കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ തീപിടിത്തം. ബസ്റ്റാൻഡിന് സമീപത്തെ തുണിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. തീ പടർന്നയുടൻ ആളുകളെ കടയുടെ സമീപത്ത് നിന്നും മാറ്റിയതിനാൽ ആളപായമൊന്നും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
വൈകിട്ട് അഞ്ചരയോടെയാണ് തീപിടിത്തം ഉണ്ടായത്. ബസ്റ്റാൻഡിനു സമീപത്തെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന കടയിൽ നിന്നാണ് തീപിടിത്തം ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കടയിൽ ഉണ്ടായിരുന്ന തുണിയിലൂടെ തീ ആളിക്കത്തിയതോടെ സമീപത്തെ കടകളിലേക്കും തീ പടർന്നു.
കൂടാതെ ബസ് സ്റ്റാൻഡിന്റെ ഉൾവശത്തേക്കും തീ പടരുകയാണ്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന മുഴുവൻ വാഹനങ്ങളും മാട്ടിയിട്ടുണ്ട്.