ഡബ്ലിൻ: ഫേസ്ബുക്ക് മാർക്കറ്റ്പ്ലേസ്, ഡൺഡീൽ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ഗാർഡ ഷിക്കോണ. കബളിപ്പിക്കപ്പെടുന്ന വിൽപ്പനക്കാരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
സാധനങ്ങൾക്ക് ഓർഡർ നൽകിയ ശേഷം പണം നൽകാതെ കബളിപ്പിക്കലാണ് തട്ടിപ്പ് സംഘങ്ങളുടെ രീതി. പണമിടപാട് നടത്തിയതായി കാണിച്ച് ഇവർ വിൽപ്പനക്കാർക്ക് സ്ക്രീൻഷോട്ട് നൽകും. ഇത് വിശ്വസിക്കുന്ന വിൽപ്പനക്കാരൻ സാധനം കൈമാറും. എന്നാൽ പിന്നീട് അക്കൗണ്ടുകൾ പരിശോധിക്കുമ്പോഴാണ് പണം എത്തിയിട്ടില്ലെന്ന് വ്യക്തമാകുക.
Discussion about this post

