- ഇന്ന് മുതൽ വൈദ്യുതി, കുടിവെള്ളം മുതൽ ടോൾ നിരക്കിൽ വരെ വർധന : ഇരുട്ടടിയേറ്റ് ജനങ്ങൾ
- കർണാടകയിൽ വാഹനാപകടം : മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു
- പെൺകുട്ടിയോടൊപ്പം കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു
- വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ ; 8 മണിക്കൂർ ചർച്ച
- ഇത് കച്ചവടതന്ത്രമെന്ന് സുരേഷ് ഗോപി : ഖേദപ്രകടനം നടത്തേണ്ടത് പൃഥ്വിരാജെന്ന് വിവേക് ഗോപൻ
- 17 അല്ല എമ്പുരാന് 24 കട്ട് : താങ്ക്സ് കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി
- ഏപ്രിൽ മുതൽ ജൂൺ വരെ ചൂട് കൂടും : മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ഹീറ്റ് സ്ട്രോക്ക് കേസുകൾ നേരിടാൻ സജ്ജമാകണമെന്ന് കേന്ദ്രസർക്കാർ
- യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസിന്റെ യ മിന്നൽ പരിശോധന ; കഞ്ചാവ് പിടികൂടി
Author: Suneesh
തിരുവനന്തപുരം : ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു . 78 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ എട്ടു ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ ചികിത്സയ്ക്കിടെ അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു. നാടകഗാനങ്ങളിലൂടെ ഗാനരചന രംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഇരുന്നൂറിലേറെ മലയാള സിനിമകളിലായി എഴുന്നൂറോളം ഗാനങ്ങൾ രചിച്ചിട്ടുണ്ട് . ഹരിഹരൻ ചിത്രങ്ങൾക്കാണ് അദ്ദേഹം കൂടുതൽ പാട്ടുകൾ രചിച്ചിട്ടുള്ളത്. ഇളം മഞ്ഞിൻ കുളിരുമായി, ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, നാടൻ പാട്ടിന്റെ മടിശീല, കാളിദാസന്റെ കാവ്യ ഭാവനയെ തുടങ്ങിയ പ്രേക്ഷകപ്രിയ ഗാനങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്. ദേവരാജൻ, എ ആർ റഹ്മാൻ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, കീരവാണി, എം കെ അർജുനൻ, എം എസ് വിശ്വനാഥൻ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം മങ്കൊമ്പ് ഗോപാലകൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗാനരചനയ്ക്ക് പുറമെ സൂപ്പർ ഹിറ്റ് അന്യഭാഷ ചിത്രങ്ങളുടെ…
ന്യൂഡൽഹി: 2025 ഐപിഎൽ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിനെ അക്ഷർ പട്ടേൽ നയിക്കുമെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 2019 മുതൽ ഡൽഹി ടീമിന്റെ ഭാഗമാണ് അക്ഷർ. ക്യാപ്ടന് പിന്നാലെ ഇപ്പോൾ വൈസ് ക്യാപ്ടനെയും പ്രഖ്യാപിച്ചിരിക്കുകയാണ് ഡൽഹി. ഫാഫ് ഡുപ്ലെസി ആയിരിക്കും ഈ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ വൈസ് ക്യാപ്ടൻ. കഴിഞ്ഞ മൂന്ന് സീസണുകളിലും റോയൽ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നയിച്ച അനുഭവസമ്പത്തുള്ള താരമാണ് ഡുപ്ലെസി. രണ്ട് സീസണുകളിൽ ആർസിബിയെ രണ്ടാം റൗണ്ടിൽ എത്തിക്കുന്നതിൽ ഡുപ്ലെസിയുടെ പങ്ക് നിർണായകമായിരുന്നു. ഈ സീസണിലേക്കുള്ള മെഗാ താരലേലത്തിൽ ഡുപ്ലെസിയെ വിളിച്ച ഒരേയൊരു ടീം ഡൽഹിയാണ്. അടിസ്ഥാന വിലയായ 2 കോടിക്കാണ് താരത്തെ ക്യാപ്പിറ്റൽസ് സ്വന്തമാക്കിയത്. മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഡുപ്ലെസിയുടെ സാന്നിധ്യം തങ്ങളുടെ നേതൃനിരക്ക് കൂടുതൽ കരുത്ത് പകരുമെന്ന് ഡൽഹി കണക്കുകൂട്ടുന്നു. 2025 സീസണിൽ ഡൽഹിയുടെ നേതൃസംഘത്തിൽ കെ എൽ രാഹുൽ ഉണ്ടായിരിക്കുകയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. സമ്മർദ്ദമില്ലാതെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് ടീമിനെ അറിയിച്ചതിനെ…
