ഡബ്ലിൻ: ഇസ്രായേൽ നാവിക സേനയിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി സ്വതന്ത്ര ടിഡി ബാരി ഹെനേഗൻ. മൃഗത്തിനോടെന്ന പോലെയാണ് തന്നോട് സേന പെരുമാറിയത് എന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലേക്ക് സഹായവുമായി പോകുന്നതിനിടെ ആണ് ഹെനേഗൻ ഉൾപ്പെടെയുള്ളവരെ ഇസ്രായേൽ സേന കസ്റ്റഡിയിൽ എടുത്തത്.
അന്താരാഷ്ട്ര ജലാശയത്തിൽ നിന്നും അകലെ ആയിരുന്നതിനാൽ ഏത് നിമിഷവും തങ്ങൾ തടയപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. യാത്രയ്ക്കിടെ വളരെ അപ്രതീക്ഷിതം ആയിട്ടായിരുന്നു അവർ വന്നത്. ബോട്ടിലേക്ക് കടന്ന അവർ തങ്ങളെ ശകാരിക്കുകയും തങ്ങളുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു. യൂറോപ്യൻ യൂണിയൻ പ്രതിനിധികളോട് ഇങ്ങനെ ആണ് ചെയ്യുന്നത് എങ്കിൽ പലസ്തീനോട് എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലെയുള്ളൂ. മൃഗങ്ങളോടെന്ന പോലെയാണ് അവർ തങ്ങളോട് പെരുമാറിയത്. അപ്പോൾ പലസ്തീനികളെ അവർ എന്താണ് ചെയ്തിട്ടുണ്ടാവുകയെന്ന് സങ്കൽപ്പിച്ച് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

