കാർലോ: കൗണ്ടി കാർലോയിൽ സംശയാസ്പദമായ സാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തി. കെർനാൻസ്ടൗണിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. വിവരം അറിഞ്ഞെത്തിയ എക്സ്പ്ലൊസീവ് ഓർഡൻസ് ഡിസ്പോസൽ സംഘം വസ്തു സുരക്ഷിതമായി നീക്കം ചെയ്തു.
വൈകീട്ടോടെയായിരുന്നു ഇത് സംബന്ധിച്ച് വിവരം പോലീസിന് ലഭിച്ചത്. ഉടനെ സംഘം സ്ഥലത്ത് എത്തി പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇതിന് ശേഷം ഇഒഡി അംഗങ്ങൾ സ്ഥലത്ത് എത്തി വസ്തു സുരക്ഷിതമായി നീക്കം ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

