ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുവാവിന് തടവ് ശിക്ഷ. 37 കാരനായ റിച്ചാർഡ് ട്രെസിയാണ് പ്രതി. രണ്ട് വർഷവും എട്ട് മാസവുമാണ് യുവാവിന് തടവ് ശിക്ഷയായി വിധിച്ചത്.
പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലാത്ത വ്യക്തിയാണ് റിച്ചാർഡ്. എന്നാൽ ഇയാൾ 1 ലക്ഷം യൂറോയ്ക്ക് പങ്കാളിയുമൊത്ത് താമസിക്കുന്ന വീട് പുതുക്കിപ്പണിഞ്ഞിരുന്നു. ഇതിന് പിന്നാലെ പണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിച്ചതായി വ്യക്തമായത്.
Discussion about this post

