വാഷിംഗ്ടണ്‍: ലിയോ പതിനാലാമന്‍ പോപ്പിനെ ശക്തമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് യുദ്ധത്തെക്കുറിച്ചുള്ള ലിയോ പതിനാലാമന്‍ പോപ്പിന്റെ നിലപാടിനെ അപലപിച്ച ട്രംപ് , ആണവായുധങ്ങള്‍ കൈവശം വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന് പറയുന്ന പോപ്പ് അത്തരം ഭീഷണികൾ അവഗണിക്കുകയാണെന്നും ട്രംപ് പറഞ്ഞു .
‘ ലോകത്തെ തകർക്കാൻ കഴിയുന്ന തരത്തിൽ ആണവായുധങ്ങൾ ആഗ്രഹിക്കുന്ന ഒരു രാജ്യവുമായി നമ്മൾ കുഴപ്പത്തിലാകരുതെന്ന് കരുതുന്ന ആളാണ് അദ്ദേഹം. ഞാൻ പോപ്പ് ലിയോയുടെ ആരാധകനല്ല.അമേരിക്കൻ പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു പോപ്പിനെ എനിക്ക് വേണ്ട.
അമേരിക്കക്കാരനായതിനാൽ മാത്രമാണ് സഭ അദ്ദേഹത്തെ ആ പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം അതാണെന്ന് അവർ കരുതി.താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നു . മാർപ്പാപ്പ ഒരു രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോമൺ സെൻസ് ഉപയോഗിക്കണമെന്നും ട്രംപ് ഉപദേശിച്ചു.
ഡേവിഡ് ആക്സൽറോഡ് പോലുള്ള ഇടത് ചിന്താഗതിക്കാരുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തുന്നത് ശരിയല്ല . ലിയോയുടെ സഹോദരൻ ലൂയിസ് തന്നെ അനുകൂലിക്കുന്ന ആളാണെന്നും എന്നാൽ മാർപ്പാപ്പയ്ക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്കിടെയാണ് അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

