ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനാപകടത്തിൽ കാൽനട യാത്രികന് പരിക്ക്. കാസിൽകോണലിൽ ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാസിൽകോണലിലെ കാർ പാർക്കിംഗിൽ ആയിരുന്നു സംഭവം. നടന്ന് പോകുകയായിരുന്ന വ്യക്തിയുടെ ശരീരത്തിൽ കാർ തട്ടുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ കാർപാർക്കിംഗ് ഏരിയ സീൽ ചെയ്തിരിക്കുകയാണ്. പ്രതിയ്ക്കായി പോലീസ് സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണ്.
Discussion about this post

