ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ ആശുപത്രിയിൽ കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരിക്കുമായി ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയവരുടെ എണ്ണം 68 ശതമാനം വർധിച്ചുവെന്നാണ് ഐറിഷ് അസോസിയേഷൻ ഓഫ് എമർജൻസി മെഡിസിൻ ( ഐഎഇഎം) വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഡോക്ടർമാർ അടിയന്തിര ചികിത്സ നൽകാൻ മതിയായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഐഎഇഎം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷങ്ങളിലായി രാജ്യവ്യാപകമായി കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ വലിയ വർധനവ് ഉണ്ട്. എമർജൻസി വിഭാഗത്തിൽ ആക്രമണത്തിന് ഇരയായവർ ചികിത്സ തേടുന്നത് പതിവ് സംഭവം ആയിരിക്കുന്നു. ആക്രമണത്തിൽ പരിക്കേൽക്കുന്നവർ 18 നും 34 നും ഇടയിൽ പ്രായമുള്ളവരാണെന്നും ഐഎഇഎം ചൂണ്ടിക്കാട്ടുന്നു.

