Author: sreejithakvijayan

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ അസുഖത്തെ തുടർന്ന് ദീർഘനാൾ അവധി എടുക്കുന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിക്കുന്നു. പ്രതിവർഷം 13 ദിവസമാണ് അസുഖത്തെ തുടർന്ന് ഇവർക്ക് നഷ്ടപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. രോഗങ്ങളെ തുടർന്നുള്ള വാർഷിക ചിലവ് 50 മില്യൺ പൗണ്ടായി എന്ന് ഓഡിറ്റർ ജനറൽ ഡോറിനിയ കാർവില്ലെ പറയുന്നു. കഴിഞ്ഞ വർഷം വകുപ്പിൽ 5,500 ഒഴിവുകളാണ് ഉണ്ടായത്. 2025 ഏപ്രിലിലെ കണക്കുകൾ പ്രകാരം നോർതേൺ അയർലൻഡിലെ സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം 24,500 ആയിരുന്നു. 1.26 ബില്യൺ പൗണ്ട് ആയിരുന്നു ശമ്പള ബിൽ.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടും. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിൽ മുഴുവനായി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 300 ഓളം സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. കാലാവസ്ഥ അനുകൂലമായാൽ നാളെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്ന് മേഖല മുഴുവനും യെല്ലോ വാണിംഗ് നൽകിയിട്ടുണ്ട്. ആൻട്രിം, ഡൗൺ, ഡെറി എന്നീ കൗണ്ടികളിൽ മഴയെ തുടർന്നുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ സ്‌ക്രാംബ്ലർ ബൈക്ക് ഇടിച്ച് കൗമാരക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. പ്രതിയെ ഇന്ന് രാവിലെ ബ്ലാഞ്ചാർട്‌സ്ടൗൺ ജില്ലാ കോടതിയിൽ ഹാജരാക്കും. 16 കാരിയായ ഗ്രേസ് ലിഞ്ചാണ് മരിച്ചത്. ഫിംഗ്ലാസിലെ റാറ്റോത്ത് റോഡിലൂടെ നടക്കുകയായിരുന്ന ലിഞ്ചിനെ പ്രതി ബൈക്ക് കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നു. സാരമായി പരിക്കേറ്റ പെൺകുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽ വിമാനങ്ങൾ റദ്ദാക്കി. 30 ഓളം വിമാനങ്ങളാണ് റദ്ദാക്കിയത്. ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അനുഭവപ്പെടുന്ന പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനിരിക്കുന്ന 15 വിമാനങ്ങളും, വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന 15 വിമാനങ്ങളുമാണ് റദ്ദാക്കിയത്. എയർ ലിംഗസ്, എയർ ലിംഗസ് റീജിയണൽ, ബ്രിട്ടീഷ് എയർവേയ്‌സ് എന്നീ വിമാന കമ്പനികളുടെ വിമാനങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

Read More

ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി അയർലൻഡിൽ ശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് അയർലൻഡിലാകമാനം മെറ്റ് ഐറാൻ യെല്ലോ വിൻഡ് വാണിംഗ് പുറപ്പെടുവിച്ചു. ശക്തമായ കാറ്റിനെയും മഴയെയും തുടർന്ന് നിരവധി ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. എം50 ലെ ജംഗ്ഷൻ 13 നും 12 നും ഇടയിലുള്ള റൂട്ട് അടച്ചു. ഡാർട്ട്, കമ്യൂട്ടർ റെയിൽ സേവനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് രാജ്യവ്യാപകമായി വൈദ്യുതി തടസ്സം ഉണ്ടായി. 20,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലുമാണ് വൈദ്യുതി തടസ്സം ഉണ്ടായിട്ടുള്ളത്.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഡ്രംകോൺട്രയിൽ പുതിയ അപ്പാർട്ട്‌മെന്റ് പദ്ധതി. 646 മില്യൺ യൂറോ ചിലവ് വരുന്ന ബൃഹത് പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിന് ആസൂത്രണ കമ്മീഷൻ കഴിഞ്ഞ ദിവസം അനുമതി നൽകി. മുൻ ഹോളി ക്രോസ് കോളേജിന്റെ ഗ്രൗണ്ടിലാണ് അപ്പാർട്ട്‌മെന്റുകളുടെ നിർമ്മാണം. 13 നിലകളിലായി 1,131 യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 268 എണ്ണം സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളാണ്. 282 വൺ ബെഡ് അപ്പാർട്ട്‌മെന്റുകളും 392 ടു ബെഡ് അപ്പാർട്ട്‌മെന്റുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. 132 ത്രീ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും 57 ഫോർ ബെഡ്‌റൂം അപ്പാർട്ട്‌മെന്റുകളും നിർമ്മിക്കും.

