കാർലോ: കൗണ്ടി കാർലോയിൽ വീടിനുള്ളിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ബെനെക്കറി മേഖലയിലെ വീട്ടിൽ നിന്നും പൈപ്പ് ബോംബ് കണ്ടെത്തിയത്.
ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ താമസിച്ചിരുന്നവരെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി. പിന്നീട് പ്രതിരോധ സേനയുടെ ബോംബ് സ്ക്വാർട് യൂണിറ്റ് ബോംബ് സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നു. വീട്ടിൽ നിന്നും ബെൻസോഡയസിപിൻ ഗുളികളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

