ഡബ്ലിൻ: ഡബ്ലിൻ ബസിലെ ഡ്രൈവർമാർക്കായി ശുചി മുറി നിർമ്മിക്കാൻ അനുമതി. ഡൺലാവോഘെയർ- റാത്ത്ഡൗൺ കൗണ്ടി കൗൺസിലാണ് അനുമതി നൽകിയത്. ഡബ്ലിൻ 16 ലെ ബല്ലിന്റീർ റോഡിലെ ബസ് സ്റ്റോപ്പിന് സമീപം ആണ് പോർട്ടബിൾ ലൂ ഇൻസ്റ്റാൾ ചെയ്യുന്നത്.
പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ മറികടന്നുകൊണ്ടാണ് കൗണ്ടി കൗൺസിൽ ശുചിമുറി നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിനെതിരെ കിംഗ്സറ്റൻ റെസിഡന്റ്സ് അസോസിയേഷൻ ആസൂത്രണ കമ്മീഷനിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് തള്ളുകയായിരുന്നു.
Discussion about this post

