ഡബ്ലിൻ: തുസ്ല കേന്ദ്രത്തിൽ കുത്തേറ്റ് മരിച്ച കൗമാരക്കാരന്റെ പേര് വിവരങ്ങൾ പുറത്ത്. യുക്രെയ്ൻ സ്വദേശിയായ വാഡിം ഡേവിഡെങ്കോ ആണ് മരിച്ചത്. യുക്രെയൻ എംബസിയാണ് കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടത്.
ഫേസ്ബുക്കിലൂടെയായിരുന്നു വിശദാംശങ്ങൾ പുറത്തുവിട്ടത്. മൃതദേഹം യുക്രെയ്നിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി എംബസി വ്യക്തമാക്കി. കുട്ടിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നു. ഈ ദുഷ്കരമായ നിമിഷത്തിൽ കുടുംബത്തിന്റെ ദു:ഖത്തിൽ തങ്ങളും പങ്കാളികളാകുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി ഗാർഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബുധനാഴ്ച വൈകീട്ടോടെയാണ് ഡൊണാഗ്മീഡിലെ ഗ്രാറ്റൻ വുഡ് പ്രദേശത്തെ തുസ്ല കേന്ദ്രത്തിൽ ആക്രമണം ഉണ്ടായത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

