും വരുത്താത്ത തരത്തിലായിരുന്നു കര, വ്യോമ, നാവിക നീക്കങ്ങളുടെ പദ്ധതികൾ തയ്യാറാക്കപ്പെട്ടിരുന്നത്. പാകിസ്താനിലെ ഏതൊരു സംവിധാനത്തെയും തകർക്കാനുള്ള ശേഷി ഇന്ത്യൻ സൈന്യത്തിനുണ്ടെന്ന് ബോദ്ധ്യപ്പെടുത്താൻ ഈ…

Read More

ന്യൂഡൽഹി: സമാധാന ശ്രമങ്ങൾ അട്ടിമറിച്ച് പാകിസ്താൻ അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ചതായി വിദേശകാര്യ വക്താവ് വിക്രം മിസ്രി. വെടിനിർത്തൽ ലംഘിച്ച പാകിസ്താന് ഇന്ത്യൻ സൈന്യം ശക്തമായ മറുപടി നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ ലംഘനം അവസാനിപ്പിക്കാൻ ഇന്ത്യ പാകിസ്താനോട് ശക്തമായി ആവശ്യപ്പെടുകയാണ്. സാഹചര്യം മനസ്സിലാക്കി ഉത്തരവാദിത്തത്തോടെ പെരുമാറിയില്ലെങ്കിൽ പാകിസ്താൻ വലിയ വില കൊടുക്കേണ്ടി വരും. ഇന്ത്യൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്. പാകിസ്താന്റെ ഭാഗത്ത് നിന്നും അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും വെടിനിർത്തൽ ലംഘനം ആവർത്തിച്ചാൽ ശക്തമായി തിരിച്ചടിക്കാനുള്ള നിർദ്ദേശം സർക്കാർ സൈന്യത്തിന് നൽകിയിട്ടുണ്ടെന്നും മിസ്രി അറിയിച്ചു. ഇന്ത്യയുടെയും പാകിസ്താന്റെയും ഡി ജി എം ഓമാർ സംയുക്തമായി നടത്തിയ ചർച്ചകളുടെ ഫലമായി വൈകുന്നേരം 5.00 മണി മുതലാണ് വെടിനിർത്തൽ നിലവിൽ വന്നത്. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്, വൈകുന്നേരം 3.35ന് പാകിസ്താൻ ഇന്ത്യയോട് അഭ്യർത്ഥിക്കുകയായിരുന്നു. മെയ് 12ന് ഇരു രാജ്യങ്ങളുടെയും ഡി ജി എം ഓമാർ വീണ്ടും ചർച്ച നടത്താനും ധാരണയായിരുന്നു.

Read More

തിരുവനന്തപുരം : കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഉപരി പഠനത്തിനുള്ള യോഗ്യത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികളുടെ സേ പരീക്ഷ 2025 മെയ്‌ 28 മുതൽ ജൂൺ 2 വരെ നടക്കും. ജൂൺ അവസാന വാരം പരീക്ഷാഫലം പ്രഖ്യാപിക്കും. കൂടാതെ പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന തുടങ്ങിയവയുടെ അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. എസ് എസ് എൽ സി റെഗുലർ വിഭാഗത്തിൽ 4,27,020 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 424583 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിനുള്ള യോഗ്യത നേടിയത്. 61449 കുട്ടികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി. 99.5 ആണ് ഈ വർഷത്തെ വിജയ ശതമാനം. അതേസമയം, കഴിഞ്ഞ വർഷം 99.69 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയം. കണ്ണൂർ ജില്ലയാണ് ഉയർന്ന വിജയശതമാനം നേടിയത്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിജയശതമാനം തിരുവനന്തപുരത്താണ്. കൂടാതെ,…

Read More

ന്യൂഡൽഹി: സാധാരണക്കാരെ ഉന്നം വെച്ചും സ്കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യം വെച്ചും പാകിസ്താൻ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. നിയന്ത്രണ രേഖക്ക് സമീപത്തെ ഗുരുദ്വാരകളും ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന ഷെല്ലാക്രമണം അവരുടെ ധാർമ്മിക പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് വിദേശകാര്യ വക്താവ് വിക്രം മിസ്രി പ്രസ്താവനയിൽ പറഞ്ഞു. മെയ് 7ന് രാവിലെ പാകിസ്താൻ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂൾ വിദ്യാർത്ഥികളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. അവരുടെ മാതാപിതാക്കൾക്ക് പരിക്കേറ്റു. പാക് ഷെല്ലാക്രമണം നടക്കുന്ന സമയത്ത് സ്കൂളിലെ സ്റ്റാഫും പ്രദേശവാസികളും സ്കൂളിലെ ഒരു ഭൂഗർഭ അറയിലാണ് കഴിഞ്ഞുകൂടിയത്. സ്കൂൾ അടച്ചിട്ടിരുന്നതിനാലാണ് വലിയ ആൾനാശം ഒഴിവായത്. ഗുരുദ്വാരകളും ക്രിസ്ത്യൻ പള്ളികളും ക്ഷേത്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകാമെന്ന് വിക്രം മിസ്രി പറഞ്ഞു. അമൃത്സറിലെ സൈനിക താവളങ്ങൾക്ക് പുറമേ സാധാരണക്കാരെയും പാകിസ്താൻ ലക്ഷ്യമിട്ടു. പാകിസ്താന്റെ പ്രകോപനങ്ങൾക്കെതിരെ ഇന്ത്യൻ സായുധ സേനകൾ ശക്തവും വ്യക്തവും ഉചിതവുമായ മറുപടി…

Read More