ഡബ്ലിൻ: ഗാർഡയുടെ ഭാഗമാകാൻ താത്പര്യം പ്രകടിപ്പിച്ച് അയർലൻഡിലെ യുവ തലമുറ. ഈ വർഷം 11,000 പേരാണ് പോലീസ് സേനയുടെ ഭാഗമാകാൻ അപേക്ഷ നൽകിയത്. ഇതിൽ 40 ശതമാനത്തോളം പേർ 30 ഉം ഇതിന് മുകളിലും പ്രായമുള്ളവരുമാണ്.
പോലീസാണ് അപേക്ഷകരുടെ വിവരങ്ങൾ പുറത്തുവിട്ടത്. ഗാർഡയുടെ ഭാഗമാകാൻ വനിതകളും മുന്നോട്ടുവരുന്നുണ്ട്. അപേക്ഷകരിൽ മൂന്നിൽ ഒന്നും സ്ത്രീകളാണെന്ന് ഗാർഡ വകുപ്പ് വ്യക്തമാക്കുന്നു. അപേക്ഷകരിൽ 30 ശതമാനത്തോളം സ്ത്രീകളാണ്. ഇക്കുറി അപേക്ഷ നൽകിയവരിൽ 23 ശതമാനം പേരും വെള്ളക്കാരായ ഐറിഷുകാർ അല്ലെന്നും പോലീസ് വ്യക്തമാക്കുന്നു.
Discussion about this post

