തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകരായ കെ ജെ ജോയ്, എ ടി ഉമ്മർ എന്നിവരുടെ സ്മരണാർത്ഥം, തിരുവനന്തപുരം ഫൈൻ ആർട്ട്സ് സൊസൈറ്റി, പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സംഘടിപ്പിച്ച സംഗീതാർച്ചന ടി കെ നായർ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു.
മുൻ എം പി പന്ന്യൻ രവീന്ദ്രൻ, പി ആർ ഡി ഡയറക്ടർ കെ വി സുഭാഷ് ഐഎഎസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോക്ടർ രാധാകൃഷ്ണൻ, പ്രശസ്ത ഗായകൻ പന്തളം ബാലൻ, സുരേന്ദ്രൻ കളിക്കൂട്ടം, കെ വി മോഹൻ, വേണുഗോപാലൻ നായർ, ഡോ. സജീവ് നായർ, അലോഷ്യസ് പെരേര, ഡോക്ടർ മുരളീധരൻ നായർ, രാജമാലിക സുശീല, ജയദേവി ടീച്ചർ, സ്വപ്ന ഗോപി, ഗിരി പ്രസാദ്, സരിത തോമസ്, ചിത്രലേഖ, മായ ദേവി തുടങ്ങിയവർ സംസാരിച്ചു.
പ്രശസ്ത സിത്താറിസ്റ്റ് മുരളി മേനോന്റെ സിത്താർ വാദനം, പ്രശസ്ത ഗായകരുടെ ഗാനാലാപനം, സംഗീതാർച്ചന എന്നിവയും അരങ്ങേറി.

