Author: Suneesh

കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. കോൺക്രീറ്റിൽ തലയടിച്ച് വീണാണ് തൃക്കാക്കര എംഎൽഎയും കോൺഗ്രസ് നേതാവുമായ ഉമ തോമസിന് പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം. തലയ്ക്ക് സാരമായി പരിക്കേറ്റ എം എൽ എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നുപോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്റ്റേഡിയത്തിൽ 12000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഉമ തോമസ്, താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയിൽ നിന്ന് 20 അടിയോളം താഴ്‌ചയിലേക്ക് വീഴുകയായിരുന്നു. മന്ത്രി സജി ചെറിയാനും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് ഉമ തോമസ് എത്തിയത്. തൻ്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോൾ, ഗാലറിയിൽ താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

Read More

സെഞ്ചൂറിയൻ: 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 2 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയതോടെയാണ് ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ പാകിസ്താൻ മുന്നോട്ട് വെച്ച വിജയലക്ഷ്യമായ 148 റൺസ് 8 വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടക്കുകയായിരുന്നു. പാകിസ്താന്റെ ശക്തമായ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ അടിപതറിയ ദക്ഷിണാഫ്രിക്ക പരാജയത്തെ മുഖാമുഖം കണ്ട ശേഷമാണ് വിജയവഴിയിലേക്ക് എത്തിയത്. പിരിയാത്ത ഒൻപതാം വിക്കറ്റിൽ കഗീസോ റബാഡയും മാർക്കോ യാൻസനും ചേർന്ന് കൂട്ടിച്ചേർത്ത 51 റൺസ് പ്രോട്ടീസ് വിജയത്തിൽ നിർണായകമായി. മൂന്നാം ദിനം 237 റൺസിന് പാകിസ്താൻ പുറത്തായതോടെയാണ് 148 റൺസ് എന്ന വിജയലക്ഷ്യം ദക്ഷിണാഫ്രിക്കക്ക് മുന്നിൽ നിശ്ചയിക്കപ്പെട്ടത്. എന്നാൽ 27 റൺസ് എടുക്കുന്നതിനിടെ മൂന്ന് ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ പിഴുത് പാകിസ്താൻ മത്സരത്തിൽ പിടിമുറുക്കി. നാലാം ദിനം മത്സരം പുനരാരംഭിക്കുമ്പോൾ ശക്തമായ ബാറ്റിംഗ് നിരയുടെ കരുത്തിൽ 121 റൺസ് മതിയായിരുന്നു ദക്ഷിണാഫ്രിക്കക്ക്…

Read More

ന്യൂഡൽഹി: ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇന്തോനേഷ്യയുടെ ഐറിൻ സുകന്ദറിനെ പരാജയപ്പെടുത്തി 2024 ഫിഡെ വനിതാ റാപ്പിഡ് ചെസ് ലോക കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ഇതിഹാസ താരം കൊനേരു ഹംപി. 2019ലും കിരീട നേട്ടം സ്വന്തമാക്കിയിട്ടുള്ള ഹംപി, ഫിഡെ വനിതാ റാപ്പിഡ് ചെസ് ലോക കിരീടം ഒന്നിൽ കൂടുതൽ തവണ വിജയിക്കുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം താരമാണ്. 11 റൗണ്ടുകളിൽ നിന്നും 8.5 പോയിന്റുകൾ സ്വന്തമാക്കിയാണ് 37 വയസ്സുകാരിയായ ഇന്ത്യൻ ഒന്നാം നമ്പർ താരം തന്റെ കരിയറിലെ രണ്ടാം ലോക കിരീട നേട്ടം ആഘോഷിച്ചത്. റാപ്പിഡ് ചാമ്പ്യൻഷിപ്പുകളിൽ മികച്ച റെക്കോർഡ് സ്വന്തമായിട്ടുള്ള താരം, 2012ലും കഴിഞ്ഞ വർഷവും നടന്ന ചാമ്പ്യൻഷിപ്പുകളിൽ വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്. സിംഗപ്പോറിൽ അടുത്തിടെ നടന്ന ക്ലാസിക്കൽ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിംഗ് ലിറനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ് ലോക ചാമ്പ്യനായിരുന്നു. ഈ ചരിത്ര വിജയാഘോഷത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുൻപേ ഹംപി നേടിയ ഈ തകർപ്പൻ വിജയം,…

