ഡെറി: കൗണ്ടി ഡെറിയിലെ മാഗരഫെൽറ്റ് റോഡ് അടച്ചു. വാഹനാപകടത്തിന് പിന്നാലെയാണ് റോഡ് അടച്ചത്. വാഹനായാത്രികർ നടപടിയോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. വിവരം അറിഞ്ഞയുടൻ പോലീസ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. ടൂംബ്രിഡ്ജിൽ നിന്നുള്ള കാസിൽഡോസൺ റൗണ്ട്എബൗട്ടിന് സമീപമാണ് അടച്ചിടൽ എന്ന് പിഎസ്എൻഐ പ്രസ്താവനയിൽ പറയുന്നു. അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post