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യൻ വംശജയുമായ തുളസി ഗബ്ബാർഡ്. നിരോധിത ഖാലിസ്ഥാനി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളിൽ നടപടി വേണമെന്ന് കൂടിക്കാഴ്ചയിൽ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. വിഷയത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സത്വര നടപടി ഉണ്ടാകുമെന്ന് തുളസി ഗബ്ബാർഡ് രാജ്നാഥ് സിംഗിനെ അറിയിച്ചു.ആഗോള ഭീകരതയുടെ വേരറുക്കാൻ ഇന്ത്യയുമായി ഒരുമിച്ച് പോരാടാൻ അമേരിക്ക ആഗ്രഹിക്കുന്നു. പ്രതിരോധ മേഖലയിലും ഇന്റലിജൻസ് മേഖലയിലും ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ അമേരിക്ക താത്പര്യം പ്രകടിപ്പിക്കുന്നതായും തുളസി ഗബ്ബാർഡ് വ്യക്തമാക്കി. ബഹുരാഷ്ട്ര സന്ദർശനങ്ങളുടെ ഭാഗമായാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുളസി ഗബ്ബാർഡ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. മാർച്ച് 18ന് ന്യൂഡൽഹിയിൽ നടക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ തലവന്മാരുടെ സംയുക്ത യോഗത്തിൽ വെച്ച് അവർ പ്രധാനമന്ത്രി നരേന്ദ്ര…
ഇന്ത്യക്കെതിരെ വളർത്തിയ ഭീകരർ ഒടുവിൽ തിരിഞ്ഞ് കൊത്തിയപ്പോൾ, ലോകത്തിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു പട്ടികയിൽ പാകിസ്താൻ. ഭീകരാക്രമണങ്ങൾ മൂലമുള്ള മരണങ്ങളിൽ 45 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം പാകിസ്താനിൽ ഉണ്ടായതെന്ന് 2025ലെ ആഗോള ഭീകരവാദ സൂചിക വ്യക്തമാക്കുന്നു. 2023ൽ പാകിസ്താനിൽ 748 പേർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ, 2024ൽ അത് 1081 ആയി ഉയർന്നു. ഭീകരാക്രമണങ്ങളുടെ എണ്ണവും ഇരട്ടിയായി. 2023ൽ 517 ഭീകരാക്രമണങ്ങൾ പാകിസ്താനിൽ ഉണ്ടായപ്പോൾ, 2024ൽ അത് 1099 ആയി ഉയർന്നു. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെയാണ് പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചത്. റിപ്പോർട്ട് പ്രകാരം പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ 52 ശതമാനത്തിനും ഉത്തരവാദികൾ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന ഭീകര സംഘടനയാണ്. പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ 96 ശതമാനവും നടന്നിരിക്കുന്നത് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്താനിലും ഖൈബർ പക്തൂൺക്വയിലുമാണ്. മേഖലയിൽ ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങളും പാകിസ്താന്…
