- ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
- വൈസ് ക്യാപ്ടൻ സ്ഥാനത്തും രാഹുലില്ല; ഈ സീസണിൽ ഡൽഹിയുടെ ഉപനായകൻ ഈ മുൻ ബംഗലൂരു താരം
- അജിത് ഡോവലിന് പിന്നാലെ രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി തുളസി ഗബ്ബാർഡ്; ആഗോള ഭീകരതയുടെ വേരറുക്കാൻ ഒരുമിച്ച് പോരാടുമെന്ന് പ്രഖ്യാപനം
- ഗർഭസ്ഥശിശുവിന് മൈക്രോസെഫാലി എന്ന അപൂർവ്വ രോഗാവസ്ഥ : എട്ട് മാസം ഗർഭിണിയായ സ്ത്രീയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി
- എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്കി ; മലപ്പുറത്ത് യുവാക്കൾ തമ്മിലടി
- ഹൈവേയിൽ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസിൽ യുവതിയുടെ തലയോട്ടി ; ഭർത്താവിന്റെ കുടുക്കി സ്വർണ്ണക്കടയിലെ സഞ്ചി
- 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തു : അപവാദ പ്രചാരണം നടത്തുന്നു : എലിസബത്ത് ഉദയനെതിരെ പരാതി നൽകി ബാല
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേയ്ക്ക് ലഹരി ഒഴുകുന്നു ; പ്രധാന കണ്ണി ഷെഫീഖ് : നൈജീരിയൻ പൗരൻ അടക്കം രണ്ട് പേർ കൂടി പിടിയിൽ
Author: Suneesh
കൊച്ചി: 20 വർഷങ്ങൾക്ക് ശേഷം ഉദയഭാനുവും സരോജ് കുമാറും പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടുമെത്തുന്നു. മലയാള സിനിമാലോകത്തെ ഹാസ്യാത്മകവും അതേസമയം ചിന്തിപ്പിക്കുന്നതുമായി അവതരിപ്പിച്ച് വൻവിജയം നേടിയ ചിത്രമായിരുന്നു റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി.കരുണാകരനാണ് നിർമ്മിച്ചത്. മോഹൻലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ ഉദയനാണ് താരം മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഉദയഭാനുവിന്റെയും സരോജ് കുമാർ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ച രീതിയിലായിരുന്നു നവാഗതനായ റോഷൻ ആൻഡ്രൂസ് അവതരിപ്പിച്ചത്. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഫെബ്രുവരിയിൽ ചിത്രം 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ “കരളേ, കരളിന്റെ കരളേ” എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ…
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ധ്രുവ ചുഴലി പ്രതിഭാസം രൂപപ്പെടാൻ സാധ്യത. അതിനാൽ അമേരിക്ക ഇനി അതിശൈത്യത്തിലേക്ക്. 70 ശതമാനത്തോളം ആളുകളെയും ഇത് ബാധിക്കാൻ സാധ്യയുണ്ട്. ഇതേത്തുടർന്ന് കനത്ത ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ നിരീക്ഷകർ . അടുത്തയാഴ്ചയോടെ ധ്രുവ ചുഴലി തീവ്രമാകുമെന്നാണ് കാലാവസ്ഥ പ്രവാചനം. അതുകൊണ്ട് അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ രൂക്ഷമായ മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. കൻസാസ് സിറ്റി മുതൽ വാഷിംഗ്ടൺ വരെയാണ് മഞ്ഞു വീഴ്ച്ചയുണ്ടാവുക. പിന്നീട് തെക്കൻ മേഖലയിലേക്ക് ചുഴലി നീങ്ങാനാണ് സാധ്യത. വരും ദിവസങ്ങളിൽ താപനില വീണ്ടും ഗുരുതരമായി കുറയാനും മഞ്ഞു വീഴ്ച ഒരു മാസത്തോളം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്. ഇത് പല നാശനഷ്ടങ്ങൾക്കും കാരണമായേക്കാം . കഴിഞ്ഞവർഷം ഈ സമയത്ത് ഇത്രയും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടില്ല. സമീപകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇപ്പോൾ ഉള്ളത്. അമേരിക്കയിൽ ധ്രുവ ചുഴലി അഥവാ പോളാർ വെർട്ടെക്സ് മൂലം കനത്ത മഞ്ഞുവീഴ്ച്ചയും നാശനഷ്ടങ്ങളും പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1977, 1982, 1985, 1989…
