ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളെ കോസ്റ്റ് റെന്റൽ ഹോമുകളാക്കാൻ തീരുമാനം. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇത് സംബന്ധിച്ച പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങൾ അവശ്യ തൊഴിലാളികൾക്കുള്ള കോസ്റ്റ് റെന്റൽ ഹോമുകാളായി പരിവർത്തനം ചെയ്യാനാണ് തീരുമാനം.
ലോർഡ് മേയർ റേ മക് ആഡമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗാർഡകൾ, അദ്ധ്യാപകർ, നഴ്സുമാർ, സുപ്പർമാർക്കറ്റ് ജീവനക്കാരെപ്പോലുള്ള പ്രൊഫഷണൽസ് എന്നിവരെയാണ് കൗൺസിൽ അവശ്യതൊഴിലാളികളായി കണക്കാക്കുന്നത്. ഇവർക്ക് ആവശ്യമുള്ള താമസസൗകര്യം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ഭവന, തദ്ദേശ സ്വയംഭരണ വകുപ്പുമായും ചർച്ചകൾ നടത്തും.
Discussion about this post

