- പ്രത്യാശയുടെയും കാത്തിരിപ്പിന്റെയും സമയം; ക്രിസ്തുമസ് ദിന സന്ദേശവുമായി കാതറിൻ കനോലി
- വെടിവയ്പ്പ്; വടക്കൻ ബെൽഫാസ്റ്റിൽ പട്രോളിംഗ് ശക്തമാക്കാൻ പോലീസ്
- ആനി മാഡൻ അന്തരിച്ചു
- ഫളൂ ബാധിതർ കൂടുന്നു; ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത് 62 പേർ
- കാർ ഇടിച്ച് 90 കാരൻ മരിച്ചു
- ക്രിസ്തുമസ് എന്നാൽ സൽക്കാരത്തിന്റെ ദിനം; ഐറിഷ് ജനതയുടെ പ്രിയപ്പെട്ട അത്താഴ വിഭവങ്ങൾ ഇതെല്ലാമാണ്
- ഡബ്ലിനിലെ എം1 ജംഗ്ഷനിൽ വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
- ഒമാഗിൽ യുവാവിന് മർദ്ദനം; പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: വംശീയ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ അയർലൻഡിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇതിനായുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കും. അതേസമയം ഇക്കുറി അയർലൻഡിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ വർഷം പഠനത്തിനായി അയർലൻഡിൽ എത്തിയത് 10,000 ലധികം വിദ്യാർത്ഥികൾ ആയിരുന്നു. എന്നാൽ ഇക്കുറി 10,000 ൽ താഴെയാണ് വിദ്യാർത്ഥികളുടെ എണ്ണം. കഴിഞ്ഞ ആഴ്ച ഇന്ത്യൻ നഗരങ്ങളിൽ സംഘടിപ്പിച്ച റോഡ്‌ഷോകളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വംശീയ ആക്രമണം സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നു. ഇത് കണക്കിലെടുത്താണ് കർമ്മപദ്ധതി നടപ്പാക്കാനുള്ള തീരുമാനം.
ഡബ്ലിൻ: എബനേസർ മാർത്തോമ്മാ ചർച്ചിൽ ആദ്യ വിശുദ്ധ കുർബാന നാളെ നടക്കും. രാവിലെ 9.30 ന് ഗ്രേസ്റ്റോൺസിലുള്ള നസറീൻ കമ്യൂണിറ്റി ചർച്ചിലാണ് കുർബാന നടക്കുന്നത്. അയർലൻഡിലെ രണ്ടാമത്തെ മാർത്തോമ്മ പള്ളിയാണ് എബനേസർ മാർത്തോമ്മാ പള്ളി. ഇടവക വികാരി സ്റ്റാൻലി മാത്യു ജോണിന്റെ നേതൃത്വത്തിൽ ആയിരിക്കും വിശുദ്ധ കുർബാന. ഇതിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി കമ്മിറ്റി അറിയിച്ചു.
ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടിയുമായി ഇന്ത്യയിലെ ഏക കർണാറ്റിക് പ്രോഗ്രസീവ് റോക് ബാൻഡ് ആയ അഗം. അടുത്ത മാസം 12 നാണ് സയന്റോളജി സെന്ററിൽ ബാൻഡ് ഒരുക്കുന്ന സംഗീത പരിപാടി. പരിപാടിയുടെ ഭാഗമാകുന്നതിന് വേണ്ടിയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മൂന്നാമത്തെ സ്റ്റുഡിയോ ആൽബമായ അറൈവൽ ഓഫ് ദി എത്ത്‌റിയൽ സഹിതം ലോകപര്യടനം നടത്തുകയാണ് അഗം. ഇതിന്റെ ഭാഗമായിട്ടാണ് അയർലൻഡിലും എത്തുന്നത്. ടിക്കറ്റുകൾക്കായി https://www.eventblitz.ie/event/agamdublin25ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പൈപ്പ് ബോംബ് ആക്രമണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബല്ലിനക്യൂറ വെസ്റ്റണിലെ ഹൈഡ് റോഡിലുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവ സമയം വീടിനുള്ളിൽ നിരവധി പേർ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഐഇഡിയാണ് വീടിനുള്ളിലേക്ക് എറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത് പൊട്ടിത്തെറിക്കാത്തത് രക്ഷയായി. എക്‌സ്‌പ്ലോസീവ് ഓർഡൻസ് ഡിസ്‌പോസൽ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്.
