ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യൂറോപ്യൻ കമ്മീഷനിൽ ഉന്നയിക്കാൻ അയർലൻഡ്. ഇന്ന് ചേരുന്ന യോഗത്തിൽ അയർലൻഡിലെ യൂറോപ്യൻ യൂണിയൻ കമ്മീഷണർ മൈക്കൽ മഗ്രാത്ത് ആകും ഇക്കാര്യം ഉന്നയിക്കുക. ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ ഇളവ് വരുത്തണമെന്ന് അയർലൻഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം കമ്മീഷൻ മുൻപാകെ അവതരിപ്പിക്കുന്നത്.
നിയമങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും ചേർന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർലെയന് കത്ത് നൽകിയത്. ഇതിന് പിന്നാലെ മഗ്രാത്ത് മുതിർന്ന കമ്മീഷൻ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു.

