കോർക്ക്: പക്ഷിപ്പനിയിൽ ആശങ്കയിലായി കോർക്കിലെ ഫോട്ട വൈൽലൈഫ് പാർക്ക് മേഖലയിലെ കർഷകർ. രോഗവ്യാപനം രൂക്ഷമാകുമോയെന്നാണ് ഇവരുടെ ആശങ്ക. അങ്ങനെയെങ്കിൽ വലിയ സാമ്പത്തിക നഷ്ടമാകും ഇവരെ കാത്തിരിക്കുന്നത്.
ദേശാടന പക്ഷികൾ ഫാമിന് മുകളിലൂടെ സ്ഥിരമായി പറക്കാറുണ്ടായിരുന്നുവെന്നാണ് പ്രദേശവാസിയായ കർഷകൻ റിച്ചാർഡ് ഫിറ്റ്സിമ്മൺസ് പറയുന്നത്. തന്റെ ഫാമിൽ പുറത്ത് സ്വതന്ത്രമായി വളർത്തുന്ന കോഴികൾ ഉണ്ട്. ടർക്കി കോഴികളെ ഉൾപ്പെടെ ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട് വളർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ദേശാടന പക്ഷികളുടെ ദിവസേനയുള്ള പറക്കൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