ഡബ്ലിൻ: ലോകത്തിലെ ആദ്യ കേബിൾ കാർ ഡൈവ് കോർക്ക് തീരത്ത് നടന്നു. ഡർസി ഐലന്റിൽ ആയിരുന്നു കേബിൽ കാർ ഡൈവ് നടന്നത്. റെഡ് ബുൾ ക്ലിഫ് ഡൈവർ ഓർലാൻഡ് ഡ്യൂക്ക് ആണ് 24 മീറ്റർ ഉയരത്തിൽ നിന്നുള്ള ഡൈവ് വിജയകരമായി പൂർത്തിയാക്കിയത്. ബുധനാഴ്ച ആയിരുന്നു ഡൈവ് നടന്നത്. യൂറോപ്പിൽ കടലിന് കുറുകെയായി കേബിൾ കാർ ഉള്ളത് കോർക്കിലെ ഡർസി ഐലന്റിലാണ്. അതുകൊണ്ടാണ് ഇവിടം തിരഞ്ഞെടുത്തത് എന്ന് ഒർലാൻഡോ ഡ്യൂക്ക് പറഞ്ഞു. നിരവധി തവണ വ്യത്യസ്ത രീതിയിൽ ഡൈവ് ചെയ്തിട്ടുണ്ട്. എന്നാൽ കേബിൾ കാറിൽ നിന്നുള്ള ഡൈവിംഗ് തികച്ചും ആദ്യത്തേത് ആയിരുന്നു. ഇത്തരത്തിൽ ഒരു അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികളുടെ പ്രധാനപ്പെട്ട കേന്ദ്രമാണ് ഡർസി ഐലന്റ്.
വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. എന്നിസ്‌കെറിയിലെ ആർ117 ൽ ആയിരുന്നു സംഭവം. 30 വയസ്സുള്ള ഇരുചക്രവാഹന യാത്രികനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 7.40 ഓടെയായിരുന്നു സംഭവം. ഇരുചക്രവാഹനവും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 30 കാരന് സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സ്ഥലത്ത് പോലീസ് എത്തി ശാസ്ത്രീയ പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം തങ്ങളെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കാവൻ: കൗണ്ടി കാവനിലെ സ്‌പോർട്‌സ് ക്യാമ്പസിനായി അധിക ധനസഹായം. പദ്ധതിയ്ക്കായി 15 മില്യൺ യൂറോയാണ് അധികമായി അനുവദിച്ചത്. കാവൻ റീജിയണൽ സ്‌പോർടസ് ക്യാമ്പസ് എന്നാണ് പദ്ധതിയുടെ പേര്. കായിക പരിശീലനത്തിനുള്ള മുഴുവൻ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ക്യാമ്പസിന്റെ നിർമ്മണം. ഇൻഡോർ ഔട്ട്‌ഡോർ പരിശീലനത്തിനായുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ടാകും. ഔട്ട്‌ഡോർ പിച്ചുകൾ, അത്‌ലറ്റുകൾക്ക് പരിശീലിക്കാനുള്ള സ്ഥലം, കഫേ, വസ്ത്രം മാറുന്നതിനുള്ള ഏരിയ, എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. പദ്ധതിയ്ക്കായി നേരത്തെ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും 19 മില്യൺ യൂറോ ഗ്രാൻഡായി അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 15 മില്യൺ യൂറോയുടെ സഹായം. കാവൻ കൗണ്ടി കൗൺസിൽ, കാവൻ ജിഎഎ, കാവനിലെ റോയൽ സ്‌കൂൾ എന്നിവർ ചേർന്നാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി പണം പിടിച്ചെടുത്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഡബ്ലിനിലെ നോർത്ത് ഇന്നർ സിറ്റി മേഖലയിൽ ഉണ്ടായ സംഭവത്തിലാണ് അറസ്റ്റ്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് ലക്ഷം യൂറോയാണ് പിടിച്ചെടുത്തത്. 40 വയസ്സുള്ള പുരുഷനും 60, 30 വയസ്സ് പ്രായമുള്ള സ്ത്രീകളുമാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് നോർത്ത് ഇന്നർ സിറ്റിയിൽ പരിശോധന നടത്തിയിരുന്നു. ഇതിലാണ് പണം പിടിച്ചെടുത്തത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളും അറസ്റ്റിലാകുകയായിരുന്നു.
