ഡബ്ലിൻ: അയർലൻഡിൽ ലൈംഗിക പീഡനത്തിന് ഇരയാകുന്ന പുരുഷന്മാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം മാനസിക പിന്തുണ തേടിയ ഇരയായ പുരുഷന്മാരുടെ എണ്ണം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള സ്കോപ്പിംഗ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2023 ൽ സ്പെഷ്യലിസ്റ്റ് സപ്പോർട്ട് സർവ്വീസിൽ നിന്നും സഹായം തേടിയത് 48 ശതമാനം പേർ ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 62 ശതമാനം ആയി ഉയർന്നു. കഴിഞ്ഞ വർഷം പിന്തുണ തേടിയ 1,292 പേർക്ക് 7,674 സപ്പോർട്ട് സെഷനുകൾ നൽകി. 37 ശതമാനം പേരാണ് ഈ സേവനം തേടിയത്.
Discussion about this post

