ഡബ്ലിൻ: അയർലൻഡിൽ വരും മണിക്കൂറുകളിൽ മഴ ലഭിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ മഴ രാജ്യത്ത് ആരംഭിക്കും. ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റിന് സമാനമായ തരത്തിലുള്ള ശക്തമായ കാറ്റും അനുഭവപ്പെടുമെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
രാജ്യത്ത് മുകളിലായി സ്ഥിതി ചെയ്യുന്ന ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം കുറയുകയും ന്യൂനമർദ്ദം ശക്തിപ്രാപിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മഴ ലഭിക്കുന്നത്. അടുത്ത വാരവും പൊതുവെ മഴയുള്ളതായിരിക്കുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്.
Discussion about this post

