Author: Suneesh

കോഴിക്കോട് : ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസ് ഉടമയായ മുഹമ്മദ് ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി . കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്ന് ഷുഹൈബ് കീഴടങ്ങുകയായിരുന്നു. നാളെ കോടതിയിൽ ഹാജരാക്കും . കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് രാവിലെയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ചോദ്യപേപ്പർ ചോർത്തിയ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. എം എസ് സൊല്യൂഷൻസ് അധ്യാപകനായ ഫഹദിന് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തി നൽകിയത് അബ്ദുൽ നാസറാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. അബ്ദുൽ നാസർ ജോലി ചെയ്യുന്ന സ്കൂളിലാണ് നേരത്തെ ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തി കൊണ്ടാണ് ചോദ്യപ്പേപ്പർ ചോർത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, അബ്ദുൽ നാസറിന്റെ അറസ്റ്റിനു പിന്നാലെ ഇയാളെ സസ്പെന്റ് ചെയ്തുവെന്ന് മഅ്ദിന്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അധികൃതർ അറിയിച്ചു.…

Read More

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത്‌  വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പതാക, ദീപശിഖ, കൊടിമര ജാഥകളു‌ടെ സം​ഗമത്തിന് ശേഷമായിരുന്നു പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവൻ സ്‌മാരക ടൗൺഹാളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതിന്‌ പതാക ഉയരും. പൊളിറ്റ്‌ ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ -ഓർഡിനേറ്ററുമായ പ്രകാശ്‌ കാരാട്ട്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മാർച്ച് 6 മുതൽ 9 വരെയാണ്‌ സംസ്ഥാന സമ്മേളനം. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിയാണ് സമ്മേളനം. ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറും കോർപ്പറേഷൻ ടൗൺഹാളിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറുമാണ് വേദികൾ. 44 നിരീക്ഷകരുൾപ്പടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികളായിട്ടുള്ളത്. 30 വർഷത്തിനു ശേഷമാണ് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊല്ലം ആതിഥ്യം വഹിക്കുന്നത്. ഇത്…

Read More

തിരുവനന്തപുരം: ആശയറ്റ ഒരു സമൂഹം ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ ചൂടും വെയിലും മഴയും അവഗണിച്ചു സമരം ചെയ്യുന്നത് കണ്ടിട്ടും തൊഴിലാളി സർക്കാരിന് കാണാൻ കണ്ണില്ലെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി അനൂപ് കുമാർ. കൊടുക്കേണ്ടതും അതിലധികവും കേന്ദ്രം നൽകിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങളുമായി മന്ത്രിമാരടക്കം ഇറങ്ങിത്തിരിക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക വനിതാ ദിനത്തോടുബന്ധിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ താഴെത്തട്ടിൽ ഇറങ്ങി ജീവൻ പണയംവെച്ച് കൊവിഡ് കാലത്തടക്കം ആശാ വർക്കർമാർ സേവനം ചെയ്തത് മറക്കരുത്. ആശ വർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, ചുരുങ്ങിയ ശമ്പളം 15000 രൂപയാക്കുക, ഇൻസെൻ്റീവ് കാലാനുസൃതമായി പരിഷ്ക്കരിക്കുക , ഇ എസ് ഐ- ഇ പി എഫ് പരിധിയിൽ കൊണ്ടുവരുക, ഗ്രാറ്റുവിറ്റി നിയമം ബാധകമാക്കുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ ബി എം എസിന്റെ നേതൃത്വത്തിലുള്ള അഖില ഭാരതീയ…