Read More

മെൽബൺ: ബോക്സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ മുൻ നിര തകർന്നുവെങ്കിലും, വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പിന്റെ പിൻബലത്തിൽ ഡ്രൈവിംഗ് സീറ്റിലേക്ക് തിരിച്ചെത്തി ഓസീസ്. നാലാം ദിനം കളി അവസാനിക്കുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എടുത്ത ആതിഥേയർക്ക് നിലവിൽ 333 റൺസിന്റെ ലീഡുണ്ട്. നേരത്തേ, നാലാം ദിനം ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 11 റൺസ് കൂടി കൂട്ടിച്ചേർത്ത് പുറത്തായി. 114 റണ്‍സെടുത്ത നിതീഷ് കുമാർ റെഡ്ഡിയെ നഥാൻ ലിയോൺ പുറത്താക്കിയതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 369 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസിനെ കണിശതയാർന്ന ബൗളിംഗിലൂടെ ബൂമ്രയും സിറാജും ചേർന്ന് വിറപ്പിച്ചപ്പോൾ, മൂന്നാം ടെസ്റ്റിന്റെ തനിയാവർത്തനം എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. 173 റൺസ് എടുക്കുന്നതിനിടെ 9 വിക്കറ്റുകൾ നഷ്ടമായി വിറങ്ങലിച്ച ആതിഥേയരെ അവസാന വിക്കറ്റിൽ നഥാൻ ലിയോണും സ്കോട് ബൊലാൻഡും ചേർന്ന് രക്ഷിച്ചെടുത്തപ്പോൾ ഓസീസ്…

Read More

കൊച്ചി : മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ വിയോഗത്തെ തുടർന്ന് കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല. ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചാരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം . ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. റാലി ഉൾപ്പെടെയുള്ള പരിപാടികളും റദ്ദ് ചെയ്തു. ഫോർട്ട് കൊച്ചി ഡെപ്യൂട്ടി കളക്ടർ കെ മീര ഐഎഎസ് ആണ് വാർത്താക്കുറിപ്പിലൂടെ വിവരം അറിയിച്ചത്. എന്നാൽ പ്രാദേശിക കൂട്ടായ്മ വെളി ഗ്രൗണ്ടിൽ നടത്തുന്ന പരിപാടികൾക്ക് മാറ്റം ഉണ്ടാകില്ല. ഇവിടെ ഒരുക്കിയിരിക്കുന്ന പപ്പാഞ്ഞിയെ കത്തിക്കും. 42 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണ് ഇവിടെ അഗ്നിക്കിരയാക്കുക. വെളി മൈതാനത്തെ പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞ ദിവസം ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകിയിരുന്നു. പപ്പാഞ്ഞിയെ പൊളിച്ച് മാറ്റണമെന്ന പോലീസ് ആവശ്യം നിരാകരിച്ച കോടതി, പപ്പാഞ്ഞിക്ക് ചുറ്റും സുരക്ഷാ ബാരിക്കേഡ് തീർക്കാനും നിർദ്ദേശം നൽകിയിരുന്നു.

Read More

ആലപ്പുഴ: സംഘം ചേർന്നുള്ള പരസ്യമദ്യപാനത്തിനിടെ കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവും കൂട്ടാളികളും എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. തകഴി പാലത്തിനടിയിൽ നിന്നുമാണ് ഇവർ പിടിയിലായത്. കനിവിന്റെ ഒപ്പമുണ്ടായിരുന്ന അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തിയെന്നാണ് വിവരം. മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കുട്ടനാട് എക്സൈസ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു നടപടി. എംഎൽഎയുടെ മകൻ കനിവിനൊപ്പം 9 സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായാണ് വിവരം. തുടർന്ന് കേസ് എടുത്തതിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി എം എൽ എ രംഗത്തെത്തി. മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവർ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. മകന്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തുവെന്ന വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു. ഇല്ലാത്ത വാർത്തകൊടുത്ത മാധ്യമങ്ങൾ അത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും…

Read More

കാസർകോട് : എരഞ്ഞിപ്പുഴയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ക്രിസ്മസ് അവധി ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സഹോദരി സഹോദരൻമാരുടെ മക്കളായ റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് കുട്ടികൾ അപകടത്തിൽ പെട്ടത്. തെരച്ചിലിൽ ആദ്യം റിയാസിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മറ്റു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. പുഴയിൽ കുളിക്കുന്നതിനിടെ റിയാസ് മുങ്ങിപ്പോവുന്നത് കണ്ട് മറ്റു രണ്ടുപേരും രക്ഷിക്കാൻ ശ്രമിക്കുകയും, തുടർന്ന് മൂന്നുപേരും പുഴയിൽ ഒഴുക്കിൽപ്പെടുകയിമായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ബഹളം വച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. റിയാസിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മറ്റു രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. കുട്ടികളുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കഴിഞ്ഞ വർഷവും ഇത്തരത്തിൽ അപകടം സംഭവിച്ചിരുന്നതായും, പുഴയിൽ ഒഴുക്ക് കുറവാണെങ്കിലും…

