ഡബ്ലിൻ: ലൈംഗിക പീഡന കേസിൽ മുൻ ഡിയുപി ലീഡർ ജെഫ്രി ഡൊണാൾഡ്സണിന്റെയും ഭാര്യ എലേനർ ഡൊണാൾഡ്സണിന്റെയും വിചാരണ തിയതി വീണ്ടും നീട്ടി. ന്യൂറി ക്രൗൺ കോടതി ഇക്കാര്യം സ്ഥിരീകരിച്ചു. എലേനറിന്റെ ആരോഗ്യം സംബന്ധിച്ച് ആശങ്കകൾ ഉയർന്നതിന് പിന്നാലെയാണ് നടപടി.
കേസിൽ ഇന്ന് കോടതി വാദം കേട്ടിരുന്നു. ഇതിനിടെ എലേനറുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പുതിയ വിവരങ്ങൾ കോടതിയ്ക്ക് മുൻപാകെ ലഭിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് ജഡ്ജി പോൾ റാംസി വിചാരണ നീട്ടിയത്. കേസിൽ വിചാരണ അടുത്ത മാസം മൂന്നിന് ആരംഭിക്കുമെന്നതാണ് പുതിയ വിവരം. കേസിൽ ഈ വർഷം മാർച്ചിൽ വിചാരണ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ എലേനറുടെ ആരോഗ്യസ്ഥിതി കാരണം വിചാരണ നീട്ടുകയായിരുന്നു.
Discussion about this post