തിരുവനന്തപുരം: 2024ൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിച്ചത് 3714 പേരെന്ന് മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹന യാത്രക്കാരാണ് കഴിഞ്ഞ വർഷവും മരിച്ചതിൽ അധികവും. 2025ന്‍റെ തുടക്കത്തിൽ ഉൾപ്പെടെ പലയിടങ്ങളിലായുള്ള വാഹനാപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരണപ്പെട്ടിരുന്നു. പുതുവത്സര ദിനത്തിൽ മാത്രം വാഹനാപകടങ്ങളിൽ 8 പേരാണ് മരിച്ചത്. ഇതിൽ കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ട സംഭവത്തിൽ ജനരോഷം ഇപ്പോഴും ശക്തമാണ്. അതേസമയം, സംസ്ഥാനത്ത് വാഹന അപകടങ്ങളിലെ മരണ നിരക്ക് മുൻ വർഷങ്ങളിലേതിനേക്കാൾ കുറവാണ് എന്നാണ് മോട്ടോർ വാഹന വകുപ്പ് അവകാശപ്പെടുന്നത്. 2023ൽ 4080 പേരാണ് വാഹനാപകടങ്ങളിൽ മരണപ്പെട്ടത്. 2023ൽ 4317 പേരും മരിച്ചിരുന്നു. മരണനിരക്കിൽ തുടർച്ചായി ഉണ്ടാകുന്ന കുറവ് ചെറുതല്ലാത്ത ആശ്വാസമാണ നൽകുന്നതെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. കണക്കുകൾ ഇപ്രകാരമാണെങ്കിലും, സംസ്ഥാനത്ത് പ്രതിദിനം ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നത് വസ്തുതയാണ്.
മസ്കറ്റ്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം എൻ ഇ പി നടപ്പാക്കാൻ തീരുമാനം. ഇന്ത്യൻ സ്‌കൂൾ ഒമാന്‍റെ ഡയറക്ടർ ബോർഡ് ആണ് തീരുമാനം അറിയിച്ചത്. എൻ ഇ പി പ്രകാരം, അക്കാദമിക് ഘടന 5+3+3+4 സംവിധാനത്തിലേക്ക് പുനർനിർവചിക്കപ്പെട്ടിട്ടുണ്ട്. 2025-2026 അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന എൻ ഇ പിയുടെ ഭാഗമായി ഒമാനിലെ ഇന്ത്യൻ സ്‌കൂളുകിൽ ‘ബാൽവതിക’ (പ്രീസ്‌കൂൾ) എപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കും. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ച് കിന്റർഗാർട്ടൻ നിലവിലുള്ള രണ്ട് വർഷ ഘടനയിൽ നിന്ന് മൂന്ന് വർഷമാകും. മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് വർഷത്തെ കിന്റർഗാർട്ടൻ (ബാൽവതിക), ആറ് മുതൽ എട്ട് വയസ്സുവരെയുള്ള കുട്ടികൾ ഒന്ന്, രണ്ട് ക്ലാസുകളിലും, പ്രിപ്പറേറ്ററി സ്‌റ്റേജിൽ എട്ട് മുതൽ 11 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ക്ലാസുകളും 11 മുതൽ 14 വയസ്സുവരെയുള്ള മിഡിൽ സ്‌റ്റേജിൽ…
കൊച്ചി : ഉമ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൽ നിന്നും മാറ്റി. എങ്കിലും അപകട നില പൂർണ്ണമായി തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. അപകടം നടന്നു 6 ദിവസത്തിന് ശേഷമാണ് എം എൽ എ യെ വെന്റിലേറ്ററിൽ നിന്നും മാറ്റുന്നത്. തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സ തുടരുന്നത്. ഉമ തോമസ് മക്കളോടും ഡോക്ടർമാരോടും സംസാരിച്ചു. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്ട്യം പരിപാടിയിൽ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽ നിന്നും വീണാണ് ഉമ തോമസ് എം.എൽ.എ.യ്ക്ക് പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുൻപ് വൈകീട്ട് ആറരയോടെയാണ് അപകടം നടന്നത്. അതേസമയം വിവാദ നൃത്തപരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പിൽ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.…
തിരുവനന്തപുരം: ആരോഗ്യകരമായ മത്സരമാണ് കലോത്സവ വേദികളിൽ അരങ്ങേറേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇരുപത്തി അഞ്ച് വേദികളിൽ 249 മത്സരയിനങ്ങളിലായി പതിനയ്യായിരത്തോളം കലാ പ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. മത്സരങ്ങൾ സുഗമമായി നടത്താനും സമയക്രമം പാലിക്കാനും വേണ്ട എല്ലാ നടപടികളും പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മത്സരത്തിനായി എത്തിയിട്ടുള്ള കുട്ടികളോട്, വിജയമല്ല പങ്കെടുക്കലാണ് പ്രധാനം എന്നും പരസ്പര ബഹുമാനവും സ്നേഹവും വേണമെന്നും മന്ത്രി ഓർമിപ്പിച്ചു . 