ഡബ്ലിൻ: ഡബ്ലിനിൽ 70 കാരന് നേരെ ആക്രമണം. സാരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിൻഗൽസിൽ ഇന്നലെ വൈകീട്ട് 3.45 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്.
അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവൻ അപായപ്പെടുത്തുന്നത് അല്ല. സംഭവത്തിൽ 70 കാരന്റെ മൊഴിയെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം വിവരം പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം.
Discussion about this post

