കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന എഡിറ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 19 കാരനെതിരെ കേസ്. കണ്ണൂരിലെ പാച്ചപൊയ്ക സ്വദേശിയായ അനുനന്ദിനെതിരെയാണ് കേസ് എടുത്തത്. സിപിഎം പ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
“സ്വര്‍ണക്കള്ളന്‍” എന്ന അടിക്കുറിപ്പോടെയാണ് പിണറായിയുടെ ചിത്രം പങ്ക് വച്ചത് . ‘പ്രിയദര്‍ശിനി ഓലയ്ക്കര’ എന്ന പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും സോഷ്യല്‍ മീഡിയ വഴി മനഃപൂര്‍വ്വം അസ്വസ്ഥത സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പ്രവൃത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
പരാതിക്കാരനും സിപിഎം പ്രവര്‍ത്തകര്‍ക്കും മാനസിക ക്ലേശമുണ്ടാക്കിയതും പ്രകോപനപരമായ സ്വഭാവമുള്ളതുമായിരുന്നു പോസ്റ്റ് എന്നും പരാമര്‍ശിക്കുന്നു. പിണറായി സ്വദേശിയായ സുധീർ ആണ് പരാതി നൽകിയത്. പ്രിയദർശിനി ഓലായിക്കര എന്ന പേജ് കോൺഗ്രസ് പാർട്ടിയെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പേജാണ്.

