ഡബ്ലിൻ: യൂറോപ്പിലെ ഏറ്റവും കുറ്റകൃത്യങ്ങൾ നിറഞ്ഞ നഗരങ്ങളുടെ പട്ടികയിൽ ഐറിഷ് നഗരവും. ദ്രോഗെഡയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. യൂറോപ്യൻ നഗരങ്ങളുടെ പട്ടികയിൽ 31ാം സ്ഥാനമാണ് ദ്രോഗെഡയ്ക്ക്. കുറ്റകൃത്യഭീതി ഏറ്റവും കൂടുതലുള്ള നഗരമാണ് ദ്രോഗെഡയെന്നാണ് പട്ടികയിൽ നിന്നും വ്യക്തമാകുന്നത്.
നംബിയോ യൂറോപ്യൻ ക്രൈം ഇൻഡക്സ് പ്രകാരം ഉള്ള റാങ്കിംഗിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യൂറോപ്പിലെ മറ്റ് പ്രധാന നഗരങ്ങൾ ദ്രോഗെഡയ്ക്ക് പിന്നിൽ ആണെന്ന് പട്ടികയിൽ നിന്നും വ്യക്തമാണ്. അയർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ദ്രോഗെഡ. ഈ നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചത് വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.
Discussion about this post

