ഡബ്ലിൻ: മികച്ച തൊഴിലവസരങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് ചേക്കാറാൻ ആഗ്രഹിച്ച് അയർലൻഡിലെ അധ്യാപകർ. ടീച്ചേഴ്സ് യൂണിയൻ അയർലൻഡ് നടത്തിയ സർവ്വേയിലാണ് അധ്യാപകർ ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. അയർലൻഡിലെ അധ്യാപന രംഗത്തെ പോരായ്മകളിലേക്ക് വിരൽചൂണ്ടുന്നത് കൂടിയാണ് പുതിയ സർവ്വേ.
1021 പേരായിരുന്നു സർവ്വേയിൽ പങ്കെടുത്തത്. ഇതിൽ മൂന്നിലൊന്ന് അധ്യാപകരും വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഏകദേശം 60 ശതമാനം പേർക്ക് ഈ അഭിപ്രായമുണ്ട്. അധ്യാപക നിയമനം, സ്ഥാനക്കയറ്റം, ജോലിഭാരം, അധ്യാപകരെ ജോലിയിൽ നിർത്താനുള്ള നടപടികളുടെ അഭാവം എന്നിവയെല്ലാം അധ്യാപന രംഗത്തെ പോരായ്മയായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post

