ഡബ്ലിൻ: പ്രായപൂർത്തിയാകാത്ത അർധ സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ പ്രതിയെ ജയിലിൽ അടച്ച് കോടതി. സെൻട്രൽ ക്രിമിനൽ കോടതിയുടേത് ആണ് നടപടി. മൂന്ന് സഹോദരിമാരെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്.
29 വയസ്സുകാരനാണ് പ്രതി. 2012 മുതൽ 2018 വരെ ആയിരുന്നു പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്. പീഡനം സഹിക്കവയ്യാതെ പെൺകുട്ടികൾ വിവരം പുറത്തുപറയുകയായിരുന്നു. മൂന്ന് പരാതികളാണ് യുവാവിനെതിരെ ഇവർ നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു പ്രതിയെ ജയിലിൽ അടച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
Discussion about this post

