ലിമെറിക്ക്: കുപ്രസിദ്ധാ ഗുണ്ടാ സംഘത്തിലെ അംഗത്തിന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് ക്രിമിനൽ അസറ്റ്സ് ബ്യൂറോ ( സിഎബി). നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കീരൻ കീൻ ജൂനിയറിനെതിരെയാണ് നടപടി. ഇയാളുടെ പക്കൽ നിന്നും രണ്ട് വീടുകളാണ് സിഎബി കണ്ടുകെട്ടിയത്.
ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഈ വീടുകൾ വിൽക്കാനുള്ള നടപടികൾ ആരംഭിക്കും. സർക്കാരാകും ഈ പണത്തിന്റെ ഉടമകൾ. 2003 ജനുവരിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ക്രിമിനൽ ഗുണ്ടാ നേതാവായ കീരൻ കീൻ സീനിയറിന്റെ മകനാണ് കീൻ ജൂനിയർ.
Discussion about this post