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ്-ത്രീഡി,അനിമേഷൻ ആന്റ് ലൈവ് ആക്ഷൻ-ത്രീഡി സിനിമയായ “ലൗലി”ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തുന്നു. സാൾട്ട് ആൻഡ് പെപ്പെർ, ടാ തടിയാ, ഇടുക്കി ഗോൾഡ്, മായാനദി എന്നീ സൂപ്പർഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ ദിലീഷ് കരുണാകരന്റെ സംവിധാനത്തിൽ, സൂപ്പർ ഹിറ്റ് സംവിധായകനായ ആഷിഖ് അബുവിന്റെ ഛായാഗ്രഹണത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ലൗലി. യുവതാരം മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി എത്തുന്ന ഈ ചിത്രത്തിൽ അശ്വതി മനോഹരൻ, ഉണ്ണിമായ, മനോജ് കെ ജയൻ, ഡോക്ടർ അമർ രാമചന്ദ്രൻ, അരുൺ, ആഷ്‌ലി, പ്രശാന്ത് മുരളി, ഗംഗ മീര, കെ പി ഏ സി ലീല എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേനി എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റേൺ ഘട്ട്സ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ശരണ്യ, ഡോക്ടർ അമർ രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘ലൗലി‘, വിസ്മയ കാഴ്ചളുമായാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. സുഹൈൽ കോയ എഴുതിയ വരികൾക്ക് വിഷ്ണു വിജയ് സംഗീതം പകരുന്നു. കിരൺ ദാസ് എഡിറ്റിംഗ്…
ഇസ്ലാമബാദ് : പാകിസ്താനിൽ ഭീകരർ പാസഞ്ചർ ട്രെയിൻ തട്ടിയെടുത്തു. സുരക്ഷ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി. 450 ഓളം യാത്രക്കാരെ ബന്ദികളാക്കി. ക്വറ്റയിൽ നിന്ന് പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ്സാണ് ഭീകരർ തട്ടിയെടുത്തത്. ട്രെയിനിൽ ഉണ്ടായിരുന്ന ലോക്കോ പൈലറ്റിനു നേരെ ഭീകരർ വെടിയുതിർത്തതായും, 6 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതയും റിപ്പോർട്ട് ഉണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യക്ക് സ്വയംഭരണം നല്‍കണമെന്ന് മുന്നേ ആവശ്യപ്പെട്ടിരുന്ന ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വ്യക്തമാകുന്നത്. താങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്നും ഇവർ ഭീഷണി അറിയിച്ചിട്ടുണ്ട്. ഭീകരരുടെ ആവശ്യം സംബന്ധിച്ച് ഇതുവരെ കൂടുതൽ വിവരം വ്യക്തമായിട്ടില്ല. അതേസമയം ട്രെയിനിലുള്ള യാത്രക്കാരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പാകിസ്താൻ റെയിൽവേ അധികൃതർ അറിയിച്ചു. പാറകൾ നിറഞ്ഞ പ്രദേശമായതിനാൽ ട്രെയിൻ നിർത്തിയിട്ട സ്ഥലത്തേക്ക് എത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യത്തെയും ട്രെയിനുകളും അയച്ചുവെന്ന് പാകിസ്താൻ ഭരണകൂടം അറിയിച്ചു.
കോട്ടയം : കോട്ടയത്ത് ലഹരിക്ക് അടിമയായ യുവാവ് നാൽപ്പത്തിനാലുകാരനെ കിണറ്റിൽ തള്ളിയിട്ടു. ഇലയ്ക്കാട് കല്ലോലിൽ കെ ജെ ജോൺസനെയാണ് ഇലയ്ക്കാട് സ്വദേശി നിധിൻ തള്ളിയിട്ടത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുവാനായി ജോൺസൺ കടയിൽ പോകുന്ന വഴിയായിരുന്നു സംഭവം. സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിൽക്കുന്ന നിതിനെ ജോൺസൺ ചോദ്യം ചെയ്തിരുന്നു. ഇതിൽ അസ്വസ്ഥനായ നിതിൻ ജോൺസനെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോൺസനെ കയറിട്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പാലായിൽ നിന്നുള്ള ഫയർഫോഴ്സും മരങ്ങാട്ടുപിള്ളി പോലീസും ചേർന്നാണ് ജോൺസനെ രക്ഷിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ ജോൺസന് പരിക്ക് പറ്റിയിരുന്നു . തുടർന്ന് കുറവിലങ്ങാട് ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവറാണ് ജോൺസൺ.
