ഡബ്ലിൻ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ ഉണ്ടായ വാഹനാപകടത്തിൽ ഐറിഷ് സ്വദേശിനി മരിച്ചു. ഡബ്ലിനിൽ നിന്നുള്ള കാതലീൻ റൈഡർ ആണ് മരിച്ചത്. 80 വയസ്സായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാതലീനിന്റെ ഭർത്താവ് ലിയാം റൈഡർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ സെപ്തംബർ 25 ന് ആയിരുന്നു സംഭവം. പേരക്കുട്ടികളെ കാണാൻ വേണ്ടിയായിരുന്നു സെപ്തംബറിൽ ഇരുവരും ഡബ്ലിനിൽ നിന്നും അമേരിക്കയിലേക്ക് പോയത്. മസാച്യുസെറ്റിലെ താമസ്ഥലത്ത് നിന്നും കുട്ടികളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. ഇതിനിടെ അമിത വേഗതയിൽ എത്തിയ എസ്യുവി ഇവരെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും സാരമായി പരിക്കേറ്റിരുന്നു. ഇവരെ യുമാസ് മെമ്മോറിയൽ മെഡിക്കൽ സെന്ററിൽ ആയിരുന്നു പ്രവേശിപ്പിച്ചത്.