Read More

കൊച്ചി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദമാകുന്നു. സംഭവത്തിൽ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യം കേഴുമ്പോൾ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത നടപടി അനാദരവും അനൗചിത്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി അത്തരം ഒരു ചടങ്ങിൽ സംബന്ധിക്കാൻ പാടില്ലായിരുന്നു. പരിപാടി മാറ്റിവെക്കാൻ വിമാനത്താവള മാനേജ്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു വേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടിയിൽ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സിയാൽ നിർമ്മിച്ച് ഐ എച്ച് സി എൽ താജ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. അതേസമയം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ, വിദേശരാജ്യ പ്രതിനിധികളുടെ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ന്യൂഡൽഹിയിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ…

Read More

തിരുവനന്തപുരം: ഓരോ പുതിയ സിനിമകൾക്കൊപ്പവും ഓരോ കോമാളികൾ കൂടി പിറവിയെടുക്കുന്നു എന്ന സമീപകാല ട്രെൻഡിന്റെ പുത്തൻ ആവിഷ്കാരം തിരുവനന്തപുരത്ത് അവതരിപ്പിക്കാൻ ശ്രമിച്ച ആരാധകനെ തടഞ്ഞ് സിനിമാ പ്രേമികൾ. മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട്, ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന് സമാനമായ വേഷവിധാനങ്ങളോടെ ഏരീസ് പ്ലക്സ് തിയേറ്ററിൽ ഷോ ഇറക്കിയ ആളെയാണ് സിനിമാ കാണാൻ എത്തിയവർ സംഘം ചേർന്ന് തടഞ്ഞത്. തിയേറ്ററിലെ സുരക്ഷാ ജീവനക്കാർ കൃത്യസമയത്ത് ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. മോഹൻലാൽ നായകനായി അഭിനയിച്ച് 2022ൽ പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയുടെ റിലീസിന് യൂട്യൂബർമാരുടെ മുന്നിൽ കോപ്രായങ്ങളുമായി ആറാട്ടണ്ണൻ എന്നയാൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇതൊരു ട്രെൻഡ് ആയി മാറിയത്. ആറാട്ടണ്ണന്റെ പരാക്രമങ്ങൾ യൂട്യൂബ് ചാനലുകളിൽ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് കുപ്രസിദ്ധമായതോടെ, ഇത്തരം കോപ്രായങ്ങളിലൂടെ ശ്രദ്ധേയരാവാൻ നിരവധിയാളുകൾ പിന്നീട് വരിവരിയായി രംഗത്ത് വന്നു. മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസ് ആയപ്പോൾ അവതരിച്ച അമേഴ്സി അണ്ണൻ, ടർബോ റിലീസ് ആയപ്പോൾ അവതരിച്ച കിംബോയ്…

Read More

ബംഗലൂരു: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന കോൺഗ്രസ് യോഗത്തിൽ കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയ ഭൂപടം ഉപയോഗിച്ചുവെന്ന് ആരോപണം. മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച കോൺഗ്രസിന്റെ ബെൽഗാം സമ്മേളനത്തിന്റെ നൂറാം വാർഷികത്തിൽ കർണാടകയിലെ ബലെഗാവിയിൽ സംഘടിപ്പിക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടമാണ് വിവാദമാകുന്നത്. കശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി തയ്യാറാക്കിയ ഭൂപടം ഉപയോഗിച്ചതിലൂടെ കോൺഗ്രസ് ഇന്ത്യയുടെ പരമാധികാരത്തോട് തികഞ്ഞ നിന്ദ കാട്ടിയെന്ന് ബിജെപി ആരോപിച്ചു. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം നടപടികൾ അപമാനകരമാണെന്നും ബിജെപി വ്യക്തമാക്കി. ഇന്ത്യയെ വിഭജിക്കാൻ കാത്ത് നിൽക്കുന്ന ഛിദ്രശക്തികൾക്ക് ഊർജ്ജം പകരുകയാണ് കോൺഗ്രസെന്ന് ബിജെപി എം പി സുധാംശു ത്രിവേദി ആരോപിച്ചു. കോൺഗ്രസ് പാകിസ്താന്റെ താളത്തിനനുസരിച്ച് തുള്ളുകയാണെന്ന് ഷെഹ്സാദ് പൂനാവാല പറഞ്ഞു. അതേസമയം, അംബേദ്കറെ അപമാനിച്ച അമിത് ഷായുടെ നടപടിക്കെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി പയറ്റുന്ന തന്ത്രങ്ങളാണ് ഇതൊക്കെയെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മുൻ…

Read More