കോഴിക്കോട് : 75 വയസുകാരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കോടാഞ്ചേരി വലിയ കൊല്ലി സ്വദേശിനിയായ മംഗലം വീട്ടിൽ ജാനുവിന്റെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ജാനുവിന് മറവി രോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ജാനുവിനെ കഴിഞ്ഞ ഏഴു ദിവസം മുൻപാണ് കാണാതായത്. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ ഇവരുടെ വസ്ത്രം ലഭിച്ചിരുന്നു. വീടിന് സമീപത്തുള്ള വനപ്രദേശത്ത് നിന്നാണ് വസ്ത്രം ലഭിച്ചത്. ഇതേ സ്ഥലത്ത് കോടാഞ്ചേരി പോലീസും ഡോഗ് സ്ക്വാഡും ചേർന്ന് വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയൂവെന്ന് പോലീസ് അറിയിച്ചു.
ഇസ്ലാമാബാദ്: ആഭ്യന്തര ഭീകരവാദത്തിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കുന്ന രാജ്യമായി 2024ൽ പാകിസ്താൻ മാറിയെന്ന് വ്യക്തമാക്കുന്ന അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. 2024ൽ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട മരണങ്ങൾ വർദ്ധിച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് പാകിസ്താൻ എന്ന് ഗ്ലോബൽ ടെററിസം ഇൻഡക്സ് വ്യക്തമാക്കുന്നു. വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യക്ക് എതിരെ ഉപയോഗിക്കാൻ പാക് സർക്കാർ തന്നെ പാലൂട്ടി വളർത്തിയ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന സംഘടനയാണ് ഇപ്പോൾ മാതൃരാജ്യത്തിന് തന്നെ ഭീഷണിയായിരിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024ൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം വിതച്ച നാല് ഭീകര സംഘടനകളിൽ ഒന്നാണ് തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന് 2025ലെ ഗ്ലോബൽ ടെററിസം ഇൻഡക്സ് വ്യക്തമാക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്, ജമാത്ത് നുസ്രത്ത് അൽ ഇസ്ലാം വൽ മുസ്ലിമീൻ, അൽ ഷബാബ് എന്നിവയാണ് മറ്റ് മൂന്ന് സംഘടനകൾ. 2024ൽ ഈ ഭീകര സംഘടനകൾ നടത്തിയ വിവിധങ്ങളായ ആക്രമണങ്ങളിൽ ലോകത്താകമാനം 4024 പേർക്കാണ് ജീവഹാനി സംഭവിച്ചത്.…
ന്യൂഡൽഹി: ബംഗ്ലാദേശിലെ ക്രമസമാധാന തകർച്ചയിൽ ആശങ്ക ആവർത്തിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണം അവിടത്തെ ഇടക്കാല സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ ഇക്കാര്യം ആവർത്തിച്ച് ഓർമ്മപ്പെടുത്തുകയാണെന്നും അദ്ദേഹം അറിയിച്ചു. 2024 ഓഗസ്റ്റ് 5 മുതൽ 2025 ഫെബ്രുവരി 16 വരെയുള്ള കാലയളവിൽ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായി 2374 അക്രമ സംഭവങ്ങൾ ഉണ്ടായി. എന്നാൽ ഇവയിൽ 1254 എണ്ണം മാത്രമാണ് പോലീസ് രേഖകളിൽ ഉള്ളത്. ഇത്തരത്തിൽ ഉള്ള 98 ശതമാനം സംഭവങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നും ജയ്സ്വാൾ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ ശക്തമായി നടപടി ഇന്ത്യ ആവശ്യപ്പെടുന്നു. ബംഗ്ലാദേശിലെ രാഷ്ട്രീയ അട്ടിമറിയുടെ നാളുകളിൽ ജയിൽ മോചിതരായ കൊടും ക്രിമിനലുകൾക്ക് ഇത്തരം കേസുകളിൽ പങ്കുണ്ടോ എന്നതും അന്വേഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.