ഡബ്ലിൻ: കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ച കമ്പനിയായി റയാൻഎയർ. ഐറിഷ് എയർലൈലിനെക്കുറിച്ചുള്ള 593 പരാതികളാണ് കഴിഞ്ഞ വർഷം കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷന് ലഭിച്ചിട്ടുള്ളത്. റാത്ത്വുഡ്, കാറിസ് എന്നീ കമ്പനികളും പട്ടികയിൽ ഉൾപ്പെടുന്നു.
സിസിപിസിയുടെ ഏറ്റവും പുതിയ ഉപഭോക്തൃ ഹെൽപ്പ്ലൈനിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാർലോ ആസ്ഥാനമായുള്ള ഗാർഡൺ, ഫർണീച്ചർ സ്റ്റോറായ റാത്ത്വുഡിനെക്കുറിച്ചുള്ള 565 പരാതികൾ സിസിപിസ്ക്ക് ലഭിച്ചു. 2024 ൽ റാത്ത്വുഡിനെക്കുറിച്ച് 24 പരാതികൾ ആയിരുന്നു ലഭിച്ചിരുന്നത്. ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിലെ കാലതാമസവും റീഫണ്ട് നൽകുന്നതിൽ മന്ദഗതിയിലുള്ള പ്രതികരണ സമയവുമാണ് പരാതികളുടെ എണ്ണം വർധിപ്പിച്ചത്.

