ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ദാരിദ്ര്യം രൂക്ഷമാകാനുള്ള പ്രധാന കാരണം കുറഞ്ഞ വേതനം ആണെന്ന് കണ്ടെത്തൽ. ബെൽഫാസ്റ്റിലെ ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ഇത് പരിഹരിക്കാൻ വളരെ നിർണായകമായ പദ്ധതികൾ സ്റ്റോർമോണ്ട് ആവിഷ്കരിക്കണമെന്നും പഠനം നിർദ്ദേശിക്കുന്നുണ്ട്.
നിലവിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നോർതേൺ അയർലൻഡിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ട്. സാമ്പത്തിക പുരോഗതിയും ദൃശ്യമാണ്. എന്നിട്ടും ദാരിദ്ര്യം വർധിച്ചുവരുന്നുണ്ട്. പ്രദേശത്തെ 18 ശതമാനം കുട്ടികളാണ് ദാരിദ്ര്യത്തിൽ വളരുന്നത്. ഇതിൽ 8 ശതമാനം പേരും സ്ഥിരമായ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. 1.6 ശതമാനം മാത്രമാണ് മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്. എന്നാൽ ജോലിക്കാരുടെ വാർഷിക വരുമാനം വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