63-മത് സംസ്ഥാന സ്കൂൾ കലോത്സവ ഉദ് ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ചു കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ മത്സര ഇനങ്ങളായി വേദിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ കലോത്സവത്തിനുണ്ട്. കേരളീയ സമൂഹത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ഒരു രാഷ്ട്രീയ സന്ദേശം കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും രാഷ്ട്രീയ വൈരാഗ്യം മൂലം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 4 സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ, സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഇതിൽ പീതാംബരൻ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്നും കോടതി വിധിയിൽ പറയുന്നു. ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം…
കണ്ണൂരിലെ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും 18 കുട്ടികള്‍ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ നടുക്കം മായാതെയാണ് പുതുവർഷത്തിലെ ആദ്യ പകലിന് തിരശ്ശീല വീഴുന്നത്. വാഹനത്തിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് ഡ്രൈവർ നിസാം പറയുന്നത്. അതേസമയം, അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് ഡ്രൈവർ വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു എന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. അപകട സമയത്ത് ഇയാൾ അശ്രദ്ധനായിരുന്നു എന്നതും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു എന്നതും ഇതിൽ നിന്നും വ്യക്തമാകുന്നു. സ്വന്തം വീഴ്ച മറയ്ക്കാനും അപകടത്തിന്റെ ഉത്തരവാദിത്തം പങ്കുവെക്കാനും വേണ്ടിയാണെങ്കിലും, ഗുരുതരമായ ചില ആരോപണങ്ങളും ആശുപത്രി കിടക്കയിൽ നിന്നും ഡ്രൈവർ നിസാം ഉന്നയിക്കുന്നുണ്ട്. സ്കൂൾ ബസിന്റെ ഫിറ്റ്നസ് ഡിസംബറിൽ തീർന്നതാണ്. ഇത് പുതുക്കാൻ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയക്കുകയായിരുന്നു. ബസിന്‍റെ ബ്രേക്കിന് ഉള്‍പ്പെടെ പല…
തിരുവനന്തപുരം: അദ്വൈത സിനിമാറ്റിക്സിന്റെ ബാനറിൽ ആർവിൻ എം ശശിധരൻ നിർമ്മിച്ച് അമൽ കാനത്തൂർ സംവിധാനം ചെയ്യുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ വെബ് സീരീസ് ‘ഡി90‘യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. പുതുവത്സര ദിനത്തിൽ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഉൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചേർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. മിഥുൻ വി ചാലിൽ, ഹിത ഹരീഷ്, ശരണ്യ, സുർജിത് നാലുകെട്ടിൽ, സച്ചിൻ റാം, അഭിജിത്ത് കണ്ണൂർ, തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ഡി 90യുടെ രചന നിർവ്വഹിക്കുന്നത് സംവിധായകൻ അമൽ കാനത്തൂരും സുനീഷ് വി ശശിധരനും ചേർന്നാണ്. അഭി ഗോവിന്ദ്, ശ്രീരാജ് എന്നിവർ ഛായാഗ്രഹണവും അനന്തു ഷെജി അജിത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കിരൺ ദാസാണ് സംഗീത സംവിധാനം. അഞ്‌ജിത, ജിനു ഗിരിപ്രകാശ്, ബിബിൻ വൈശാലി, ആകാശ് സി കാഞ്ഞിരോട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ. മീഡിയ പാർട്ണർ പ്രോടച്ച് മീഡിയ.
കൊച്ചി: ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു ” എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ജോബി തരകൻ എഴുതിയ വരികൾക്ക് നവനീത് സംഗീതം പകർന്ന് ഗൗരി ലക്ഷ്മി ആലപിച്ച ” കുറുമണിക്കുരുവി പാടുന്ന കുരുന്നു ചേലുള്ളോരീണം… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ജയകുമാർ,കോട്ടയം സോമരാജ്, ഡോക്ടർ സൈനുദ്ദീൻ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്റഫ്, നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാൽ, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ജൊഫി തരകൻ,ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ,നവനീത് എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഷിനോ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.