ഡബ്ലിൻ: മൗണ്ട് ജോയ് സ്ക്വയർ പാർക്കിന്റെ പുനർനിർമ്മാണം സംബന്ധിച്ച പദ്ധതികൾ പുറത്തുവിട്ട് ഡബ്ലിൻ സിറ്റി കൗൺസിൽ. സ്പോർട്സ് പിച്ചും, പ്ലേ ഗ്രൗണ്ടും ഒഴിവാക്കിയാകും പാർക്ക് പുനർനിർമ്മിക്കുക. അതേസമയം കളിസ്ഥലം ഒഴിവാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഡബ്ലിൻ സിറ്റി സ്പോർട്സ് ക്ലബ്ബ് നെറ്റ്വർക്ക് രംഗത്ത് വന്നിട്ടുണ്ട്.
നിലവിലെ പാർക്കിന്റെ രൂപ കൽപ്പനയും കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഇതിനെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ വ്യക്തമാക്കി. 18ാം നൂറ്റാണ്ടിലെ സവിശേഷതകൾ പുന:സ്ഥാപിച്ചാകും പാർക്ക് നിർമ്മിക്കുക. പാർക്കിന് ചുറ്റും സംരക്ഷണം ഒരുക്കും. റെയിലിംഗിന് ചുറ്റും വിളക്കുകൾ സ്ഥാപിക്കും. അലങ്കാര മരങ്ങളും ചെടികളും ഉൾപ്പെടെ നട്ടുപിടിപ്പിക്കുമെന്നും ഡിസിസി വ്യക്തമാക്കി.

