ബാഡ് ഗേൾ
സ്വാതന്ത്ര്യവും സാമൂഹിക അംഗീകാരവും കൊതിക്കുന്ന രമ്യ എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ബാഡ് ഗേൾ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. അഞ്ജലി ശിവരാമൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശാന്തിപ്രിയ, ശരണ്യ രവിചന്ദ്രൻ, ഹൃദു ഹാരൂൺ, ടി ജെ അരുണാചലം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.
ഭാഷ: തമിഴ്
ഒടിടി പ്ലാറ്റ്ഫോം: ജിയോ ഹോട്ട്സ്റ്റാർ
ഒടിടി റിലീസ് തീയതി: നവംബർ 4, 2025
കരം
നോബിൾ ബാബു തോമസിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കരം. കുടുംബവുമൊത്തുള്ള യാത്രയ്ക്കിടെ ദേവ് മഹേന്ദ്രൻ എന്ന മുൻ സൈനിക ഉദ്യോഗസ്ഥനെ തന്റെ ഭൂതകാലത്തിൽ നിന്നുള്ള ഒരു നിയോഗം പിന്തുടരുന്നു. അപകടകരമായ ഒരു ചുറ്റുപാടിൽ അകപ്പെട്ട് പോയ തന്റെ മുൻ കാമുകിയായ സനയെ രക്ഷപ്പെടുത്താൻ ദേവ് തീരുമാനിക്കുന്നു. പിന്നീട് ഉണ്ടാകുന്ന ത്രില്ലിംഗ് സംഭവ വികാസങ്ങളിലൂടെ ഇതൾ വിരിയുന്നതാണ് ചിത്രത്തിന്റെ കഥ.
അഭിനേതാക്കൾ: നോബിൾ ബാബു തോമസ്, ഇവാൻ വുകോമനോവിച്, രേഷ്മ സെബാസ്റ്റ്യൻ, മനോജ് കെ ജയൻ, ബാബുരാജ്, കലാഭവൻ ഷാജോൺ, വിഷ്ണു ജി വാര്യർ, ജോണി ആന്റണി, ശ്വേത മേനോൻ
ഭാഷ: മലയാളം
ഒടിടി റിലീസ് തീയതി: നവംബർ 7, 2025
ഒടിടി പ്ലാറ്റ്ഫോം: മനോരമ മാക്സ്
കിസ്സ്
കാലാതിവർത്തിയായ പ്രണയം ആഘോഷിക്കുന്ന ചിത്രം. കവിൻ, പ്രീതി അസ്രാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് കൃഷ്ണനാണ് കിസ്സ് സംവിധാനം ചെയ്തിരിക്കുന്നത്.
ഭാഷ: തമിഴ്
ഒടിടി റിലീസ് തീയതി: നവംബർ 7, 2025
ഒടിടി പ്ലാറ്റ്ഫോം: Zee5
ദ് ഫന്റാസ്റ്റിക് 4: ഫസ്റ്റ് സ്റ്റെപ്സ്
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ മുപ്പത്തിയേഴാമത്തെ ചിത്രമാണ് ദ് ഫന്റാസ്റ്റിക് 4: ഫസ്റ്റ് സ്റ്റെപ്സ്. ഐതിഹാസികമായ നാൽവർ സംഘത്തെ ആധുനിക കഥാസങ്കേതത്തിൽ സമന്വയിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്ന ചിത്രം. മാറ്റ് ഷാക്മാനാണ് സംവിധാനം.
അഭിനേതാക്കൾ: പെഡ്രോ പാസ്കൽ, വനേസ കിർബി, ജോസഫ് ക്വിൻ
ഭാഷ: ഇംഗ്ലീഷ്
ഒടിടി റിലീസ് തീയതി: നവംബർ 5
ഒടിടി പ്ലാറ്റ്ഫോം: ജിയോ ഹോട്ട്സ്റ്റാർ