Read More

തിരുവനന്തപുരം: എസ് ഡി പി ഐ ഭീകരപ്രവർത്തനം നടത്തുന്ന സംഘടനയാണെന്ന ഇഡി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ അവരുടെ പിന്തുണ തേടിയ യുഡിഎഫും എൽഡിഎഫും പരസ്യമായി ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കോൺഗ്രസ് എസ്ഡിപിഐയുടെ പിന്തുണ വാങ്ങുകയും അവരോടൊപ്പം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തിരുന്നുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. യുഡിഎഫ്- എൽഡിഎഫ് നേതൃത്വം പിന്തുണ അഭ്യർത്ഥിച്ചതിൻ്റെ തെളിവുകൾ എസ്ഡിപിഐ നേരത്തെ പുറത്തുവിടുകയും ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പണപ്പിരിവ് നടത്തുകയും ചെയ്തുവെന്ന ഗുരുതരമായ റിപ്പോർട്ടാണ് എസ്ഡിപിഐക്കെതിരെയുള്ളത്. ഇത്തരം ഫണ്ട് എല്ലാം അക്രമപ്രവർത്തനങ്ങൾ നടത്താനും ക്രിമിനൽ ഗൂഢാലോചനയ്ക്കുമാണ് ഉപയോഗിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. നിരോധിത ഭീകരസംഘടനയായ പോപ്പുലർഫ്രണ്ടിൻ്റെ ഷെൽ സംഘടനയാണ് എസ്ഡിപിഐ. പിഎഫ്ഐക്ക് വേണ്ടി രാഷ്ട്രീയ രംഗത്ത് നിന്ന് ജിഹാദ് നടത്തുകയാണ് അവരുടെ ലക്ഷ്യം. കോടിക്കണക്കിന് രൂപ ഫണ്ട് സ്വീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ പാർട്ടിയുമായി സഖ്യം ചേർന്ന…

Read More

ലാഹോർ: ഐസിസി ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിലെ ആവേശകരമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 8 റൺസിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ ഓപ്പണർ ഇബ്രാഹിം സാദ്രാന്റെ റെക്കോർഡ് സെഞ്ച്വറിയുടെ കരുത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 49.5 ഓവറിൽ 317 റൺസിൽ അവസാനിച്ചു. 146 പന്തിൽ 12 ബൗണ്ടറികളുടെയും 6 സിക്സറുകളുടെയും അകമ്പടിയോടെ 177 റൺസാണ് സാദ്രാൻ അടിച്ചുകൂട്ടിയത്. 31 പന്തിൽ 41 റൺസെടുത്ത അസ്മത്തുള്ളയും 24 പന്തിൽ 40 റൺസെടുത്ത മുഹമ്മദ് നബിയും വെടിക്കെട്ട് ബാറ്റിംഗിലൂടെ സ്കോർ ഉയർത്തി. 67 പന്തിൽ 40 റൺസ് എടുത്ത ക്യാപ്ടൻ ഷഹീദി സാദ്രന് ഉറച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ മൂന്നും ലിവിംഗ്സ്റ്റൺ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടും ശക്തമായ പോരാട്ടം കാഴ്ചവെച്ച ശേഷമാണ് കീഴടങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് സെഞ്ച്വറി നേടി. 111…

Read More

കുവൈത്ത് സിറ്റി : കുവൈത്തിൽ ശീത തരംഗം. താപനില 60 വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയിൽ. സൈബീരിയൻ ധ്രുവ ശീതതരംഗത്തിന്റെ ഫലമായിയാണ് താപനില കുറഞ്ഞത്. കുവൈത്ത് സിറ്റിയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്. എന്നാൽ ഇതിന് മുന്നേ കുവൈത്തിലെ ഏറ്റവും കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മാത്രാബയിലെ താപനില -8 ഡിഗ്രി സെൽഷ്യസും, സാൽമിയിൽ -6 ഡിഗ്രി സെൽഷ്യസും ആണ് ഇപ്പോൾ അനുഭവപ്പെടുന്ന താപനില. കഴിഞ്ഞ 60 വർഷത്തിനിടെ കുവൈറ്റ് ജനത അനുഭവിച്ച ഏറ്റവും തണുപ്പുള്ള ഫെബ്രുവരി ദിവസങ്ങളിൽ ഒന്നാണ് ഇതെന്ന് കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ പറഞ്ഞു. കൂടാതെ മരുഭൂമിയിൽ അസാധാരണമായ തണുത്ത തരംഗതിന്റെ തീവ്രത പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Read More

