കെറി: കൗണ്ടി കെറിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുക്രയ്ൻ പൗരൻ കുറ്റക്കാരനെന്ന് കോടതി. 49 കാരനായ ഹ്രിഹോരി ഷ്രിയോടെങ്കോയാണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ആയിരുന്നു കെറിയിലെ ഒരു അവധിക്കാല വസതിയിൽവച്ച് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ലിമെറിക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് കേസ് പരിഗണിച്ചത്. വിചാരണയ്ക്കിടെ താൻ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കാര്യം ഇയാൾ കോടതി മുൻപാകെ സമ്മതിച്ചു. ഇയാൾക്കുള്ള ശിക്ഷ പിന്നീട് കോടതി വിധിക്കും. അറസ്റ്റിലായതിന് ശേഷം ഇയാൾ പോലീസ് കസ്റ്റഡിയിലാണ്. 2024 ജനുവരി 13 ന് ആയിരുന്നു ഹ്രിഹോരി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
Discussion about this post