Read More

ഡബ്ലിൻ: നിലവിലെ വാടക സമ്പ്രദായം മാറ്റുന്നതിനുള്ള ബില്ല് ഉടൻ മന്ത്രിസഭയിൽ അവതരിപ്പിക്കും. അടുത്ത ആഴ്ച തന്നെ ഭവനവകുപ്പ് മന്ത്രി ജെയിംസ് ബ്രൗൺ ബില്ല് മന്ത്രിസഭയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നിയമങ്ങൾ മാർച്ചോട് കൂടി നടപ്പിലാക്കുകയാണ് ഭവനവകുപ്പിന്റെ ലക്ഷ്യം. റെസിഡെൻഷ്യൽ ടെനൻസീസ് ബില്ല് എന്ന പേരിലാണ് ബില്ല് അവതരിപ്പിക്കുന്നത്. അടുത്ത ആഴ്ച തന്നെ ഇത് ഒയിറിയാച്ച്ടാസിൽ അവതരിപ്പിച്ച് പാസാക്കും. പുതിയ അപ്പാർട്ടുമെന്റുകൾ ഒഴികെയുള്ള എല്ലാ വീടുകളുടെയും വാടക വാർഷികമായി 2% ആയി പരിമിതപ്പെടുത്തുന്നതുൾപ്പെടെയാണ് പുതിയ നിയമത്തിൽ ഉള്ളത്. നിലവിൽ വാടക കരാറുകൾക്ക് നിയമാനുസൃതമായി ആറ് വർഷത്തെ പ്രാബല്യമുണ്ട്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഉടമകൾക്ക് വാടക കരാർ അവസാനിപ്പിക്കാൻ പുതിയ നിയമം അനുമതി നൽകും.

Read More

ഡബ്ലിൻ: ബ്ലൂടങ്ക് ബാധയിൽ ആശങ്കവേണ്ടെന്ന മുന്നറിയിപ്പുമായി കൃഷിവകുപ്പ്. ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിന് പിന്നാലെയാണ് ആശങ്കവേണ്ടെന്ന് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കയറ്റുമതിയെ നിലവിലെ അവസ്ഥ സ്വാധീനിക്കില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. വെക്‌സ്‌ഫോർഡിലാണ് റിപ്പബ്ലിക് ഓഫ് അയർഡിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കശാപ്പുശാലയിലേക്ക് എത്തിച്ച കന്നുകാലികളിലാണ് രോഗബാധ കണ്ടെത്തിയതെന്നും വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിവ് പരിശോധനയ്ക്കിടെ ആയിരുന്നു ഇത് കണ്ടെത്തിയത്. ആദ്യമായിട്ടാണ് അയർലൻഡിൽ ബ്ലൂടങ്ക് സ്ഥിരീകരിക്കുന്നത്.

Read More

ഡബ്ലിൻ: ബിയർ ഉത്പന്നങ്ങൾക്ക് വില വർധിപ്പിച്ച് ഹൈനെകെൻ. ഫെബ്രുവരി മുതൽ വില വർധനവ് നിലവിൽ വരും. ഡ്രാഫ്റ്റ് ബിയർ ഉത്പന്നങ്ങൾക്കാണ് വില വർധിപ്പിക്കുന്നത്. ശരാശരി 3.1 ശതമാനത്തിന്റെ വർധനവാണ് വരുത്തുന്നത്. ബ്രാൻഡിന് അനുസരിച്ച് ഇതിൽ വ്യത്യാസം വരും. വില വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് പെെന്റിന് ആറ് സെന്റ് മുതൽ ഏഴ് സെന്റ് വരെ അധികമായി നൽകേണ്ടിവരും. ഹൈനെകെൻ, ഹൈനെകെൻ 0.0, കൂർസ്, ടൈഗർ, ബിറ മൊറെറ്റി, മർഫീസ്, ഓർച്ചാർഡ് തീവ്‌സ്, ബീമിഷ് എന്നിവയുൾപ്പെടെ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും വില വർദ്ധനവ് ബാധകമാകും. അടുത്ത മാസം 16 മുതലാണ് പുതിയ വില നൽകേണ്ടിവരിക.

Read More

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഐറിഷ് ജൂത മ്യൂസിയം വിപുലീകരിക്കും. മ്യൂസിയത്തിന്റെ നവീകരണത്തിന് അംഗീകാരം ലഭിച്ചു. പോർട്ടോബെല്ലോയിലെ വാൾവർത്ത് റോഡിലുള്ള നിലവിലുള്ള കെട്ടിടമാണ് നവീകരിക്കുക. മ്യൂസിയം നടത്തുന്ന ചാരിറ്റി പദ്ധതിയ്ക്കായുള്ള അനുമതി ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിനാണ് അനുമതി ലഭിച്ചത്. അതേസമയം മ്യൂസിയത്തിന്റെ നവീകരണത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.

Read More