കറാച്ചി: ന്യൂസിലൻഡിനും ഇന്ത്യക്കുമെതിരെ തോറ്റ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്തായതിന് പിന്നാലെ, ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ പാകിസ്താൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ വസീം അക്രം. ടീമിന്റെ ഭക്ഷണരീതിക്കെതിരെ ആയിരുന്നു അക്രമിന്റെ വിമർശനം. ഇന്ത്യക്കെതിരായ മത്സരത്തിന്റെ ഇടവേളകളിൽ പാക് കളിക്കാര്‍ക്ക് കഴിക്കാനായി എത്തിയത് ഒരു പാത്രം നിറയെ നേന്ത്രപ്പഴമായിരുന്നു. കുരങ്ങന്‍മാര്‍പോലും അത്രയും നേന്ത്രപ്പഴം കഴിക്കില്ല. ഇതാണ് അവരുടെ ഭക്ഷണരീതി. തൊണ്ണൂറുകളിൽ ആയിരുന്നെങ്കിൽ തല്ല് കൊള്ളേണ്ട പ്രവൃത്തിയായിരുന്നു ഇത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ അക്രം ക്ഷുഭിതനായി. 2023ൽ ഇന്ത്യയിൽ വെച്ച് നടന്ന ഏകദിന ലോകകപ്പിനിടേയും പാക് ടീമിന്റെ ഭക്ഷണരീതിയെ അക്രം രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ടീമിന്റെ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയിട്ടില്ല. ചില താരങ്ങള്‍ ദിവസവും എട്ട് കിലോ മട്ടണ്‍ കഴിക്കാറുണ്ടെന്നാണ് തോന്നുന്നതെന്നും അന്ന് അക്രം വിമർശിച്ചിരുന്നു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത അറിയിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വെള്ളിയാഴ്ച മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്കാണ് യെല്ലോ അലർട്ട് . കൂടാതെ മാർച്ച് ഒന്നിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾക്ക് അലർട്ടുണ്ട്. അതോടൊപ്പം മാർച്ച് രണ്ടിന് കോഴിക്കോട് കണ്ണൂർ എന്നീ ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത അറിയിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മീ. മി മുതൽ 115.5 മീ.മി വരെ മഴ ലഭിക്കും എന്നാണ് പ്രവചനം.

Read More

രജൗറി: ജമ്മു കശ്മീരിലെ രജൗറിയിലെ സുന്ദർബനി മേഖലയിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ നിറയൊഴിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു കശ്മീർ പോലീസ് അറിയിച്ചു. ഭീകരർക്കായി സൈന്യം തിരച്ചിൽ ശക്തമാക്കി. കഴിഞ്ഞയാഴ്ച റിയാസി ജില്ലയിലെ സിംബ്ലി ഷാജ്രൂ മേഖലയിൽ ഭീകരരുടെ ഒളിത്താവളം സൈന്യം തകർത്തിരുന്നു. അവിടെ നിന്നും വലിയ ആയുധ ശേഖരവും പിടികൂടിയിരുന്നു. നാല് മാഗസീനുകൾ, എകെ 47 തോക്കുകൾ, വെടിയുണ്ടകൾ, ഗ്രനേഡ് ലോഞ്ചറുകൾ, ഡിറ്റണേറ്ററുകൾ എന്നിവ പിടികൂടിയവയിൽ ഉൾപ്പെടുന്നു. മേഖലയിലെ ഭീകരർക്ക് കനത്ത തിരിച്ചടിയായാണ് സുരക്ഷാ സേനകൾ നടത്തിയ നീക്കം വിലയിരുത്തപ്പെട്ടിരുന്നത്. വ്യക്തമായ ഇന്റലിജൻസ് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചിരുന്നു.

Read More

ദുബായ്: ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എ പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 6 വിക്കറ്റിന്റെ തകർപ്പൻ ജയം. പാകിസ്താനെതിരെ തന്റെ അപരാജിത ഫോം തുടരുന്ന കിംഗ് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് ഗംഭീര വിജയം സമ്മാനിച്ചത്. നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്താനെ 49.4 ഓവറിൽ 241 റൺസിന് ഇന്ത്യ പുറത്താക്കി. മറുപടി ബാറ്റിംഗിൽ വെറും 42.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 244 റൺസെടുത്തു. എത്ര ഫോം ഔട്ടായാലും പാകിസ്താനെതിരെ തന്റെ വിശ്വരൂപം പുറത്തെടുക്കുന്ന കോഹ്ലി ദുബായിലും പതിവ് ആവർത്തിച്ചു. 111 പന്തിൽ 7 ബൗണ്ടറികളുടെ അകമ്പടിയോടെ കോഹ്ലി 100 റൺസുമായി പുറത്താകാതെ നിന്നു. 56 റൺസെടുത്ത ശ്രേയസ് അയ്യർ കോഹ്ലിക്ക് ഉറച്ച പിന്തുണ നൽകിയപ്പോൾ, മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് കുറിച്ച 114 റൺസിന്റെ പാർട്ട്ണർഷിപ്പ് മത്സരത്തിൽ നിർണായകമായി. പാകിസ്താൻ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ 46…

Read More