ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. നാളെയും അതിശക്തമായ മഴ രാജ്യത്ത് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോർക്ക്, കെറി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണി മുതൽ നിലവിൽവരുന്ന വാണിംഗ് നാളെ പുലർച്ചെ അഞ്ച് മണിവരെ തുടരും.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തുടർച്ചയായി ലഭിക്കുന്ന മഴ വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. യാത്രാ തടസ്സം ഉൾപ്പെടെ അനുഭവപ്പെടുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Discussion about this post