ഡൊണഗൽ: ക്രീസ്ലോഗ് ദുരന്തമുണ്ടായ സ്ഥലത്ത് മറ്റൊരു സർവ്വീസ് സ്‌റ്റേഷൻ ആരംഭിക്കാനുള്ള നീക്കവുമായി ഉടമകൾ മുന്നോട്ട്. ഇതിന്റെ ഭാഗമായി പുതിയ അപേക്ഷ വരും ദിവസങ്ങളിൽ ലാഫെർട്ടി കുടുംബം ഡൊണഗൽ കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. സ്‌ഫോടനം ഉണ്ടായ സ്ഥലത്തിന്റെ തൊട്ടടുത്തായി സർവ്വീസ് സറ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി. നേരത്തെ കുടുംബം നൽകിയ അപേക്ഷ ആസൂത്രണ കമ്മീഷൻ തള്ളിയിരുന്നു. പുതിയ വികസന പദ്ധതിയ്ക്കായി പ്രദേശത്ത് നിലവിലുള്ള വീട് പൊളിക്കേണ്ടതായുണ്ട്. ഇതിനുള്ള അനുമതിയും ചേർത്ത് ആയിരിക്കും അപേക്ഷ നൽകുക. കട, പോസ്റ്റ് ഓഫീസ്, ഓഫ്-ലൈസൻസ്, ഡെലി, ടോയ്ലറ്റുകൾ, ജീവനക്കാരുടെ സൗകര്യങ്ങൾ, ഫോർകോർട്ട്, ഭൂഗർഭ സംഭരണ ടാങ്കുകളും പമ്പുകളും, ഒരു കാർ വാഷ് സൗകര്യം, ഒരു ഔട്ട്‌ഡോർ വാഷ് കിയോസ്‌ക്, എടിഎം മെഷീൻ, വിവിധ സൈനേജുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 ഒക്ടോബറിലാണ് ക്രീസ്ലോ ദുരന്തം ഉണ്ടായത്. സംഭവത്തിൽ 10 പേർക്ക് ജീവൻ നഷ്ടമായിരുന്നു.
ഡബ്ലിൻ: മാനനഷ്ടത്തിന് കേസ് നൽകിയ നടപടി നിരാശാജനകമാണെന്ന് ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹെതർ ഹംഫ്രീസ്. സംഭവത്തിൽ മാധ്യമങ്ങളോട് ആയിരുന്നു ഹംഫ്രീസിന്റെ പ്രതികരണം. കാതറിൻ കനോലിയുടെ പ്രചാരണ മാനേജർ ആണ് പോൾ മർഫിയെന്നും ഹംഫ്രീസ് പറഞ്ഞു. കോടതിയുടെ തീരുമാനം താൻ അംഗീകരിക്കുന്നു. എന്നാൽ എതിർ സ്ഥാനാർത്ഥി കാതറിൻ കനോലിയുടെ പ്രചാരണ മാനേജർ പോൾ മർഫി തനിക്കെതിരെ കേസ് ഫയൽ ചെയ്തത് നിരാശജനകമാണെന്ന് ആയിരുന്നു ഹംഫ്രീസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ആയിരുന്നു ഹംഫ്രീസിനെതിരെ പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. ആർടിഇയുടെ റേഡിയോ പരിപാടിയിൽ ഹംഫ്രീസ് നടത്തിയ പരാമർശങ്ങൾ ആയിരുന്നു കേസിലേക്ക് നയിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
